Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഒരാളെയും ദ്രോഹിച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കില്ല; പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ കൂടി സില്‍വര്‍ ലൈന്‍ പോകുന്നില്ല; പ്രതിപക്ഷം ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ്; സംസ്ഥാനത്ത് കെ റെയില്‍ നടപ്പായതുകൊണ്ട് ആരുടെയും കിടപ്പാടം നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

24 MARCH 2022 05:33 PM IST
മലയാളി വാര്‍ത്ത

ഒരാളെയും ദ്രോഹിച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കില്ല. പദ്ധതി കാരണം ഒരാളും കിടപ്പാടം ഇല്ലാത്തവരായി മാറില്ലെന്നും നഷ്ടപരിഹാരത്തിന് കാലതാമസം എടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്നും ഇതിനായി വിചിത്ര സഖ്യം തന്നെ രൂപപ്പെട്ടിരിക്കുന്നുവെന്നും സമരങ്ങള്‍ക്ക് അതിവൈകാരിക പ്രാധാന്യം നല്‍കി മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അര്‍ദ്ധ സത്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും മാധ്യമങ്ങള്‍ പിന്മാറണം. വരുന്ന തലമുറകള്‍ക്കും നാടിന്റെ ഭാവിക്കും വേണ്ടിയുള്ളതാണ് സില്‍വര്‍ ലൈന്‍ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സാമൂഹിക ആഘാത പഠനം നടത്താനാണ് നിലവിലുള്ള സര്‍വ്വേയെന്നും ഇത് ഭൂമി ഏറ്റെടുക്കാനുള്ള സര്‍വ്വേ അല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ സര്‍വ്വേ കൊണ്ട് ആര്‍ക്കും നഷ്ടമില്ല. നഷ്ടപ്പെടുന്ന സ്വത്തിനു ഉള്ള വിലയെക്കാള്‍ കൂടുതല്‍ വില നല്‍കി, ജനങ്ങളില്‍ നിന്നും സ്ഥലം ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കണക്കാക്കുന്ന ആകെ ചിലവ് 63945 കോടിയാണെന്നും ഡിപിആറു മായി ബന്ധപ്പെട്ട് ആവശ്യമായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ദിവസം 450 ട്രക്ക് സില്‍വര്‍ ലൈനില്‍ സാധിക്കും. 9394 കെട്ടിടങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ കൂടി സില്‍വര്‍ ലൈന്‍ പോകുന്നില്ല. ജലശ്യങ്ങളുടെ സ്വാഭാവിക ഒഴുക്ക് നിലനിര്‍ത്താന്‍ ചാനലുകള്‍ ചാലുകളും ഉണ്ടാകും. അടുത്ത 50 വര്‍ഷത്തേക്കുള്ള സംവിധാനമാണ് കെ റെയിലെന്നും 100% ഹരിതോര്‍ജം ഉപയോഗിച്ചാണ് സില്‍വര്‍ ലൈന്‍ പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

നിലവില്‍ തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡിലേക്ക് പോകാന്‍13 മണിക്കൂര്‍ എടുക്കും. എന്നാല്‍ സില്‍വര്‍ ലൈന്‍ വന്നാല്‍ ഇത് 3 മണിക്കൂറായി ചുരുങ്ങും. തന്നെയുമല്ല സുരക്ഷിതമായ യാത്രയാണ് കെ റെയില്‍ മുന്നോട്ട് വയ്ക്കുന്നത്. വേഗത കൂടിയ യാത്ര സൗകര്യം വേണം, എന്നാല്‍ കെ റെയില്‍ പാടില്ല എന്നാണ് പ്രതിപക്ഷത്തെ ചിലരുടെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ റെയില്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന ചര്‍ച്ച ആരോഗ്യപരമെന്നും പറഞ്ഞ കാര്യങ്ങള്‍ കാര്യങ്ങള്‍ അതീവ താത്പര്യത്തോടെ പ്രധാനമന്ത്രി കേട്ടുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വാഹന സാന്ദ്രത വളരെ കൂടുതലാണ് കേരളത്തില്‍. സുസ്ഥിരമായ യാത്ര സംവിധാനം കേരളത്തെ സംബന്ധിച്ച്‌ അനിവാര്യമാണെന്നും ദേശീയപാതകളുടെ വികസനത്തിന് 25 ശതമാനം ചെലവ് വഹിക്കുന്ന ഏക സംസ്ഥാനം കേരളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ പാതക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പില്‍ 25% പങ്കാളിത്തം കേരള സര്‍ക്കാരിനുണ്ടെന്നും ദേശീയ പാത വികസനം നടക്കില്ലെന്നു പ്രചരണം ഉണ്ടായിരുന്നെന്നും എന്നാല്‍ ദേശിയ പാത വികസനം യാഥാര്‍ഥ്യമാകുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

പ്രധാനമന്ത്രിയെ കാണാന്‍ പോയപ്പോള്‍ റെയില്‍ മന്ത്രിയെയും കണ്ടുവെന്നും പദ്ധതിയോട് അനുഭാവപൂര്‍വ്വമായ നിലപാട് പ്രധാനമന്ത്രി പ്രകടിപ്പിച്ചുവെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച കേന്ദ്ര അനുമതി വേഗത്തില്‍ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (1 hour ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (1 hour ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (1 hour ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (2 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (2 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (2 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (2 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (3 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (3 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (3 hours ago)

IRAN നോവായി കൊച്ചുമകൾ  (4 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (4 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (4 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (4 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (5 hours ago)

Malayali Vartha Recommends