ഒടുവില്‍ ആ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച് ! മാഡം നമ്മള്‍ പ്രതീക്ഷിച്ചയാള്‍ ഒടുവില്‍ ആ നിര്‍ണായക നീക്കത്തിലൂടെ കേരള പോലീസ് ദിലീപിനെ കുരുക്കുന്നു...ഒടുവില്‍ ആ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച് ! മാഡം നമ്മള്‍ പ്രതീക്ഷിച്ചയാള്‍ ഒടുവില്‍ ആ നിര്‍ണായക നീക്കത്തിലൂടെ കേരള പോലീസ് ദിലീപിനെ കുരുക്കുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത നീക്കമാണ് ക്രൈംബ്രാഞ്ചിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്

ഒടുവില്‍ ആ നിര്‍ണായക നീക്കത്തിലൂടെ കേരള പോലീസ് ദിലീപിനെ കുരുക്കുന്നു...ഒടുവില്‍ ആ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച് ! മാഡം നമ്മള്‍ പ്രതീക്ഷിച്ചയാള്‍
ഒടുവില്‍ ആ നിര്‍ണായക നീക്കത്തിലൂടെ കേരള പോലീസ് ദിലീപിനെ കുരുക്കുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത നീക്കമാണ് ക്രൈംബ്രാഞ്ചിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. രണ്ടാമത്തെ അറസ്റ്റ് എന്ന പ്രതിസന്ധിക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ദിലീപ് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കുരുക്കിലാണ് ചെന്നു ചാടിയിരിക്കുന്നത്.
ഈ നീക്കം കേസിന്റെ ഒരു ഘട്ടത്തിലും ദിലീപ് പ്രതീക്ഷിച്ചതല്ല. കഴിയുന്നിടത്തോളം ഉറ്റവരെയൊന്നും കേസില്‍ വലിച്ചിഴക്കാതിരിക്കാന്‍ ദിലീപ് ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ദിലീപ് ഭയപ്പെട്ടതു പോലെ തന്നെ അത് സംഭവിച്ചു.
എഡിജിപി ശ്രീജിത്തിന്റെ കാലില്‍ പിടിക്കാന്‍ വരെ ദിലീപ് തയ്യാറാണ്. എന്നാല്‍ ഒരു കാരണവശാലും വഴങ്ങില്ലെന്ന വാശിയിലാണ് എസ് ശ്രീജിത്തും ക്രൈം ബ്രാഞ്ചും. ദിലീപും സംഘാംഗങ്ങളും ചേര്‍ന്ന് പോലീസിനെ വട്ടംചുറ്റിച്ചതാണ് അവര്‍ക്ക് സഹിക്കാന്‍ കഴിയാതെ പോയത്.
അതെ. ആരും പ്രതീക്ഷിക്കാതെ കാവ്യാ മാധവനെയാണ് ക്രൈംബ്രാഞ്ച് നോട്ടമിട്ടത്. കാവ്യ മാധവനെ ഉടന്‍ ചോദ്യം ചെയ്യും. സാക്ഷി മൊഴികളിലുള്ള മാഡം കാവ്യയാണോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ദിലീപിന്റെ ചോദ്യം ചെയ്യലിന് പിറകെ കാവ്യമാധവനും അന്വേഷണ സംഘം നോട്ടീസ് നല്‍കും. സംഭവത്തില്‍ മാഡത്തിന്റെ പങ്ക് നിര്‍ണായകമാണെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.
നടിയെ ആക്രമിച്ച കേസില്‍ മുഖ്യ പ്രതി പള്‍സര്‍ സുനിയായിരുന്നു മാഡത്തെക്കുറിച്ചുള്ള ആദ്യ വെളിപ്പെടുത്തല്‍ നടത്തിയത്. നടിയുടെ അപകീര്‍ത്തികരമായ ദൃശ്യം പൊലീസ് പിടിയിലാകുന്നതിന് മുന്‍പ് മാഡത്തിന് കൈമാറിയെന്നായിരുന്നും വിവരങ്ങളുണ്ടായിരുന്നു. എന്നാല്‍ മാഡത്തിനുള്ള പങ്കില്‍ കൃത്യമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ പൊലീസിന് മുന്നോട്ട് പോകാന്‍ ആയില്ല. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെയാണ് വീണ്ടും മാഡത്തിലേക്കും വിഐപിയിലേക്കും അന്വേഷണം എത്തിയത്.
വിഐപി ആലുവയിലെ ദിലീപിന്റെ സുഹൃത്തും ഹോട്ടല്‍ വ്യവസായിയുമായ ശരത് ആണെന്ന് തുടരന്വേഷണത്തില്‍ കണ്ടെത്തി കഴിഞ്ഞു.ശരത്തിനെ കഴിഞ്ഞ ദിവസം പ്രത്യേക സംഘം മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തപ്പോഴാണ് മാഡത്തിനെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ലഭ്യമായത്.
ആലുവ പത്മസരോവരത്തില്‍ നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യം ഒരു ടാബിലാക്കി എത്തിച്ചത് വിഐപി ആണെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. വിഐപി എത്തിയപ്പോള്‍ കാവ്യ പോയകാര്യം എന്തായി ഇക്ക എന്ന് ചോദിച്ചിച്ചതും, പിന്നാലെ ബൈജു പൗലോസ് എന്ന് ദിലീപ് പറയുന്നതും ഓഡിയോയിലുണ്ട്. ഇത് സംബന്ധിച്ച സംഭാഷണവും ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ദൃശ്യങ്ങള്‍ കണ്ട ശേഷം ടാബ് ദിലീപ് കൊടുത്ത് വിട്ടത് കാവ്യയുടെ കൈയ്യിലാണ്. എന്നാല്‍ ഈ ആരോപണങ്ങള്‍ ശരത് ചോദ്യം ചെയ്യലില്‍ നിഷേധിച്ചതായാണ് സൂചന.
വീടിന്റെ വരാന്തയിലെ സോഫയില്‍ കാല് വെച്ചിരുന്ന് ദിലീപ് നിനക്ക് വേണ്ടിയാണ് ഞാന്‍ ഈ ശിക്ഷയെല്ലാം അനുഭവിക്കുന്നതെന്ന് കൈ പിറകിലേക്ക് ചൂണ്ടി പറഞ്ഞിരുന്നു. ഈ ഘട്ടത്തിലും അകത്ത് മാഡം ഉണ്ടായിരുന്നതായാണ് സാക്ഷി മൊഴി.വീടിനകത്ത് ഉണ്ടായിരുന്നവരുടെ രണ്ട് പേരുകളാണ് ബാലചന്ദ്രകുമാര്‍ മൊഴിയായി നല്‍കിയത്. ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാക്കാനാണ് ചോദ്യം ചെയ്യല്‍. ദിലീപിന്റെ ചോദ്യം ചെയ്യലിന് പുറകെയാകും കാവ്യമാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്യുക.
ചോദ്യം ചെയ്യലിന് ശേഷം എന്തു സംഭവിക്കുമെന്ന് കണ്ടറിയാം. എന്തും സംഭവിക്കും എന്ന് പറയുന്നതാവും കൂടുതല്‍ ശരി.
"
https://www.facebook.com/Malayalivartha