മൂന്നു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്ന് 19കാരി മുന്‍ കാമുകനോട്... അതില്‍ നിന്ന പിന്മാറാനും പ്രണയബന്ധം തുടരാനും പലതവണ ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും വഴങ്ങിയില്ല, ഒടുവില്‍ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനെന്ന വ്യാജേന ആളൊഴിഞ്ഞ വീട്ടില്‍ വിളിച്ചു വരുത്തി കയ്യില്‍ കരുതിയിരുന്ന ആയുധം വച്ച് തൃഷയുടെ കഴുത്തിലും ശരീരത്തിലും വെട്ടിയത് പലതവണ, മരണം ഉറപ്പിച്ച ശേഷം കൈ വെട്ടിമാറ്റി, പത്തൊമ്പതുകാരിയോട് 23കാരന്റെ ക്രൂരത....

മൂന്നു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്ന് 19കാരി മുന്‍ കാമുകനോട് .... അതില്‍ നിന്ന പിന്മാറാനും പ്രണയബന്ധം തുടരാനും പലതവണ ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും വഴങ്ങിയില്ല, ഒടുവില്‍ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനെന്ന വ്യാജേന ആളൊഴിഞ്ഞ വീട്ടില്‍ വിളിച്ചു വരുത്തി കയ്യില്‍ കരുതിയിരുന്ന ആയുധം വച്ച് തൃഷയുടെ കഴുത്തില്‍ ആഞ്ഞു വെട്ടി,മരണം ഉറപ്പിച്ച ശേഷം കൈ വെട്ടിമാറ്റി, പത്തൊമ്പതുകാരിയോട് 23കാരന്റെ ക്രൂരത....
ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. തൃഷ സോളങ്കി എന്ന 19 കാരിയാണ് അതിദാരുണമായി വെട്ടേറ്റ് മരിച്ചത്. തൃഷയെ അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തിയ കാമുകന്‍ കല്‍പേഷ് ഠാക്കൂറിനെ (23) പൊലീസ് അറസ്റ്റ് ചെയ്തു.
നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. തൃഷ മൂന്ന് വര്‍ഷത്തെ പ്രണയ ബന്ധം അവസാനിപ്പിച്ചു പോയതാണ് കൊലയ്ക്ക് കാരണമെന്ന് കല്‍പേഷ് പൊലീസിനോട് പറഞ്ഞു.
രണ്ടു മാസങ്ങള്‍ക്കു മുന്‍പ് തൃഷ പ്രണയത്തില്‍നിന്നും പിന്മാറുന്നതായും തനിക്ക് മറ്റൊരു സൗഹൃദം ഉണ്ടെന്നും കല്‍പേഷിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കിമിട്ടത്. പ്രണയം തുടരണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും തൃഷ വഴങ്ങിയില്ല. ഇതോടെ ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്താനും ആരംഭിച്ചു. പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ നേരിട്ട് കണ്ട് സംസാരിക്കണമെന്നും ഇയാള്‍ അറിയിച്ചു.
പക്ഷെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ദേശീയപാത 48ന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇയാള്‍ തൃഷയെ കുട്ടിക്കൊണ്ടു പോയി. ഒരിക്കല്‍ കൂടി പ്രണയം തുടരാന്‍ ആവശ്യപ്പെട്ടിട്ടും തൃഷ വഴങ്ങാത്തതോടെ കയ്യില്‍ കരുതിയിരുന്ന ആയുധം വച്ച് ഇയാള്‍ തൃഷയുടെ കഴുത്തില്‍ ആഞ്ഞുവെട്ടി. പിന്നീട് പലതവണ വെട്ടി മരണം ഉറപ്പിച്ചു. മൃതദേഹത്തില്‍നിന്നും കൈയും വെട്ടിമാറ്റി. ഇതിനുശേഷം അവിടെ നിന്നും ഓടിപ്പോയി.
ആളൊഴിഞ്ഞ കെട്ടിടത്തില്‍ മൃതദേഹം കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുക ആയിരുന്നു. ആധാര്‍ കാര്‍ഡ് മൃതദേഹത്തില്‍ നിന്നും കിട്ടിയതോടെയാണ് ആളെ തിരിച്ചറിയാന്‍ കഴിഞ്ഞത്.
"
https://www.facebook.com/Malayalivartha