Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

'സംസാരിച്ച് കൊണ്ടിരിക്കവെ അദ്ദേഹം വണ്ടിയില്‍ നിന്ന് താഴെയ്ക്ക് മറിഞ്ഞു. നോക്കുമ്പോള്‍ മുഖത്ത് നിന്ന് ചോരയൊക്കെ വന്നു. ഇത് കണ്ടിട്ട് കൊറോണയാണെന്ന് കരുതി ആരും എടുത്തില്ല. ഇത് കണ്ടിട്ട് തനിക്കും എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. സ്വബോധമില്ലാതെ എന്തൊക്കെയോ ഞാന്‍ ചെയ്തു. ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല...' പ്രേക്ഷകരെ പിടിച്ചുലയ്ക്കുന്ന അനുഭവം പങ്കുവച്ച് ബിഗ് ബോസ് സീസണ്‍ 4 ലെ പുതുമുഖ മത്സരാര്‍ത്ഥി ബ്ലെസ്ലി

29 MARCH 2022 02:04 PM IST
മലയാളി വാര്‍ത്ത

മലയാളീ പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനും ആകാംക്ഷയ്ക്കുമൊടുവിൽ ബിഗ് ബോസ് മലയാളം സീസണ്‍ 4 ആരംഭിച്ചിരിക്കുകയാണ്. സീസണ്‍ 3 പോലെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും ഇക്കുറി എത്തിയിരിക്കുകയാണ്. ബിഗ് ബോസ് സീസണ്‍ 4 ലെ പുതുമുഖ മത്സരാര്‍ത്ഥിയാണ് മുഹമ്മദ് ഡെലിഗന്റെ ബ്ലെസ്ലി. പേര് പോലെ തന്നെ അദ്ദേഹത്തിന്റെ ചില രീതികളും വളരെ വ്യത്യസ്തമാണ് എന്നതും കാണുവാൻ സാധിക്കും. എല്ലാവരില്‍ നിന്ന് മാറി നില്‍ക്കാതെ ആദ്യം തന്നെ മറ്റുളളവരുമായി സൗഹൃദത്തിലാവാന്‍ ഇദ്ദേഹത്തിന് സാധിച്ചിരുന്നതായി പ്രേക്ഷകർ വിലയിരുത്തുകയും ചെയ്തു.

ഇപ്പോഴിതാ തന്റെ ജീവിത കഥ തുറന്ന് പറയുകയാണ് താരം. കഴിഞ്ഞ ദിവസം ബിഗ് ബോസ് നല്‍കിയ സെല്‍ഫി എന്ന ടാസ്‌ക്കിലാണ് ബെസ്ലി തുറന്ന് പറഞ്ഞത്. ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്ന ഇദ്ദേഹത്തിന്റെ ജീവിത രീതിയില്‍ വന്ന മാറ്റത്തെ കുറിച്ചും ആത്മീയതയിലേയ്ക്ക് സഞ്ചരിക്കാന്‍ ഇടയായ സാഹചര്യത്തെ കുറിച്ചുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഒപ്പം തന്റെ കണ്‍മുന്നില്‍ വെച്ച് അച്ഛന്റെ ജീവന്‍ നഷ്ടപ്പെട്ടതിനെ കുറിച്ചും ബ്ലെസ്ലി പറയുന്നു.

പേര് പറഞ്ഞ് കൊണ്ടായിരുന്നു തുടക്കം. 'ആളുകളുടെ ഇടയില്‍ എപ്പോഴും ശ്രദ്ധിക്കപ്പെടാന്‍ വേണ്ടിയാണ് വാപ്പ മുഹമ്മദ് ഡെലിഗന്റ് ബ്ലെസ്ലി എന്ന് പേരിട്ടത്. അച്ഛന് വിദേശത്ത് ടോയിലറ്റ് കഴുകുന്ന ജോലിയായിരുന്നു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ഇങ്ങനെയാണെങ്കിലും താനും അച്ഛനും തമ്മില്‍ എന്നും വഴക്കായിരുന്നു. കാരണം ആ പ്രായത്തില്‍ കുറെയധികം മോശമായ ശീലങ്ങള്‍ തനിക്കുണ്ടായിരുന്നു. അതില്‍ പബ്ജി കളിയായിരുന്നു മെയിന്‍. ആറുമാസത്തോളം രാവും പകലുമെന്നില്ലാതെ പബ്ജി കളിച്ച് ജീവിതം താന്‍ നശിപ്പിച്ച് കളഞ്ഞു. തന്നോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലായതോടെ അദ്ദേഹം വീട്ടിലേയ്ക്ക് പട്ടികളെ വാങ്ങി കൊണ്ട് വന്ന അവറ്റകളെ സ്‌നേഹിക്കാന്‍ തുടങ്ങി.

വാപ്പയ്ക്ക് സിഗരറ്റ് വലി അല്‍പം കൂടുതല്‍ ആയിരുന്നു. നന്നായി വലിക്കുമായിരുന്നു. ഞാന്‍ ഇതിന്റെ പേരില്‍ വഴക്ക് പറയാന്‍ തുടങ്ങിയപ്പോള്‍ ടോയിലറ്റില്‍ കയറി ഇരുന്ന് വലിക്കാന്‍ തുടങ്ങി. ഒരു ദിവസം അദ്ദേഹത്തിന് പെട്ടെന്ന് കൈ വേദന വന്നു. പറഞ്ഞപ്പോള്‍ തന്നെ സ്‌ട്രോക്കാവുമെന്ന് ഞാന്‍ പറഞ്ഞു. വേദന കഠിനമായപ്പോള്‍ സ്‌കൂട്ടിയില്‍ അദ്ദേഹത്തേയും കൊണ്ട് ആശുപത്രിയിലേയ്ക്ക് പോയി.

യാത്രയ്ക്കിടെ അദ്ദേഹം എന്നോട് സംസാരിക്കുന്നുണ്ടായിരുന്നു. ഉമ്മയെ കുറിച്ചാണ് അദ്ദേഹം അവസാനം സംസാരിച്ചത്. സംസാരിച്ച് കൊണ്ടിരിക്കവെ അദ്ദേഹം വണ്ടിയില്‍ നിന്ന് താഴെയ്ക്ക് മറിഞ്ഞു. നോക്കുമ്പോള്‍ മുഖത്ത് നിന്ന് ചോരയൊക്കെ വന്നു. ഇത് കണ്ടിട്ട് കൊറോണയാണെന്ന് കരുതി ആരും എടുത്തില്ല. ഇത് കണ്ടിട്ട് തനിക്കും എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. സ്വബോധമില്ലാതെ എന്തൊക്കെയോ ഞാന്‍ ചെയ്തു.

 

ഒടുവില്‍ ഒരു ഓട്ടോ ചേട്ടന്‍ ഞങ്ങളെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അച്ഛന്‍ ഇനി പോയി എന്ന് ഒരു ഡോക്ടര്‍ വന്നു പറഞ്ഞു. ഞാന്‍ ഒറ്റയ്ക്കായിരുന്നു അവിടെ. കൂട്ടിന് ആരും ഇല്ലായിരുന്നു. അച്ഛന്റെ മരണംം എന്നെ വല്ലാതെ തകര്‍ത്തു. അത്രയും നേരം എന്നോട് സംസാരിച്ച് കൊണ്ടിരുന്ന ആള്‍ ഇനി ഇല്ലെന്ന് വിശ്വസിക്കാന്‍ തനിക്ക് കഴിഞ്ഞില്ല.

 

വാപ്പയുടെ പെട്ടന്നുള്ള വിയോഗം എന്നെ ഡിപ്രഷനിലാക്കി. എങ്ങിനെയെങ്കിലും വാപ്പയുടെ അടുത്ത് എത്തണം എന്ന ചിന്തയായിരുന്നു എനിക്ക്. ആ വഴിയിലൂടെ പോയപ്പോഴാണ് യോഗയിലും, ആത്മീയതയിലും എത്തിപ്പെട്ടത്. എന്നെ പോലെയുള്ള മക്കള്‍ തഴയപ്പെടുന്നതിന്റെ പേരില്‍ സ്നേഹിക്കുന്നവരെ നഷ്ടപ്പെടുത്തില്ല' എന്ന് പറഞ്ഞ് കൊണ്ടാണ് ബ്ലെസ്ലി തന്റെ ജീവിതകഥ പറഞ്ഞ് അവസാനിപ്പിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (3 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (3 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (3 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (3 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (3 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (3 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (3 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (4 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (5 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (5 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (5 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (6 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (7 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (8 hours ago)

Malayali Vartha Recommends