സിപിഎം കുടപിടിക്കാനുണ്ടെങ്കിൽ ദേശാഭിമാനിക്ക് എന്ത് തോന്നിവാസവും എഴുതിപ്പിടിപ്പിക്കാമോ?...ഒരു കൂസലുമില്ലാതെ സര്‍ക്കാരിനെ വെള്ളപൂശാന്‍ സത്യത്തെ വളച്ചൊടിക്കുന്നു, വില്ലേജ് ഓഫീസില്‍ നല്‍കാന്‍ അധികൃതര്‍ ആവശ്യപ്പെടുന്ന നോട്ടീസ് ദേശാഭിമാനിക്കാര്‍ മുക്കി

സിപിഎം എന്ന പാര്‍ട്ടിയെ അനുകൂലിക്കുന്ന പാത്രമായതിനാല്‍ എന്ത് തോന്നിവാസവും എഴുതിപ്പിടിപ്പിക്കാം എന്നൊരു വിചാരം ദേശാഭിമാനിക്കുണ്ട്. സര്‍ക്കാരിനെ വെള്ളപൂശാന്‍ ഒരു കൂസലുമില്ലാതെയാണ് പത്രം സത്യത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നത്. ഈ കിരാത നടപടികളില്‍ ഇരകളാകുന്നതോ? ഇത്തരം കള്ളങ്ങള്‍ വായിച്ച് സര്‍ക്കാര്‍ പദ്ധതികളെ കണ്ണുമടച്ച് വിശ്വസിക്കുന്ന പാവപ്പെട്ട ജനങ്ങളാണ്.
ഇനി സംഭവത്തിലേക്ക് വരാം..
കോലഴി ഗ്രാമപഞ്ചായത്തിലെ പേര് പറയാന്‍ ആഗ്രഹിക്കാത്ത അല്ലെങ്കില്‍ ഭയക്കുന്ന ഒരു വീട്ടുടമ തന്റെ പുതിയ വീടിന് താമസാനുമതി സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇത് നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. ചോദിച്ചപ്പോള്‍ പറഞ്ഞത് നിങ്ങളുടെ വീട് നില്‍ക്കുന്ന സ്ഥലം കെറിയില്‍ സര്‍വ്വേയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വില്ലേജ് ഓഫീസറില്‍ നിന്ന് സാക്ഷ്യപ്പെടുത്തണം എന്നാണ്.
ഇതുമായി ബന്ധപ്പെട്ട് കോലഴി പഞ്ചായത്ത് വീട്ടുടമക്ക് നല്‍കിയ നോട്ടീസും പിന്നീട് നടന്ന വിവാദങ്ങളും പക്ഷേ ദേശാഭിമാനിക്കാര്‍ അറിഞ്ഞില്ല. വീട്ടുനമ്പര്‍ ലഭിക്കുന്നില്ലെന്ന പരാതി വ്യാജമാണെന്നാണ് അവര്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്.ഇത് പുതിയ വീടാണെന്നിരിക്കെയാണ് വീട്ടുടമ ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റിനായി പഞ്ചായത്തിനെ സമീപിച്ചത്.
എന്നാല്‍ ദേശാഭിമാനി പറയുന്നത്, മുമ്പ് ചെറിയ വീടും വീട്ടുനമ്പറും ഉണ്ടായിരുന്ന ഈ വ്യക്തി പിന്നീട് വീടിന്റെ വലുപ്പം കൂട്ടി എന്നാണ്. സില്‍വര്‍ലൈന്‍ പദ്ധതിക്കായി ഏറ്റെടുത്താല്‍ കൂടുതല്‍ പണം കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് ഇങ്ങനെ ചെയ്തത്എന്നും അവര്‍ പത്രത്തിലൂടെ കുറ്റപ്പെടുത്തിയിരുന്നു. മാത്രമല്ല ഫീസ് അടക്കാത്തതുകൊണ്ടാണ് പഞ്ചായത്ത് അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത് എന്നും പത്രത്തില്‍ പറയുന്നു. വില്ലേജ് ഓഫീസില്‍ നല്‍കാന്‍ അധികൃതര്‍ ആവശ്യപ്പെടുന്ന നോട്ടീസും ഇവിടെ ദേശാഭിമാനിക്കാര്‍ മുക്കി.
വാര്‍ത്ത കാണാം...
https://www.facebook.com/Malayalivartha