Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഹൈക്കോടതിയല്ല സുപ്രീകോടതി പറഞ്ഞാലും കേരളത്തിൽ പുല്ലുവില! കട അടപ്പിക്കില്ല, ആളെ കയറ്റില്ല!‌ കോടതിക്ക് ബ്രിട്ടീഷ് പ്രേതം കൂടി... ആനത്തലവട്ടത്തിന്റെ ഭീഷണിയിങ്ങനെ...

29 MARCH 2022 03:06 PM IST
മലയാളി വാര്‍ത്ത

ഈ പാവപ്പെട്ട കര്‍ഷക സമൂഹം നല്‍കുന്ന നികുതിപ്പണമാണ് ലക്ഷം ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥ തൊഴിലാളികളുടെ വരുമാനമെന്ന് തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധി നമ്മുടെ തന്നെ ജനങ്ങള്‍ക്കില്ലാതെ പോയി. ഇതാണ് ഈ സമൂഹത്തിന്റെ ​ഗതികേട്. ലക്ഷം രൂപ ശമ്പളത്തിനൊപ്പം ലക്ഷക്കണക്കിന് രൂപ കിമ്പളവും കോഴയും കമ്മീഷനും പറ്റുന്ന ലക്ഷക്കണക്കിന് ഉദ്യോഗസ്ഥര്‍ക്ക് പണി മുടക്കാന്‍ എന്ത് അവകാശം എന്നു കര്‍ഷ സമൂഹവും തൊഴില്‍ രഹിതരും പാവങ്ങളും ചോദിക്കുന്നതില്‍ തെറ്റൊന്നുമില്ല. ഇതേ ചോദ്യമാണ് ജനങ്ങൾക്ക് വേണ്ടി കോടതി ഇന്നലെ ചോദിച്ചതും പിന്നാലെ ഉത്തരവ് ഇറക്കിയതും.

എന്നാൽ കോടതിയുടെ പരാമർശം നിലനിൽക്കുന്ന സാഹചര്യത്തിൽ വ്യാപാരികൾ ഇന്നത്തെ സമരത്തെ ബഹിഷ്കരിച്ച് മുന്നോട്ട് നീങ്ങാനാണ് തീരുമാനിച്ചത്. സർക്കാർ ഉദ്യോ​ഗസ്ഥർ ബന്ധപ്പെട്ട ഓഫീസുകളിൽ ഹാദരാകണം എന്ന് നിർബന്ധമായി പറയുമ്പോൾ അവർക്ക് പോകാനുള്ള വഴിയൊരുക്കണം എന്ന് നിർദ്ദേശമുള്ളപ്പോൾ എന്ത് കൊണ്ട് സാധാരണ ജനത്തിന് ഈ സുരക്ഷ ലഭിക്കുന്നില്ല എന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്.

എന്നാൽ വ്യാപാരികളെ വിരട്ടുന്ന നയമാണ് സിപിഎം പിന്തുടരുന്നത് എന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്. സിപിഎം നേതാക്കളുടെ ചില പരാമർശമാണ് അതിന് ആധാരമായി ഉള്ളതും. കോടതിയെ ധിക്കരിക്കും വിധത്തിലും കോടതി ഉത്തരവിനെ വിമർശിച്ചുമാണ് സോഷ്യൽ മീഡിയയിലും മറ്റ് കുട്ടി നേതാക്കൾ പട പൊരുതുന്നത്.

വ്യാപാരി വ്യവസായി ഏകോപന സമിതിക്കെതിരെ സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദൻ രം​ഗത്ത് എത്തിയ ഒരു കാഴ്ചയും കാണുവാൻ സാധിക്കുന്നുണ്ട്. സമിതി പലപ്പോഴും സമരവിരോധികളാണെന്ന് മുതിർന്ന സിപിഎം നേതാവ് കുറ്റപ്പെടുത്തി. ഇന്നും പണിമുടക്കുമെന്നാണ് ആനത്തലവട്ടത്തിന്‍റെ പ്രഖ്യാപനം. എന്നാൽ കടകൾ അടപ്പിക്കില്ലെന്നും സിഐടിയു നേതാവ് പറഞ്ഞിട്ടുണ്ട്.

തുറന്ന കടകൾ നിർബന്ധമായി അടപ്പിക്കില്ലെന്നാണ് ആനത്തലവട്ടത്തിന്‍റെ പ്രഖ്യാപനം. എന്നാൽ കട തുറന്നാലും വാങ്ങാൻ ആളുവേണ്ടേ എന്നാണ് ചോദ്യം. അതായത് ആളുകളെ നിരത്തിൽ ഇറങ്ങാൻ സമ്മതിക്കാത്തിടത്തോളം കടകളിൽ കച്ചവടം നടക്കില്ല എന്ന് സാരം. ഓലപ്പാമ്പ് കാണിച്ചാൽ തൊഴിലാളികൾ പേടിക്കില്ല. സമരവിരോധികളായ സംഘടനകൾ ചിലതുണ്ടെന്നാണ് കുറ്റപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ കടകൾ തുറന്നു കഴിഞ്ഞാൽ ജനങ്ങൾ ഇറങ്ങും എന്നുള്ള കാര്യം മുതിർന്ന നേതാവ് മറന്നു പോയിരിക്കുന്നു എന്നാണ് വിമർശനം. പണിമുടക്കിന്‍റെ രണ്ടാം ദിവസം സംസ്ഥാനത്തെ മുഴുവൻ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചിരുന്നു. സമരം പ്രഖ്യാപിച്ച ജീവനക്കാർ തന്നെ ജോലിക്കു പോകുമ്പോൾ വ്യാപാരികൾ മാത്രം അടച്ചിടേണ്ടതില്ലെന്നായിരുന്നു സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവു ഹാജിയുടെ പ്രഖ്യാപനം.

എന്നാൽ കോടതി വിധിയെ ചോദ്യം ചെയ്ത് മറ്റൊരു നേതാവും രം​ഗത്ത് എത്തിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ആണ് രം​ഗത്ത് എത്തിയത്. തൊഴിലാളികളുടെയും ജീവനക്കാരുടെയും സമരത്തെ വിലക്കുന്ന നടപടി ദൗർഭാഗ്യകരമാണ്. തൊഴിലാളികൾക്ക് പണിയെടുക്കാനും പണിമുടക്കാനുമുള്ള അവകാശമുണ്ട്. സമരം തൊഴിലാളിയുടെ അവകാശമാണെന്നും അത് കോടതിയുടെ ഔദാര്യമല്ലെന്നും ജയരാജൻ പറഞ്ഞു.

സമരത്തെ വിലക്കിയത് അങ്ങേയറ്റം തെറ്റാണ്. കോടതിയുടെ വിധി പരിഷ്‌ക്രിത സമൂഹത്തിന് യോജിച്ചതല്ല. ജീവനക്കാർക്ക് സമരം ചെയ്യാൻ സാധിക്കില്ലെന്ന് പറയാൻ ഇത് വെള്ളരിക്കാപ്പട്ടണമല്ലെന്നും ജയരാജൻ പറഞ്ഞു. ജഡ്ജിമാർ ഉൾപ്പടെ ഇപ്പോൾ രാജ്യത്ത് ജോലി ചെയ്യുന്നത് സ്വാതന്ത്ര്യം കിട്ടിയതു കൊണ്ടാണ്. സമരം ചെയ്താണ് രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടിയെടുത്തത്. ജീവനക്കാരുടെ സമരത്തെ വിലക്കിയ കോടതിക്ക് ബ്രിട്ടീഷ് പ്രേതം കൂടിയെന്ന് പറയേണ്ടി വരും. കോടതിയുടേത് പഴയ ബ്രിട്ടീഷ് രാജിന്റെ ശബ്ദമാണ്. ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിലാണ് കോടതി ഇടപെടൽ വേണ്ടതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

സർക്കാർ ജീവനക്കാർ പണിമുടക്കരുതെന്ന് കോടതി നിർദ്ദേശിച്ചതിനെ തുടർന്ന് ഇന്നലെ രാത്രിയോടെ സമരത്തിൽ പങ്കെടുക്കുന്നവർക്ക് ഡയസ്‌നോൺ ബാധകമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. അതേസമയം പണിമുടക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സർവീസ് സംഘടനകൾ.

അതേസമയം, സമരം സർക്കാർ സ്പോൺസേഡ് അല്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തൊഴിലാളികളുടെ സമരമാണിത്. ജീവനക്കാർക്ക് പണിമുടക്കാനുള്ള അവകാശം നിഷേധിക്കാനാകില്ലെന്നും കോടിയേരി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തെ എതിര്‍ക്കുന്ന കോടതി ഉത്തരവ് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ജനാധിപത്യ സംവിധാനത്തിന് തന്നെ വെല്ലുവിളിയാണ്. ഹര്‍ത്താല്‍ അല്ല കടകള്‍ തുറക്കാമെന്നും കടകള്‍ ബലംപ്രയോഗിച്ച് അടപ്പിക്കില്ലെന്നും കോടിയേരി പറഞ്ഞു. 

എറണാകുളം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സംയുക്ത വ്യാപാരി സംഘടനകള്‍ അറിയിച്ചിരുന്നു. തൊഴിലാളി സമരത്തിന്റെ പേരില്‍ സംസ്ഥാനത്തെ ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളെ നിര്‍ബന്ധമായി അടപ്പിച്ചപ്പോള്‍, കുത്തക മുതലാളിമാരായ യൂസഫലിയുടെ ലുലുമാളും, അംബാനിയുടെ റിലയന്‍സ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയും നിര്‍ബാധം തുറന്ന് പ്രവര്‍ത്തിച്ചുവെന്ന് അവർ കുറ്റപ്പെടുത്തിയിരുന്നു. 

പണിമുടക്കിന്റെ ആദ്യദിനമായ ഇന്നലെ സംസ്ഥാനത്ത് അങ്ങിങ്ങ് അക്രമമുണ്ടായി. കടകൾക്കും ആശുപത്രി വാഹനങ്ങൾക്കു നേരെയും ആക്രമണമുണ്ടായി. ബിജെപിയുടെ പോഷക സംഘടനയായ ബിഎംഎസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകളാണു പണിമുടക്കുന്നത്. തൊഴില്‍ കോഡ് റദ്ദാക്കുക, അവശ്യ പ്രതിരോധ സേവന നിയമം പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണവും സര്‍ക്കാര്‍ ആസ്തി വിറ്റഴിക്കല്‍ പദ്ധതിയും നിര്‍ത്തിവയ്ക്കുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ സര്‍ക്കാര്‍ നിക്ഷേപം വര്‍ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (3 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (3 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (3 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (3 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (3 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (3 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (3 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (4 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (5 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (5 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (5 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (6 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (7 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (8 hours ago)

Malayali Vartha Recommends