ആളാകാൻ നോക്കിയ ബ്രിട്ടാസിനെ പഞ്ഞിക്കിട്ട് ജ്യോതിരാദിത്യ സിന്ധ്യ... രണ്ട് വള്ളത്തിൽ കാലിട്ട പാർട്ടി... ആ ചൊറിച്ചില് മാറിക്കിട്ടി... സുരേഷ് ഗോപിയെ അനുകരിച്ചതാ! കിട്ടിയോ? ഇല്ല, ചോദിച്ച് വാങ്ങി...

കേരളത്തിലെ ആദിവാസികളുടെ ഉന്നമനത്തിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സുരേഷ് ഗോപി രാജ്യ സഭയില്‍ നടത്തിയ പ്രസംഗം ഏറെ വൈറൽ ആയിരുന്നു. കേരളത്തിലെ ആദിവാസികളുടെ അവസ്ഥ മോശമാണെന്നും ട്രൈബല്‍ കമ്മീഷനെ അയക്കണമെന്നും സുരേഷ് ഗോപി രാജ്യസഭയില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതികള്‍ കൃത്യമായി നടപ്പാക്കുന്നില്ലെന്നും ഇടമക്കുടിയില്‍ വൈദ്യുതി വിതരണത്തിന് എംപി ഫണ്ടില്‍ നിന്ന് അനുവദിച്ച പണം ലാപ്‌സായി പോയെന്നും സുരേഷ് ഗോപി പറഞ്ഞു.
കോളനികളില്‍ കുടിവെള്ളവും വൈദ്യുതിയുമില്ലാത്ത അവസ്ഥയാണെന്നും സുരേഷ് ഗോപി പറഞ്ഞു. തന്റെ എം.പി. ഫണ്ടില്‍നിന്നുള്ള തുക കളക്ടര്‍ അവിടെ ചെലവഴിക്കാന്‍ തയ്യാറായിട്ടില്ല. ഇതിന് സി.പി.എം. അംഗമായ ജോണ്‍ ബ്രിട്ടാസ് മറുപടിനല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും സുരേഷ് ഗോപി പറഞ്ഞു. ഇക്കാര്യങ്ങൾ അക്കമിട്ട് നിരത്തി സുരേഷ് ഗോപി അടിച്ചു കസറിയെന്നായിരുന്നു മാധ്യമങ്ങളും അതുപോലെ വീഡിയോ കണ്ട ജനങ്ങളും ഒരുപോലെ ചോദിച്ചത്. അന്നു മുതൽക്കേ സുരേഷ് ഗോപിയെ പോലെ കയ്യടി വാങ്ങണം എന്ന് തീരുമാനിച്ചുറപ്പിച്ചാണ് ജോൺ ബ്രിട്ടാസ് ഇരുന്നത്.
അപ്പോഴാണ് മെട്രോ ഇതര നഗരങ്ങളിലെ വിമാനത്താവളങ്ങളില്‍ വിദേശ ചരക്കു വിമാനക്കമ്പനികളുടെ സേവനം നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ശ്രദ്ധയിൽ പെട്ടത്. അപ്പോൾ തന്നെ ആ വിഷയത്തെ ചോദ്യം ചെയ്ത് ജോണ്‍ ബ്രിട്ടാസ് എംപി രംഗത്ത് എത്തുകയും ചെയ്തു. പക്ഷേ വിചാരിച്ച പോലെ കാര്യങ്ങൾ അത്ര സ്മൂത്തായില്ല എന്ന മാത്രമല്ല വയറു നിറച്ച് കിട്ടുകയും ചെയ്തു. ഇതിന് ശക്തമായ മറുപടി നല്‍കി കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. സിപിഎം ഒരു നിലപാടില്‍ ഉറച്ചുനില്‍ക്കണമെന്നും പല വിഷയങ്ങളിലും പല നിലപാടെടുക്കരുതെന്നുമായിരുന്നു സിന്ധ്യയുടെ മറുപടി.
"സിപിഎം എയര്‍ ഇന്ത്യയുടെയും പൊതുമേഖലയുടെയും സ്വകാര്യവല്‍ക്കരണത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്ന പാര്‍ടിയാണ്. കോവിഡ് കാലത്ത് ചരക്ക് വിമാനസര്‍വ്വീസുകള്‍ പാപ്പരാകുമെന്ന ഒരു ഭീഷണി നിലനിര്‍ന്നിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ വിദേശ ചരക്കുവിമാനങ്ങളെ മെട്രോ ഇതര വിമാനത്താവളങ്ങളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനമാണ് ഇന്ത്യന്‍ ചരക്ക് വിമാന സര്‍വ്വീസിന് പുത്തനുണര്‍വ്വ് നേടിക്കൊടത്തത്.
ഇപ്പോള്‍ ആഭ്യന്തര ചരക്ക് വിമാനങ്ങളുടെ എണ്ണം 8ല്‍ നിന്ന് 28 ആയി ഉയര്‍ന്നു. 2019 മെയ് മുതല്‍ 2021 മെയ് വരെ കാര്‍ഗോ ഇടപാടുകളില്‍ ഇന്ത്യയുടെ പങ്ക് വെറും 1.8 ശതമാനം മാത്രമായിരുന്നു. ഇത് ഇപ്പോള്‍ 19 ശതമാനമായി ഉയര്‍ന്നു. ഇതിലൂടെ ചരക്ക് വിമാനസര്‍വ്വീസിന്‍റെ മേഖലയില്‍ ഇന്ത്യ 'ആത്മ നിര്‍ഭര്‍ ഭാരത്' കൈവരിച്ചു. ഇക്കാര്യത്തില്‍ ബ്രിട്ടാസും ബ്രിട്ടാസിന്‍റെ പാര്‍ട്ടിയായ സിപിഎമ്മും കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കണമെന്നും 'ആത്മ നിര്‍ഭര്‍ ഭാരത്' എന്ന ഭാരതത്തെ ലക്ഷ്യത്തെ സഹായിക്കണം. "- ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
സര്‍ക്കാരിന്‍റെ വ്യോമയാന നയത്തില്‍ ഏതെങ്കിലും ഒരു നിലപാടില്‍ സിപിഎം ഉറച്ചുനില്‍ക്കണമെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ആഭ്യന്തര എയര്‍ കാര്‍ഗോ കൈകാര്യം ചെയ്യുമ്പോള്‍ മെട്രോ ഇതര നഗരങ്ങളിലും വിദേശ വിമാനസര്‍വ്വീസുകള്‍ക്ക് അനുമതി നല്‍കണമെന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് എംപിയുടെ ആവശ്യം. എന്നാല്‍ ഈ രംഗത്ത് നിന്നും വിദേശ വിമാനസര്‍വ്വീസുകളെ ഒഴിവാക്കിയപ്പോള്‍ ഇന്ത്യന്‍ ചരക്ക് വിമാനങ്ങള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ സാധിച്ചുതുടങ്ങിയെന്നും സിന്ധ്യ പറഞ്ഞു.
"വിദേശ കാരിയറുകള്‍ കാര്‍ഗോ കൊണ്ടുവരണമെന്നാണ് താങ്കള്‍ ആഗ്രഹിക്കുന്നതെങ്കില്‍, വ്യോമയാനമേഖലയിലും താങ്കളുടെ സംസ്ഥാനത്തെ സാമ്പത്തിക പ്രശ്‌നങ്ങളിലും വേറെ നിലപാടെടുക്കരുത്"- ജ്യോതിരാദിത്യ സിന്ധ്യ ബ്രിട്ടാസിന് താക്കീത് നല്‍കി.
'ബ്രിട്ടാസിന്‍റെ പാര്‍ട്ടി പൊതുവേ സ്വകാര്യവല്‍ക്കരണത്തിന് എതിരെ നിലപാടെടുക്കുന്ന പാര്‍ട്ടിയാണ്. പിന്നെ സാമ്പത്തിക വിഷയവും വ്യോമയാനവും വരുമ്പോള്‍ വേറെ നിലപാടെടുക്കരുത്'- സിന്ധ്യ താക്കീത് ചെയ്തു.
ആറ് മെട്രോകള്‍ ഒഴികെ മറ്റ് മെട്രോ ഇതര വിമാനത്താവളങ്ങളില്‍ വിദേശ കാര്‍ഗോ കമ്പനികളുടെ അനുമതി നിഷേധിച്ചതിനെയാണ് ബ്രിട്ടാസ് പാര്‍ലമെന്‍റില്‍ വിമര്‍ശിച്ചത്. ഇതിനെ ശക്തിയുക്തം സിന്ധ്യ എതിര്‍ത്തു.
ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ 150 യാത്രാവിമാനങ്ങള്‍ ചരക്ക് വിമാനങ്ങളാക്കി മാറ്റിയെന്നും ഇതോടെ ആഭ്യന്തര കാര്‍ഗോ ഓപ്പറേറ്റര്‍മാരുടെ കാര്‍ഗോ കപാസിറ്റി വര്‍ധിച്ചെന്നും സിന്ധ്യ പറഞ്ഞു. കാര്‍ഗോയില്‍ നിന്നുള്ള വരുമാനം 1498 കോടിയില്‍ നിന്നും 2300 കോടിയായി ഉയര്‍ന്നു. ഇതോടെയാണ് ഇന്ത്യന്‍ കാര്‍ഗോ രംഗം സ്വന്തം കാലില്‍ നില്‍ക്കാന്‍ തുടങ്ങുകയും ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യം കൈവരിക്കുകയും ചെയ്തതെന്ന് സിന്ധ്യ പറഞ്ഞു. ആരുടെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് ജോണ്‍ ബ്രിട്ടാസ് ഈ ചോദ്യം ഉന്നയിച്ചതെന്ന കാര്യവും വിവാദമാവുകയാണ്.
അതേസമയം, കഴിഞ്ഞ ദിവസവും ജോൺ ബ്രിട്ടാസും മറ്റ് എംപിമാരും തമ്മിൽ ശക്തമായ വാക്പോര് മുറുകിയ ഒരു സാഹചര്യമുണ്ടായിരുന്നു. സില്‍വര്‍ ലൈനിന്‍റെ പേരിലായിരുന്നു രാജ്യസഭയില്‍ തീപാറുന്ന പോരാട്ടം ഉണ്ടായത്. പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ച് വീടുകളില്‍ അതിക്രമിച്ച് കയറി അതിരടയാള കല്ലുകള്‍ ഇടുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.
കേരളത്തില്‍ ഗുരുതരമായ ക്രമസമാധാന പ്രശ്നമുണ്ടെന്നും വി മുരളീധരന്‍ പറഞ്ഞു. കേരളത്തിന് വന്ദേഭാരത് ട്രെയിനുകള്‍ അനുവദിക്കണമെന്നും ചരക്ക് നീക്കത്തിന് പ്രത്യേക പാതവേണമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാരിന്‍റെ പേരു പറഞ്ഞാണ് കല്ലിടല്‍ നടക്കുന്നതെന്നും സിപിഎമ്മും ബിജെപിയും ഒന്നിച്ചാണെന്നും കെ.സി വേണുഗോപാല്‍ ആരോപിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെയുള്ളത് രാഷ്ട്രീയ എതിര്‍പ്പാണെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
https://www.facebook.com/Malayalivartha