രണ്ട് കാമുകന്മാരും തമ്മില്‍ പൊരിഞ്ഞയടി, ഒടുവില്‍ വെട്ടേറ്റത് യുവതിക്ക്...! ബംഗാളികളുടെ ക്രൂരതയില്‍ പൊലിയുന്നത് കേരളത്തിലെ സ്ത്രീ ജന്മങ്ങള്‍, സ്ഥിതി അതീവ ഗുരുതരം, അതിഥി തൊഴിലാളികളുടെ വര്‍ദ്ധനവിനെ കേരളം ഭയക്കുന്നുണ്ടോ?

ബംഗാളികളുടെ അല്ലെങ്കില്‍ അതിഥിതൊഴിലാളികളുടെ എണ്ണം കേരളത്തില്‍ വീണ്ടും വര്‍ധിക്കുന്നു. കൊവിഡിന്റെ സമയത്ത് എല്ലാവരും നാടുകളിലേക്ക് മടങ്ങി പോയെങ്കിലും ഇപ്പോള്‍ അവരെല്ലാം തിരിച്ചുവരവിന്റെ പാതയിലാണ്. അതിഥി തൊഴിലാളികളുടെ വര്‍ധനവിനെ കേരളം ഭയക്കുന്നുണ്ടോ? ഉണ്ട് എന്ന് തീര്‍ച്ചയായും പറയേണ്ടിവരും. അവര്‍ ഇവിടെ വന്ന് ജോലി ചെയ്യുന്നതില്‍ തെറ്റില്ല, പക്ഷേ നമ്മുടെ പെണ്‍മക്കളുടെ സുരക്ഷക്ക് ഇവര്‍ ഭീഷണിയാകുന്നുണ്ട്.
അതിഥി തൊഴിലാളികള്‍ ചെയ്തുകൂട്ടുന്ന ക്രൂരതകള്‍ക്കും കൊലപാതകങ്ങള്‍ക്കും കേരളം നിരവധി തവണ സാക്ഷ്യം വഹിച്ചിട്ടുള്ളതാണ്. ജഹാന എന്ന വീട്ടമ്മയാണ് ബംഗാളികളുടെ ആക്രമണത്തിന് ഇരയായ അവസാനത്തെ ഇര.ഈ സംഭവത്തെ കുറിച്ച് പൂയപ്പള്ളി പോലീസ് പറയുന്നത് ഇങ്ങനെയാണ്...റോഡ് ടാറിങ്ങ് പണികള്‍ക്കായി നാല് വര്‍ഷം മുമ്പ് ഓയൂരിലെത്തിയതായിരുന്നു ബിബിന്‍ എന്ന ബംഗാള്‍ സ്വദേശിയായ യുവാവ്.
പിന്നീട് ഇയാള്‍ ജഹാനയുടെ വീടിനടുത്ത് വാടകക്ക് താമസിക്കുകയും രണ്ട് കുട്ടികളുടെ മാതാവായ ജഹാനയുമായി പ്രണയത്തിലാവുകയും ചെയ്തു. സംഭവമറിഞ്ഞ യുവതിയുടെ ഭര്‍ത്താവ് അവരെ ഉപേക്ഷിച്ച് പോവുകയും തുടര്‍ന്ന് യുവതിയും ബിബിനും ഒരുമിച്ച് താമസിക്കുകയുമാണ് ചെയ്തിരുന്നത്.
എന്നാല്‍ ബിബിനുമായുള്ള പ്രണയത്തിനിടെ ജഹാന മറ്റൊരു ബംഗാള്‍ സ്വദേശിയുമായി പ്രണയത്തിലായി. ബിബിന്‍ ഇല്ലാത്ത സമയം ഇയാള്‍ യുവതിയെ കാണാന്‍ സ്ഥിരം വരാറുണ്ടായിരുന്നു. വിവരമറിഞ്ഞ ബിബിന്‍ ഈ ബന്ധത്തെ എതിര്‍ത്തെങ്കിലും ജഹാനയും രഹസ്യ കാമുകനും അത് വകവെക്കാതെ തങ്ങളുടെ ബന്ധം തുടരുകയാണ് ചെയ്തത്.
അങ്ങനെയിരിക്കെ ശനിയാഴ്ച രാത്രി ഒരു രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വീട്ടിലെത്തിയ ബിബിന്‍ ജഹാനയുടെ കാമുകനെ കൈയ്യോടെ പൊക്കുകയും ആക്രമിക്കുകയും ചെയ്തു. മാത്രമല്ല തന്റെ കൈയ്യിലിരുന്ന കത്തി ഉപയോഗിച്ച് കാമുകനെ കുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ജഹാന തടസ്സം നില്‍ക്കുകയും വെട്ടേല്‍ക്കുകയും ചെയ്തു. ബഹളം കേട്ടെത്തിയ അയല്‍വാസികള്‍ വിവരം പൂയപ്പള്ളി പോലീസിലറിയിക്കുകയും ജഹാനയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതിനിടെ ജഹാനയുടെ വീടിന് ബിബിന്‍ തീയിടുകയും സ്ഥലത്തെത്തിയ പോലീസ് സംഘം തീ അണയ്ക്കുകയും ബിബിനെ അറസ്റ്റ് ചെയ്യുകയുമാണ് ഉണ്ടായത്.കൊലപാതകങ്ങള്‍, മോഷണം, ബലാത്സംഗം, സ്ത്രീ പീഡനം, ഭവന ഭേദനം, പിടിച്ചുപറി, പെണ്‍ കുട്ടികളെ ശല്യം ചെയ്യല്‍ എന്നിങ്ങനെ നൂറു കണക്കിന് കേസുകളാണ് ബംഗാളികളുടെ പേരില്‍ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള പോലീസ് സ്റ്റേഷകളില്‍ ഉള്ളത്.
പെരുമ്പാവൂരിലെ ജിഷയെ പോലെ ഒന്നും അറിയാത്ത പെണ്‍കുട്ടികള്‍ മുതല്‍ ബംഗാളിയാണ് എന്നറിഞ്ഞ് പ്രണയബന്ധത്തില്‍ അകപ്പെട്ട് മരണം സ്വയം വരുത്തിവെക്കുന്ന പെണ്‍കുട്ടികളും നമ്മുടെ നാട്ടിലുണ്ട്. അക്രമകാരികളായ ബംഗാളികള്‍ക്ക് സ്ത്രീകളുടെ വ്യക്തിവിവരങ്ങളൊന്നും തന്നെ പ്രശ്‌നമല്ല.
അവര്‍ വിവാഹിതരാണോ, മക്കളുണ്ടോ എന്നൊന്നും അവര്‍ അന്വേഷിക്കാറില്ല. ഈയടുത്ത കാലത്ത് കോട്ടയത്തും ഇതുപോലൊരു ക്രൂരകൃത്യം അരങ്ങേറിയിരുന്നു. അതായത് വീട് പണിയിക്കായി വന്ന ബംഗാളി അവിടത്തെ വീട്ടമ്മയുമായി അടുക്കുകയും, അസുഖബാധിതനായ ഭര്‍ത്താവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയും ചെയ്തു.
മാത്രമല്ല പെണ്‍കുട്ടികളെ വരുതിയിലാക്കാന്‍ ബംഗാളികള്‍ ഫോണും ഒരു മാര്‍ഗ്ഗമാക്കുന്നുണ്ട്. ഫോണ്‍ വഴി പെണ്‍കുട്ടികളുമായി ബന്ധം സ്ഥാപിക്കുകയും വീഡിയോ കോളിലൂടേയും മറ്റും അവരെ ചൂഷണം ചെയ്യുകയും ചെയ്യാറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുന്നതും നാം വാര്‍ത്തകളിലൂടെ കണ്ടിട്ടുണ്ട്.
മാത്രമല്ല പെണ്‍കുട്ടികളെ പീഡിപ്പിച്ച ശേഷം നാട്ടുകാരില്‍ നിന്നും പോലീസില്‍ നിന്നും രക്ഷപ്പെടാന്‍ ഇവര്‍ നാടുവിടുന്നതും പതിവാണ്. പെരുമ്പാവൂര്‍, പായിപ്പാട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പകല്‍ സമയത്ത് പോലും റോഡിലൂടെ നടക്കാനും വീട്ടില്‍ നിന്നും പുറത്തിറങ്ങാനും പറ്റാത്ത അവസ്ഥയാണ്. നോട്ടം കൊണ്ടും വഴിയില്‍ തടസം സൃഷ്ടിച്ചും പെണ്‍കുട്ടികളെ അവര്‍ ഉപദ്രവിക്കുന്നു.
ബംഗാളികള്‍ എന്ന് പറയുമ്പോള്‍ എല്ലാ പേരും ഉപദ്രവകാരികളല്ല എന്നുകൂടി പറയാന്‍ മലയാളിവാര്‍ത്ത ആഗ്രഹിക്കുന്നു. കേരളത്തില്‍ വന്ന് ജോലി ചെയ്ത് നല്ല രീതിയില്‍ തിരിച്ചുപോകുകയും കേരളത്തിലെ ഒരാളാണ് താന്‍ എന്ന രീതിയില്‍ എല്ലാവരോടും നല്ല രീതിയില്‍ പെരുമാറുകയും ചെയ്യുന്ന നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ ഇവിടെയുണ്ട്.
അവര്‍ക്ക് കൂടി പേരുദോഷം കേള്‍പ്പിക്കുകയാണ് ചില ക്രിമിനലുകളായ ബംഗാളികള്‍. ബീഹാര്‍, അസാം, ബംഗാള്‍, തുടങ്ങിയ സംസ്ഥാനങ്ങളില്‍ എന്തെങ്കിലും കുറ്റങ്ങള്‍ ചെയ്ത് രക്ഷപ്പെട്ടാണ് പല കൊടും ക്രിമിനലുകളും കേരളത്തില്‍ രക്ഷപ്രാപിക്കുന്നത്. നിലവില്‍ ഇത്തരം ക്രിമിനലുകള്‍ക്ക് ഒളിക്കാനും സ്വൊര്യവിഹാരം നടത്താനുമുള്ള കേന്ദ്രമായി മാറിയിരിക്കുകയാണ് നമ്മുടെ കേരളം.
വാര്‍ത്ത കാണാം..
https://www.facebook.com/Malayalivartha