Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഗുണ്ടകൾക്ക് എതിരെ ശക്തമായി നടപടി സ്വീകരിക്കുക; ക്രൈം കൂടുന്നത് എന്നാലേ കുറയുകയുള്ളൂ; എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും ബുദ്ധികൊണ്ട് കളിക്കുക; അടുത്ത ലോകസഭയിൽ വിജയം മാത്രം ആകണം ലക്ഷ്യം;കഴിഞ്ഞ കേരളാ നിയമസഭാ ഇലക്ഷന് ശേഷം വളരെ പുറകോട്ടു പോയ കോൺഗ്രസ് ബിജെപി പാർട്ടികൾക്ക് ഇപ്പോഴത്തെ അനാവശ്യമായ 48 മണിക്കൂർ പണിമുടക്കും കെ റെയിൽ വിവാദവും വലിയ ഒരു ഉണർവ് ആണ് നൽകിയതെന്ന നിരീക്ഷണവുമായി സന്തോഷ് പണ്ഡിറ്റ്

29 MARCH 2022 04:00 PM IST
മലയാളി വാര്‍ത്ത

യഥാർത്ഥത്തിൽ കഴിഞ്ഞ കേരളാ നിയമസഭാ ഇലക്ഷന് ശേഷം വളരെ പുറകോട്ടു പോയ കോൺഗ്രസ് ബിജെപി പാർട്ടികൾക്ക് ഇപ്പോഴത്തെ അനാവശ്യമായ 48 മണിക്കൂർ പണിമുടക്കും കെ റെയിൽ വിവാദവും വലിയ ഒരു ഉണർവ് ആണ് നൽകിയതെന്ന നിരീക്ഷണവുമായി സന്തോഷ് പണ്ഡിറ്റ്. ഗുണ്ടകൾക്ക് എതിരെ ശക്തമായി നടപടി സ്വീകരിക്കുക. ക്രൈം കൂടുന്നത് എന്നാലേ കുറയുകയുള്ളൂ .എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും ബുദ്ധികൊണ്ട് കളിക്കുക .

അടുത്ത ലോകസഭയിൽ വിജയം മാത്രം ആകണം ലക്‌ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം യഥാർത്ഥത്തിൽ കഴിഞ്ഞ കേരളാ നിയമസഭാ ഇലക്ഷന് ശേഷം വളരെ പുറകോട്ടു പോയ Congress, BJP പാർട്ടികൾക്ക് ഇപ്പോഴത്തെ അനാവശ്യമായ 48 മണിക്കൂർ പണിമുടക്കും , K Rail വിവാദവും വലിയ ഒരു ഉണർവ് ആണ് നൽകിയത് .

ഗ്രൂപ്പ് പോരിലും , കഴിഞ്ഞ അഞ്ചു സംസ്ഥാനങ്ങളിൽ പാടെ തകർന്നതും ആയി ആകെ ക്ഷീണമായി നിന്ന Congress , K Rail സമരത്തിൽ ഒറ്റകെട്ടായി വന്നു കട്ടക്ക് നിൽക്കുകയാണ് . നിയമസഭയിൽ ആകെ ഉണ്ടായിരുന്ന ഏക സീറ്റ് നഷ്ടപ്പെട്ട് നിന്ന BJP യും സടകുഴഞ്ഞു എഴുന്നേറ്റു K Rail സമരക്കാരോടോപ്പോം കൂടി . കൂടെ 48 മണിക്കൂർ പണിമുടക്ക് കാരണം കഷ്ടപെടുന്നവരുടെ വേദനകൾ ജനങ്ങളിൽ ഇവരെല്ലാം കൃത്യമായി എത്തിക്കുന്നു .

ഇതോടോപ്പോം കേരളത്തിലെ നിലവിലെ സാഹചര്യം മുതലാക്കി ആം ആദ്മി പാർട്ടി കൂടെ വന്നാൽ വിഷയം കൂടുതൽ സങ്കീർണം ആകും . ഭാവിയിൽ ഇടതിന് കിട്ടേണ്ട വോട്ടിനെ ബാധിച്ചേക്കാം . ഇതുപോലെ കേരളത്തിലെ പ്രതിപക്ഷത്തിന് ഉയർത്തി എഴുനേൽപ്പിനുള്ള അവസരം നൽകിയില്ലായിരുന്നു എങ്കിൽ അടുത്ത ലോകസഭയിൽ LDF പുഷ്പം പോലെ 17 സീറ്റു വരെ ഒപ്പിക്കാമായിരുന്നു . (2 ഇടത്തിൽ മുസ്‌ലിം ലീഗും , വയനാടിൽ ഭാവി പ്രധാനമന്ത്രി എന്ന രീതിയിൽ രാഹുൽ ജിയും അടക്കം 3 ഇടത്തെ UDF ഉറപ്പുണ്ടായിരുന്നുള്ളു )

എന്നാൽ നിലവിൽ K Rail, 48:മണിക്കൂർ പണിമുടക്കും , ഗുണ്ടാ ആക്രമണങ്ങളും കാരണം ഒരു ഭരണ വിരുദ്ധ തരംഗം ഉണ്ടായാൽ അടുത്ത ലോകസഭയിൽ UDF 15 വരെ നേടാം . ചിലപ്പോൾ ഒരിടത്തു എങ്കിലും BJP യും കൊണ്ട് പോകാം .. അതിനാൽ സമയം വൈകീട്ടില്ല . ഇനിയെങ്കിലും ഇടതു പക്ഷത്തിനു ചെയ്യാവുന്ന കാര്യങ്ങൾ .

1) വീണ്ടും തുടർച്ചയായി മോദി ജിയെ കണ്ടു K Rail ന്റെ ആവശ്യകത , ബുള്ളറ്റ് ട്രെയിൻ വന്നാൽ കണ്ണൂർ , കാസർഗോഡ് ഭാഗത്തെ ജനങ്ങൾക്കുള്ള ഗുണം , അത് പ്രായോഗികമായാൽ സർക്കാരിന് വലിയ ലാഭം ഉറപ്പാണ് എന്നീ കാര്യങ്ങൾ എങ്ങനെയെങ്കിലും തെളിയിച്ചു കൊടുക്കുക. K Rail വരുവാൻ കേരളത്തിലെ ജനത മൊത്തം ഒരുപാട് ആഗ്രഹിക്കുന്നു എന്നൊക്കെ പറയുക. എന്നിട്ടു ബുദ്ധിപൂർവം കേന്ദ്രത്തിന്റെ അനുമതി വാങ്ങുക .

കൂടെ ഇതിൻെറ നിർമാണത്തിന് 70,000 കോടി രൂപ കേന്ദ്ര സർക്കാരിൽ നിന്നും കടമായി എങ്കിലും വാങ്ങിച്ചു എടുക്കുക . എന്നാൽ കേരളത്തെ ഇപ്പോൾ ഭംഗിയായി ദേശീയ പാതാ റോഡ് വികസനം നടക്കുകയാണ് . നിലവിൽ 80% കേന്ദ്രവും , ബാക്കി സംസ്ഥാനവും വഹിക്കുന്ന റോഡിൻെറ ദേശീയ പാതാ വികസനം ഒരു വിവാദവും ഇല്ലാതെ നടക്കുന്നു . കാരണം ഭൂമി നഷ്ടപ്പെടുന്നവർക്ക് നല്ല നഷ്ടപരിഹാരം കൊടുത്തു ഏറ്റെടുത്തു .

അതുപോലെ K Rail നടക്കും . buffering സ്ഥലം അടക്കം ന്യായമായ നഷ്ട പരിഹാരം കൊടുത്തു ഒരു വിവാദവും ഇല്ലാതെ സ്ഥലം ഏറ്റെടുത്തു ഒറ്റയടിക്ക് ഉടനെ K Rail പൂർത്തിയാക്കി അടുത്ത നിയമസഭക്ക് മുമ്പേ ബുള്ളറ്റ് വണ്ടി ഓടിക്കുക . ഇതിനിടയിൽ കേന്ദ്രത്തെ "വന്ദേ ഭാരത് " train കേരളത്തിലേക്ക് അനുവദിക്കാതെ നോക്കുകയും വേണം .

2)അടുത്ത വര്ഷം March മാസം ഇതുപോലെ അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിക്കുമ്പോൾ ഇങ്ങനെ 48 മണിക്കൂറൊന്നും വെക്കാതെ രാവിലെ 6 മുതൽ വൈകീട്ട് 6 വരെ ആക്കുക . പറ്റുമെങ്കിൽ march മാസത്തിനു പകരം ഏപ്രിൽ തെരഞ്ഞെടുക്കുക . അപ്പോൾ ജനങ്ങൾക്ക് അധികം ബുദ്ധിമുട്ടു വരില്ല .

3)നിലവിൽ വെടിവെപ്പ് ആക്രമണങ്ങൾ, മയക്കു മരുന്ന് , ഗുണ്ടാ ആക്രമണങ്ങൾ അടക്കം വര്ധിക്കുകയാണല്ലോ. ഗുണ്ടകൾക്ക് എതിരെ ശക്തമായി നടപടി സ്വീകരിക്കുക . Crimes കൂടുന്നത് എന്നാലേ കുറയുകയുള്ളൂ . എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും ബുദ്ധികൊണ്ട് കളിക്കുക . അടുത്ത ലോകസഭയിൽ വിജയം മാത്രം ആകണം ലക്‌ഷ്യം .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (3 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (3 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (3 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (3 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (3 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (3 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (3 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (4 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (5 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (5 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (5 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (6 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (7 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (8 hours ago)

Malayali Vartha Recommends