പിണറായിയുടെ കള്ളത്തരം വലിച്ചു കീറി ജനങ്ങൾ! പണിമുടക്ക് ശുദ്ധ തട്ടിപ്പ്. ഉദ്ദേശം വേറെ... ശമ്പളം കൊടുക്കാൻ നിവർത്തിയില്ല! ചുരുട്ടിക്കൂട്ടി കേന്ദ്രസർക്കാരും...

കെ റയിലിൽ സമരങ്ങൾ ചൂട് പിടിച്ചതോടെ അതിരടയാള കല്ലുകളാണ് ഇപ്പോൾ നാട്ടിലെങ്ങും കാണുവാൻ സാധിക്കുന്നത്. നാട്ടിൽ എന്നത് കുറച്ച കൂടി കൃത്യമായി പറഞ്ഞാൽ അവിടുത്തെ തോട്ടിൽ എന്ന സാരം. കുറ്റിയിടാനും പറിച്ച് മാറ്റാനും ആളുകളുണ്ട്. പറിച്ചെടുത്ത കല്ലുകൾ ചെറുമീനുകൾക്കും നീർക്കോലിക്കുമൊക്കെ പുതിയൊരു ഭവനം എന്ന സ്വപ്ന സാക്ഷാൽക്കാരത്തിന് വഴിയൊരുക്കുന്നു. അത്തരത്തിലാണ് നിലവിലെ കാര്യങ്ങൾ മുന്നോട്ട് പോകുന്നത്.
സംസ്ഥാനത്തുടനീളം ഇപ്പോൾ കുറ്റിയിടൽ മഹാമഹമാണ് നടക്കുന്നത്. കുറ്റിയില്ലാതെ പിന്നെന്ത് സർവേ എന്നാണ് സർക്കാരും മുഖ്യമന്ത്രിയും ചോദിക്കുന്നത്. എത്ര പിഴുതെറിഞ്ഞാലും പ്രശ്നമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് വെറുതെയല്ല, കാരണം അദ്ദേഹത്തിന്‍റെ സ്വന്തം നാട്ടിൽ തന്നെയാണ് ആവശ്യത്തിന് കുറ്റികളുടെ നിർമാണം നടത്തുന്നത്. ഇഷ്ടം പോലെ കുറ്റികളുണ്ട്.
എങ്ങനെ ഇപ്പോൾ ഈ വിഷയത്തിൽ നിന്നും ജനങ്ങളുടേയും മാധ്യമങ്ങളുടേയും ശ്രദ്ധതിരിക്കും എന്നറിയാതെ പെടാപാട് പെടുകയാണ് നമ്മുടെ മുഖ്യനും പരിവാരങ്ങളും. പരസ്യമായി ജനങ്ങളെ എതിർത്താൽ അടുത്ത ഭരണം പോയിട്ട് പഞ്ചായത്ത് ഇലക്ഷനിൽ പോലും മത്സരിക്കാൻ സാധിക്കില്ല എന്നാണ് ചില രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. കൊടുത്ത വോട്ടിനെ പറ്റി സഹതപിക്കുന്നവരെയാണ് നമുക്ക് സമരത്തിനിടയിൽ ചാനലിലൂടെ ഇത്രയും നാൾ കാണുവാൻ സാധിച്ചത്.
അതുകൊണ്ട് തൽക്കാലം എങ്ങനെയെങ്കിലും ഇതിനൊരു പോംവഴി ഉടനടി സർക്കാർ കണ്ടെത്തും. അപ്പോഴാണ് 28,29 തീയതികളിൽ ജനങ്ങളെ വലയ്ക്കാൻ മറ്റൊരു ദേശീയ പണിമുടക്കിനുകൂടി തിരിതെളിയുന്നത്. സാധാരണക്കാരുടെ സഞ്ചാരസ്വാതന്ത്ര്യവും വരുമാനവും മുട്ടിച്ച് എന്തിനു വേണ്ടിയാണ് ഈ പ്രഹസനം എന്നാണ് ജനങ്ങൾ ആവർത്തിച്ച് ചോദിക്കുന്നത്.
പെട്രോളിനും ഡീസലിനും പാചക വാതകത്തിനും തീപിടിച്ച വിലയാണ്. സമരമോ പണിമുടക്കോ നടത്തിയൊന്നും അത് കുറയ്ക്കാൻ സാധിക്കില്ല എന്നത് സമരം നടത്തുന്നവർക്ക് തന്നെ വ്യക്തമായി അറിയാം. എന്നിട്ടും ഇതിനുള്ള ആഹ്വാനം മറ്റ് പല ലക്ഷ്യങ്ങളും മുന്നിൽ കണ്ടിട്ട് ആകും എന്നാണ് കരക്കമ്പി.
കോവിഡ് പ്രതിസന്ധിയില്‍നിന്നു മെല്ലെയെങ്കിലും കരകയറാന്‍ ജനം പെടാപ്പാടുപെടുേമ്പാള്‍. 28, 29 തീയതികളിലെ സംയുക്‌ത ട്രേഡ് യൂണിയന്‍ പണിമുടക്കിന്റെ പേരിനൊപ്പം 'ദേശീയ'മുണ്ടെങ്കിലും കേരളത്തില്‍ മാത്രമാകും ജനജീവിതം സ്‌തംഭിക്കുകയെന്നാണു മുന്നനുഭവങ്ങള്‍. പണിമുടക്കിനെ അനുകൂലിക്കുന്ന സംസ്‌ഥാനസര്‍ക്കാരാകട്ടെ സഹസ്രകോടികള്‍ കടംവാങ്ങി കെ-റെയിലിനു കുറ്റിയടിക്കുന്നു.
ഉത്തരേന്ത്യയിലെന്നല്ല, കേരളത്തിന്റെ അയല്‍സംസ്‌ഥാനങ്ങളില്‍പ്പോലും വ്യവസായ/ഗതാഗതമേഖലകളെ ദേശീയപണിമുടക്ക് നിശ്‌ചലമാക്കിയ ചരിത്രമില്ല. കേരളത്തിലാകട്ടെ ഈച്ചപോലും പറക്കാത്ത ബന്ദായി പണിമുടക്ക് മാറുകയാണു പതിവ്. ജോലി ചെയ്‌തില്ലെങ്കില്‍ ശമ്പളവുമില്ലെന്ന സുപ്രീകോടതി ഉത്തരവിനു വിരുദ്ധമായി, കേരളത്തില്‍ പണിമുടക്കിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയ ചരിത്രവും ജനങ്ങള്‍ക്കു മുന്നിലുണ്ട്.
പണിമുടക്ക് ദിവസങ്ങളിലെ ശമ്പളം നല്‍കുന്നതു ഹൈക്കോടതി വിലക്കിയപ്പോള്‍ ശമ്പളദാതാവായ സര്‍ക്കാര്‍തന്നെ അതിനെതിരേ സുപ്രീം കോടതിയെ സമീപിച്ചു! പണിമുടക്കിനും ശമ്പളം വാങ്ങി ജീവനക്കാര്‍ വീട്ടിലിരുന്ന് ആഘോഷിക്കുമ്പോള്‍, മറ്റ് മേഖലകളിലെ ദിവസക്കൂലിക്കാര്‍ക്കുള്‍പ്പെടെ രണ്ടുദിവസം വരുമാനം മുട്ടും.
സംസ്‌ഥാനത്തു പല സാമൂഹിക പെന്‍ഷനുകളും മുടങ്ങിക്കഴിഞ്ഞു. പെന്‍ഷന്‍ നല്‍കാന്‍പോലും പാങ്ങില്ലാത്ത കെ.എസ്.ആര്‍.ടി.സിയും രണ്ടുദിവസം നിശ്‌ചലമാകും. പുതിയ വ്യവസായങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്നില്ലെന്നു മാത്രമല്ല, ഉള്ളവ നാടുവിടുകയും ചെയ്യുന്നു. ഇനി നാളെ മുതൽ നാട്ടുകാർ പുറത്തിറങ്ങാതെ ഇരിക്കുമ്പോൾ മറ്റെന്തെങ്കിലും രഹസ്യ അജണ്ഡ നടപ്പിലാക്കാൻ ശ്രമിക്കുകയാണോ എന്ന ചോദ്യവും അവിടെ പ്രസക്തമാണ്.
ഇതിനിടയിൽ കേരളത്തിലെ ഒരു മാധ്യമത്തിൽ വന്ന റിപ്പോർട്ടാണ് ഇതോടൊപ്പം ചേർക്കുന്നത്. 63,941 കോടി രൂപ ചെലവിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സിൽവർ ലൈൻ പദ്ധതിയിലെ കെ-റെയിലിൽ ആറ് മാസമായി ഉദ്യോഗസ്ഥർക്ക് ശമ്പളമില്ല എന്നാണ് അവർ വ്യക്തമാക്കുന്നത്. പെൻഷനും മറ്റ് മേഖലകളും ശമ്പളമില്ലാതെ മുന്നോട്ട് പോകുന്ന വാർത്ത നാം കേട്ടിട്ടുണ്ട്. അതിനിടയിലാണ് ഇതും പുറത്ത് വന്നിരിക്കുന്നത്.
11 ജില്ലകളിൽ രൂപീകരിച്ച പ്രത്യേക ഭൂമിയേറ്റെടുക്കൽ സെല്ലുകളിലെ റവന്യൂ ഉദ്യോഗസ്ഥർക്കാണ് ശമ്പളം ലഭിക്കാത്തത്. ഭൂമിയേറ്റെടുക്കലിന് മുന്നോടിയായ ഭരണപരമായ ചെലവുകൾക്ക് 20.5 കോടി രൂപ സർക്കാർ കെ-റെയിലിന് അനുവദിച്ചിരുന്നു.
ആവശ്യമായ പണം ട്രഷറി വഴി, റവന്യു വകുപ്പിന്റെ അക്കൗണ്ടിലേക്കു കൈമാറിയിട്ടുണ്ടെന്ന് കെറെയിൽ വ്യക്തമാക്കി. എന്നാൽ എല്ലാ ജില്ലകളിലും ശമ്പളം ഉദ്യോഗസ്ഥരുടെ കയ്യിലെത്തിയില്ല. നൂറിലധികം റവന്യൂ ഉദ്യോഗസ്ഥരാണ് പ്രത്യേക സെല്ലുകളിൽ ജോലി ചെയ്യുന്നത്. ഇവരുടെ ശമ്പള ചെലവ് നൽകേണ്ടത് പദ്ധതി നടത്തുന്ന ഏജൻസിയാണ്. ഇതും പദ്ധതിച്ചെലവിന്റെ ഭാഗമാണ്.
അതിനിടെ കെ-റെയിലിനായി അടയാളക്കല്ല് സ്ഥാപിക്കുന്നതിന്റെ ഉത്തരവാദിത്വം ആർക്കാണെന്നതിൽ തർക്കം നിലനിൽക്കുകയാണ്. കല്ലിടുന്നത് റവന്യൂ വകുപ്പാകാം എന്ന് ഞങ്ങൾ പറഞ്ഞിട്ടില്ലെന്ന കെ-റെയിൽ അധികൃതരുടേതായി പുറത്തുവന്ന വാർത്ത റവന്യൂ മന്ത്രി കെ. രാജൻ തള്ളിയതോടെയാണ് വിവാദം തുടങ്ങിയത്. കല്ലിടാനുള്ള തീരുമാനം തങ്ങളുടേതല്ലെന്ന് കെ-റെയിലിന്റെ ഉത്തരവാദപ്പെട്ട ആരെങ്കിലും പറയുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
കേന്ദ്ര സർക്കാരാകട്ടെ സംസ്ഥാന സർക്കാരിന്റെ മുനയൊടിക്കുന്ന നടപടികളാണ് സ്വീകരിച്ചിട്ടുണ്ടായിരുന്നത്. ഇന്നലയായിരുന്നു സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് തുറന്നടിച്ചത്. 1000 കോടി രൂപക്ക് മുകളിലുള്ള പദ്ധതികള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി വേണം.
പദ്ധതിയുടെ സാമ്പത്തിക സാങ്കേതിക വശങ്ങള്‍ പരിശോധിച്ച ശേഷമാണ് അംഗീകാരം നല്‍കുന്നത്. നിലവിലെ ഡി.പി.ആര്‍ അപൂര്‍ണ്ണമാണെന്നും മന്ത്രി അശ്വിനി വൈഷ്ണവ് അടൂര്‍ പ്രകാശ് എം.പിയെ അറിയിച്ചു. 65,000 കോടി രൂപയുടെ പദ്ധതിയാണ് സില്‍വര്‍ ലൈന്‍. അതില്‍ 33,700 കോടി വായ്പയാണ്. അത് തിരിച്ചടയ്ക്കാന്‍ കഴിയുമോ എന്നതും പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഭൂമി ഏറ്റെടുക്കലെന്ന വന്‍കടമ്പ കടന്നാല്‍ പ്രതികൂല സാഹചര്യത്തില്‍ പോലും പദ്ധതിക്ക് അംഗീകാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമാകുമെന്നു കേരള സർക്കാരിന് കണ്കകുകൂട്ടലുണ്ടായിരുന്നു. അതു മുന്നില്‍ക്കണ്ടാണു സര്‍ക്കാര്‍ സാമൂഹികാഘാതപഠനമെന്ന പേരില്‍ കല്ലിട്ട് ഭൂമി അടയാളപ്പെടുത്താന്‍ തിടുക്കം കാട്ടിയത്.
കേസ് ഇപ്പോള്‍ സുപ്രീം കോടതിക്കൊപ്പം ഹരിത ട്രിബ്യൂണലും പരിഗണിക്കുന്നുണ്ട്. റെയില്‍വേ പദ്ധതികള്‍ക്കു പരിസ്‌ഥിതി ആഘാതപഠനം നിര്‍ബന്ധമല്ലെന്ന സുപ്രീം കോടതി വിധിയുണ്ടെങ്കിലും പരിസ്‌ഥിതി നിയമ(2006)പ്രകാരം ഒന്നരലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്‌തൃതിയുള്ള നിര്‍മാണങ്ങള്‍ക്ക് ആഘാതപഠനം ആവശ്യമാണ്. അതുകൊണ്ട് ഈ പദ്ധതി പൂർത്തീകരിക്കാൻ സാധിക്കുനമോ ഇല്ലയോ എന്നത് കണ്ടറിയണം.
https://www.facebook.com/Malayalivartha