കേരളത്തിൽ കമ്മ്യൂണിസം പടർത്താൻ ജീവൻ പണയം വെച്ച നാടകക്കാരന്റെ പുതുതലമുറയുടെ ജീവിതനിലവാരം ഉയർത്താൻ ഒന്നും ചെയ്യാത്ത,കേരളസർക്കാറിന്/പിണറായി സർക്കാറിന് ലോക നാടക ദിനാശംസകൾ; വിമർശനവുമായി ഹരീഷ് പേരടി

കേരളത്തിൽ കമ്മ്യൂണിസം പടർത്താൻ ജീവൻ പണയം വെച്ച നാടകക്കാരന്റെ പുതുതലമുറയുടെ ജീവിതനിലവാരം ഉയർത്താൻ ഒന്നും ചെയ്യാത്ത,കേരളസർക്കാറിന് (പിണറായി സർക്കാറിന്) ലോക നാടക ദിനാശംസകൾ. വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഹരീഷ് പേരടി.
അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; മാർച്ച് 27...ലോകനാടകദിനം...തിരഞ്ഞെടുപ്പിന് തെരുവുകളിൽ നാടകം കളിക്കാൻ വേണ്ടി മാത്രം നാടകക്കാരെ ഓർക്കുന്ന, നാടകത്തിന് മാത്രമായി ഒരു അക്കാദമി പോലും ഉണ്ടാക്കാൻ പറ്റാത്ത, നിലവിലുള്ള സംഗീത നാടക അക്കാദമിയുടെ തലപ്പത്തേക്ക് സിനിമക്കാരനല്ലാത്ത ഒരു നാടകക്കാരനെ കണ്ടെത്താൻ പറ്റാത്ത,
25 കോടി പോലും ചിലവാക്കാതെ ജനങ്ങൾക്ക് ടിക്കറ്റെടുത്ത് നാടകം കാണാൻ കേരളത്തിലെ വിവിധ ജില്ലകളിൽ എല്ലാ സൗകര്യങ്ങളുമുള്ള ചുരുങ്ങിയത് ഒരു 5 നാടകശാലകൾ പോലും ഉണ്ടാക്കാൻ പറ്റാത്ത,കേരളത്തിൽ കമ്മ്യൂണിസം പടർത്താൻ ജീവൻ പണയം വെച്ച നാടകക്കാരന്റെ പുതുതലമുറയുടെ ജീവിതനിലവാരം ഉയർത്താൻ ഒന്നും ചെയ്യാത്ത,കേരളസർക്കാറിന് (പിണറായി സർക്കാറിന്) ലോക നാടക ദിനാശംസകൾ.
https://www.facebook.com/Malayalivartha