Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

കാലം പോയ പോക്ക്... സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതി അയാള്‍ക്കൊപ്പം താമസിച്ചു; സ്വര്‍ണവും പണവും തട്ടിയെടുത്തശേഷം ശാരീരികമായി ഉപദ്രവിച്ചു; സ്വകാര്യരംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മുന്‍ ഭര്‍ത്താവിന്റെ നിന്ന് നാലുലക്ഷം തട്ടിയെടുത്തു; റെയ്മണ്ട് ജോസഫ് പിടിയില്‍

30 MARCH 2022 10:35 AM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയയുടെ പ്രചാരണം കാരണം ഒരു പരിചയവുമില്ലാത്തവര്‍ തമ്മിലും അടുത്തു. സ്വന്തക്കാരെക്കാള്‍ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടവരെ അവര്‍ വിശ്വസിച്ചു. എന്നാല്‍ പണികള്‍ ഏത് വിധത്തില്‍ വരുന്നെന്ന് പറയാന്‍ പറ്റില്ല.

കൊല്ലം കൊട്ടിയത്തും ഇതാണ് സംഭവിച്ചത്. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ കൂടെ താമസിപ്പിച്ച് സ്വര്‍ണവും പണവും തട്ടിയെടുത്തശേഷം ശാരീരികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ ഇരവിപുരം പോലീസ് പിടികൂടി. ഇരവിപുരം തെക്കുംഭാഗം കോട്ടൂര്‍ പടിഞ്ഞാറ്റതില്‍ റെയ്മണ്ട് ജോസഫ് (41) ആണ് അറസ്റ്റിലായത്.

ആലപ്പുഴ സ്വദേശിനിയെ പരിചയപ്പെട്ട ഇവര്‍ രണ്ടുവര്‍ഷത്തിലേറെ ഒരുമിച്ച് താമസിച്ചു. ഇക്കാലയളവില്‍ യുവതിയുടെ സ്വര്‍ണവും പണവും തട്ടിയെടുത്തു. കൂടുതല്‍ പണം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതും പതിവായി. സ്വകാര്യരംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മുന്‍ ഭര്‍ത്താവിന്റെ പക്കല്‍നിന്ന് നാലുലക്ഷം തട്ടിയെടുത്തതായും പോലീസ് പറയുന്നു.

യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പോലീസ് ഇന്‍സ്‌പെക്ടര്‍ വി.വി.അനില്‍കുമാര്‍, എസ്.ഐ.മാരായ ജയേഷ്, ആന്റണി, ദിനേശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതി റിമാന്‍ഡു ചെയ്തു.

കേരളത്തില്‍ ഇതാണ് അവസ്ഥയെങ്കില്‍ സമാന സംഭവങ്ങളാണ് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വരുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനാണ് ഇവിടെ താരം. മുംബൈ അഗ്രിപാഡ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. 19കാരിയെ സ്‌നേഹം നടിച്ച് ചതിച്ച് 20ലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണവും പണവും വീട്ടില്‍ നിന്ന് കവര്‍ന്ന കേസില്‍ 22കാരന്‍ അറസ്റ്റിലായി. 19കാരിയുടെ വിശ്വാസം ആര്‍ജിച്ചാണ് 22കാരന്‍ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു.
ആറു മാസം മുന്‍പാണ് പെണ്‍കുട്ടിയുടെ അറിവോടെ വീട്ടില്‍ നിന്ന് പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നത്. അടുത്തിടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ പെണ്‍കുട്ടിയുടെ മുത്തശ്ശി തെരഞ്ഞപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നത്.

പെണ്‍കുട്ടിയുടെ കാമുകനായ സായേഷ് ജാദവാണ് അറസ്റ്റിലായത്. മൂന്നാം വര്‍ഷം ബിരുദ വിദ്യാര്‍ഥിയാണ് സായേഷ്. മോഷ്ടിച്ച സാധനങ്ങള്‍ വില്‍ക്കാന്‍ സഹായിച്ച സമീര്‍ ഷായും പിടിയിലായിട്ടുണ്ട്.

ഇന്‍സ്റ്റാഗ്രാമിലൂടെയാണ് 19കാരിയും സായേഷും പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ബന്ധം പ്രണയത്തില്‍ കലാശിക്കുകയായിരുന്നു. അതിനിടെ സാമ്പത്തിക ബുദ്ധിമുട്ട് എന്ന കാരണം പറഞ്ഞ് പെണ്‍കുട്ടിയോട് ജാദവ് പണം ആവശ്യപ്പെട്ടു.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സംസാരിക്കുന്നതിനും കേള്‍ക്കുന്നതിനും വൈകല്യമുള്ളവരാണ്. അതിനാല്‍ മാതാപിതാക്കളുടെ ബാങ്ക് ഇടപാടുകള്‍ മകളാണ് നോക്കിയിരുന്നത്. ഇത് അവസരമാക്കിയാണ് തട്ടിപ്പ് നടന്നത്. ആദ്യം ആവര്‍ത്തിച്ചുള്ള ഇടപാടുകളിലൂടെ 74000 രൂപ ജാദവിന്റെ അക്കൗണ്ടിലേക്ക് കൈമാറി.

താന്‍ തെറ്റായ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരിക്കുന്നുവെന്നും ഇതില്‍ നിന്ന് രക്ഷപ്പെടുന്നതിന് കൂടുതല്‍ പണം നല്‍കി സഹായിക്കണമെന്നും ജാദവ് വീണ്ടും ആവശ്യപ്പെട്ടു. തിരികെ നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ഓരോ തവണയും 22കാരന്‍ തട്ടിപ്പ് നടത്തിയത്. പണത്തിനായി 19കാരിയുടെ വീട്ടിലെ സ്വര്‍ണാഭരണങ്ങള്‍ വരെ യുവാവ് തട്ടിയെടുത്തതായി പൊലീസ് പറയുന്നു.

ഈ പണം ഉപയോഗിച്ച് യുവാവ് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മുറിയെടുത്തതായും മറ്റൊരു കാമുകിക്കൊപ്പം ചെലവഴിച്ചതായും പൊലീസ് പറയുന്നു. വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കാണാതായതോടെ, വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സത്യം പുറത്തുവന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (56 minutes ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (1 hour ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (1 hour ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (1 hour ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (1 hour ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (1 hour ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (2 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (3 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (3 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (4 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (4 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (6 hours ago)

Malayali Vartha Recommends