സ്ഥലമേറ്റെടുക്കൽ നടപടികളുടെ തുടക്കമാണ് സാമൂഹിക ആഘാത പഠനം' അത് വിജ്ഞാപനത്തിൽ പറയുന്നുണ്ട്; എന്ത് വില കൊടുത്തും സിൽവർ ലൈൻ നടപ്പക്കുമെന്ന് മുഖ്യമന്ത്രി പറയുമ്പോൾ സാമൂഹിക ആഘാത പഠനം നടത്തുന്നത് പ്രഹസനമാണ്; സാമൂഹിക ആഘാത പഠനവും സ്ഥലം ഏറ്റെടുപ്പും തമ്മിൽ ബന്ധമില്ലെന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സാമൂഹിക ആഘാത പഠനവും സ്ഥലം ഏറ്റെടുപ്പും തമ്മിൽ ബന്ധമില്ലെന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിയ്‌പിൽ പറയുന്നത് ഇങ്ങനെ; സാമൂഹിക ആഘാത പഠനവും സ്ഥലം ഏറ്റെടുപ്പും തമ്മിൽ ബന്ധമില്ലെന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. സ്ഥലമേറ്റെടുക്കൽ നടപടികളുടെ തുടക്കമാണ് സാമൂഹിക ആഘാത പഠനം. അത് വിജ്ഞാപനത്തിൽ പറയുന്നുണ്ട്.
എന്ത് വില കൊടുത്തും സിൽവർ ലൈൻ നടപ്പക്കുമെന്ന് മുഖ്യമന്ത്രി പറയുമ്പോൾ സാമൂഹിക ആഘാത പഠനം നടത്തുന്നത് പ്രഹസനമാണ്. നിയമത്തെ മറികടന്ന് സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണ്. ശ്രീലങ്കയ്ക്ക് സമാനമായ, അപകടകരമായ സാമ്പത്തിക സ്ഥിതിയിലേക്ക് സിൽവർ ലൈൻ കേരളത്തെ എത്തിക്കും. പാരിസ്ഥിതിക പ്രശ്നങ്ങൾക്കെതിരെ കർശന നിലപാടെടുക്കേണ്ട ഡി.വൈ.എഫ്.ഐയെ പോലെയുള്ള യുവജന സംഘടനകൾ കൊട്ടാരം വിദൂഷകരുടെ റോളിലാണ്. അവർക്ക് സ്വന്തമായി ശബ്ദമില്ല. അടിമ പണിയാണ് അവർ ചെയ്യുന്നത്.
അതേസമയം പൊലീസ് ലാത്തിച്ചാർജിൽ തലയ്ക്കു പരിക്കേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് തൃശ്ശൂർ മുൻ ജില്ലാ സെക്രട്ടറി പ്രഭുദാസ് പാണേങ്ങാടനെ കഴിഞ്ഞ ദിവസം അദ്ദേഹം സന്ദർശിച്ചിരുന്നു. ഡൽഹിയിൽ എംപിമാർക്കെതിരെ നടന്ന പൊലീസ് അതിക്രമത്തിലും തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ ലാത്തിച്ചാർജിലും പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് പ്രഭുദാസിന് മർദ്ദനമേറ്റത്.
സിൽവർ ലൈൻ വിരുദ്ധ പ്രക്ഷോഭത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താമെന്ന് സർക്കാർ കരുതേണ്ട. കര്‍ഷക സമരത്തെ മോദി നേരിട്ട അതേ രീതിയിലാണ് പിണറായി വിജയനും സില്‍വര്‍ ലൈന്‍ സമരത്തെ നേരിടുന്നത്. കര്‍ഷക സമരത്തിന് മുന്നില്‍ മോദിക്ക് മുട്ടു മടക്കേണ്ടി വന്നതു പോലെ പിണറായിക്കും മുട്ടുമടക്കേണ്ടി വരും. ഒരു കാരണവശാലും ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി കേരളത്തിന് മേൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ല. പൊലീസിനെ ഇറക്കിവിട്ട് യു.ഡി.എഫിനെ ഭയപ്പെടുത്താൻ നോക്കേണ്ട.
https://www.facebook.com/Malayalivartha