പമ്പയാറ്റില്‍ കുളിക്കാനായി ഇറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു... കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ രക്ഷപ്പെട്ടു

പമ്പയാറ്റില്‍ കുളിക്കാനായി ഇറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു. നാറാണംതോട് അമ്പലപ്പറമ്പില്‍ വിനോദിന്റെയും പ്രീതയുടെയും മകള്‍ നന്ദനയാണ് മരിച്ചത്. 16 വയസായിരുന്നു. പമ്പാവാലി ആലപ്പാട്ട് പാപ്പിക്കയത്തില്‍ കുളിക്കാനായി ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.
നന്ദനയുടെ ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ രക്ഷപ്പെടുത്തി. വെണ്‍കുറിഞ്ഞി എസ്എന്‍ഡിപി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് നന്ദന. ഇവരുടെ വീട്ടില്‍ വെള്ളമില്ലാത്തതു കൊണ്ടാണ് ആലപ്പാട്ട് കുളിക്കാനെത്തിയത്.
നന്ദനയ്‌ക്കൊപ്പമുണ്ടായിരുന്ന അശ്വതി, മായ എന്നിവരെ നാട്ടുകാര്‍ എത്തി രക്ഷപ്പെടുത്തുകയായിരുന്നു. നന്ദനയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കാഞ്ഞിരപ്പള്ളി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം പാലാ ഭരണങ്ങാനത്തു ബൈക്ക് അപകടത്തില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഷെബിന്‍ മാത്യു (20) ആണ് മരിച്ചത്. ചൂണ്ടച്ചേരി എന്‍ജിനിയറിംഗ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
https://www.facebook.com/Malayalivartha























