മുഖ്യനെ അരിഞ്ഞുവീഴ്ത്തി സിപിഎം... പിണറായിക്കും മേലെ കോടിയേരി... യമണ്ടൻ പണി കൊടുത്ത് പാർട്ടി... കോടിയേരി അടുത്ത മുഖ്യമന്ത്രി... പിണറായിയെ തള്ളി സിപിഎം...

പിണറായി വിജയനെ തള്ളി സി പി എം.സർക്കാർ ജീവനക്കാർ ജോലിക്കെണമെന്ന സർക്കാർ ഉത്തരവ് സിപിഎം തള്ളി. ഉത്തരവ് ഇറക്കിയത് മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം ചീഫ് സെക്രട്ടറിയാണ്. സർക്കാർ ഉദ്യോഗസ്ഥർ ജോലിക്ക് ഹാജരായി. പിണറായി തുറക്കാൻ പറഞ്ഞ ലുലു മാൾ സി പി എം അടപ്പിച്ചു. കെഎസ്ആർടിസി സർവീസ് നടത്തണമെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് തള്ളി.
പിണറായി വിജയനെക്കാൾ വലുത് കോടിയേരി ബാലക്യഷ്ണനാണെന്ന് തെളിയിക്കുകയായിരുന്നു പാർട്ടി. ഹൈക്കോടതിയുടെയും സർക്കാരിൻ്റെയും ഉത്തരവുകൾ തള്ളിയതോടെ ഫലത്തിൽ തോറ്റത് മുഖ്യമന്ത്രി തന്നെയാണ്. പാർട്ടി തനിക്ക് ഇത്തരത്തിൽ പണി തരുമെന്ന് പിണറായി ഒരിക്കലും കരുതിയിട്ടുണ്ടാവില്ല.
കഴിഞ്ഞ കുറെ കാലമായി സർക്കാരും പാർട്ടിയും തമ്മിൽ തുടങ്ങിയ അഭിപ്രായ ഭിന്നതയാണ് മറനീക്കി പുറത്തു വന്നിരിക്കുന്നത്. പ്രമുഖ വ്യവസായി യൂസഫലിയുടെ ലുലു മാളിന് അവശ്യ സർവീസ് പദവി നൽകിയ സർക്കാർ നടപടിയിലും പാർട്ടി തീർത്തും അതൃപ്തരായിരുന്നു. പാർട്ടിയും സർക്കാരും രണ്ട് വഴികളിലൂടെയാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.
പിണറായിക്ക് പണ്ടേ സർക്കാർ ജീവനക്കാരോട് ഈർഷ്യയായിരുന്നു. തൻ്റെ തീരുമാനങ്ങൾ യഥാസമയം നടപ്പിലാക്കാത്തതിൽ അദ്ദേഹം പലവട്ടം സർക്കാർ ജീവനകാർക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന അദ്ദേഹത്തിൻ്റെ പ്രയോഗം വളരെ പ്രസിദ്ധമാണ്. ഡ്യൂട്ടി സമയത്ത് തന്നെ കാണാനെത്തിയ ഇടതു ജീവനക്കാരുടെ പ്രതിനിധിയെ മുഖ്യൻ വിരട്ടി വിട്ടതും വാർത്തയായിരുന്നു-
പെൻഷൻ പ്രായം വർധിപ്പിക്കാത്തതും ഡി എ ക്യത്യമായി നൽകാത്തതും സറണ്ടർ മരവിപ്പിച്ചതും ജീവനക്കാരുടെ വിരോധത്തിന് കാരണമായി. സർക്കാർ ജീവനക്കാർ അനർഹരായി നേട്ടങ്ങൾ കൊയ്യുന്നു എന്ന അഭിപ്രായമാണ് സർക്കാരിനുള്ളത്.
ദേശീയ പണിമുടക്ക് കേരളത്തിൽ രണ്ടാം ദിവസവും ശക്തമായി തുടരുന്നു. പൊതുഗതാഗതം സ്തംഭനാവസ്ഥയിലാണ്. തിരുവനന്തപുരത്ത് കടകൾ തുറന്നില്ല. എറണാകുളത്തും കോഴിക്കോടും തുറന്ന കടകൾ അടപ്പിച്ചു. മലപ്പുറം എടവണ്ണപ്പാറയിലും തുറന്ന കടകൾ അടപ്പിച്ചു. ഇന്നലത്തെ അപേക്ഷിച്ച് കൂടുതൽ വാഹനങ്ങൾ നിരത്തിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും പലയിടത്തും തടഞ്ഞു. വ്യവസായ മേഖലയിൽ പണിമുടക്ക് പൂർണമാണ്. കഞ്ചിക്കോട് വ്യവസായ മേഖലയിൽ തൊഴിലാളികളെ തടഞ്ഞു.
ഡയസ്നോൺ പ്രഖ്യാപനം സർവ്വീസ് സംഘടനകൾ നേരത്തേ തള്ളിയിരുന്നു. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ അവധിയില്ലെന്നാണ് സർക്കാർ പ്രഖ്യാപനം. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ഡയസ് നോണ്‍ ബാധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഡയസ് നോണ്‍ പ്രഖ്യാപനം തള്ളി സമരം തുടരുമെന്നാണ് എൻജിഒ യൂണിയനും അസോസിയേഷനും പ്രഖ്യാപിച്ചത്.
കെഎസ്ആടിസി ഇന്നും സർവ്വീസ് നടത്തുന്നില്ല. തിരുവനന്തപുരം ഉള്ളൂരിൽ പൊലീസ് സംരക്ഷണത്തിൽ തുറന്ന പെട്രോൾ പമ്പ് സിഐടിയു അടപ്പിച്ചു. തിരുവനന്തപുരം ലുലുമാളിൽ ജീവനക്കാരെ തടഞ്ഞു. എന്നാൽ കോഴിക്കോട് മിഠായിത്തെരുവിൽ കടകൾ തുറന്നു. കൊച്ചി ലുലുമാളും രാവിലെ തുറന്നില്ല.
എറണാകുളം കളക്ട്രേറ്റ് വിജനമാണ്. വിരലിൽ എണ്ണാവുന്ന ജീവനക്കാർ മാത്രമാണ് ഇന്ന് ജോലിക്കെത്തിയത്. ഓഫീസുകൾ അടഞ്ഞു കിടക്കുന്നു. പത്തനംതിട്ട കളക്ട്രേടിൽ ജീവനക്കാർ ഇല്ല. ഇൻഫർമേഷൻ ഓഫീസും ഡിഎംഒ ഓഫീസും മാത്രമാണ് പ്രവർത്തിക്കുന്നത്.
ഇരുചക്ര യാത്രക്കാരനെ സമരാനുകൂലികൾ തടഞ്ഞതിനെ തുടന്ന് തിരുവനന്തപുരം പേട്ടയിൽ സംഘർഷമുണ്ടായി. പൊലീസ് ഇടപെട് സമരക്കാരെ മാറ്റി. കോഴിക്കോട് രാമനാട്ടുകരയിൽ തുറന്ന കട അടപ്പിച്ചതിനെതിരെ വ്യാപാരികൾ പ്രതിഷേധം നടത്തി. കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിൽ സ്വകാര്യ ബസ് സിഐടിയു പ്രവർത്തകർ തടഞ്ഞു. യാത്രക്കാരെ ഇറക്കി വിട്ടു.
അതേസമയം കലക്ട്രേറ്റിലേക്ക് പോവുകയായിരുന്ന എൻജിഒ യൂണിയൻ അംഗങ്ങൾ സഞ്ചരിച്ച ഓട്ടോറിക്ഷ സമരക്കാർ കടത്തിവിടുകയും ചെയ്തു. ഇത്തരത്തിൽ മുന്നേറുകയാണ് നവകേരളം.ഇത് എവിടെ ചെന്ന് നിൽക്കുമെന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha