കോണ്‍ഗ്രസും കമ്യൂണിസ്റ്റും ഒരുമിച്ച് ... സി പി എമ്മിന്റെ പ്രാദേശിക നേതാക്കള്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കളെ കെട്ടി പുണരുന്ന കാഴ്ച... ഇടതുവലത് മുന്നണികള്‍ ഒരുമിച്ച് ഒരേ പാതയിലൂടെ സഞ്ചരിച്ചു, ഇടതു മുന്നണി വാഹനം തടയുമ്പോള്‍ വലതുവശത്ത് കോണ്‍ഗ്രസുകാര്‍ , ചെങ്കൊടി കെട്ടിയയിടത്ത് തന്നെ ത്രിവര്‍ണ്ണ പതാകയും; ഒരു വശത്ത് പിണറായി വിജയനും മറുവശത്ത് കെ.സുധാകരനും ഒരേ വേദിയില്‍, തിരുവനന്തപുരത്ത് നടന്ന കേന്ദ്രീകൃത സമരപന്തലില്‍ ഭരണപ്രതിപക്ഷ നേതാക്കള്‍ താമസിച്ചത് ഒരേ ലോഡ്ജിലെ ഒരേ മുറിയില്‍

കോണ്‍ഗ്രസും കമ്യൂണിസ്റ്റും ഒരുമിച്ച് നിന്ന അശ്ലീല കാഴ്ചയാണ് പൊതുപണിമുടക്ക് ദിവസങ്ങളില്‍ കേരളം കണ്ടത്.
ഇടതുവലത് മുന്നണികള്‍ ഒരുമിച്ച് ഒരേ പാതയിലൂടെ സഞ്ചരിച്ചു. ഇടതു മുന്നണി വാഹനം തടയുമ്പോള്‍ വലതുവശത്ത് കോണ്‍ഗ്രസുകാര്‍ ഉണ്ടായിരുന്നു.ചെങ്കൊടി കെട്ടിയയിടത്ത് തന്നെ ത്രിവര്‍ണ്ണ പതാകയും കെട്ടി. ഒരു വശത്ത് പിണറായി വിജയനും മറുവശത്ത് കെ.സുധാകരനും ഒരേ വേദിയില്‍ മുദ്രാവാക്യം ഉയരുന്നുണ്ടായിരുന്നു. സി പി എമ്മിന്റെ പ്രാദേശിക നേതാക്കള്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കളെ കെട്ടി പുണരുന്ന കാഴ്ചയും കണ്ടു.
കോണ്‍ഗ്രസിന്റെയും സി പി എമ്മിന്റെയും നേതാക്കള്‍ ഒരേ പാത്രത്തില്‍ നിന്നും ഭക്ഷണം കഴിക്കുകയും ഒരേ കുപ്പിയില്‍ നിന്നും വെള്ളം കുടിക്കുകയും ചെയ്തു. രാത്രിയില്‍ ഇരു പാര്‍ട്ടികളിലെയും നേതാക്കള്‍ ഒരേ പായയിലാണ് കിടന്നുറങ്ങിയത്.തിരുവനന്തപുരത്ത് നടന്ന കേന്ദ്രീകൃത സമരപന്തലില്‍ ഭരണപ്രതിപക്ഷ നേതാക്കള്‍ ഒരേ ലോഡ്ജിലെ ഒരേ മുറിയിലാണ് താമസിച്ചത്. സമരം വിജയിക്കാന്‍ വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പഴവങ്ങാടിയില്‍ തേങ്ങയടിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും സി പി എമ്മുകാര്‍ക്ക് വേണ്ടി വേണ്ടെന്നു വച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സമരങ്ങളില്‍ കോണ്‍ഗ്രസുകാരുടെ ചെല്ലും ചെലവും ഏറ്റെടുത്തത് സി പി എമ്മുകാരാണ്. ഭരണം കണി കണ്ടിട്ട് വര്‍ഷങ്ങളായതു കൊണ്ട് കോണ്‍ഗ്രസുകാര്‍ക്ക് പണത്തിന്റെ ബുദ്ധിമുട്ടുണ്ട്. ഇക്കാര്യം മനസിലാക്കിയാണ് സി പി എം ചെലവുകള്‍ ഏറ്റെടുത്തത്. ഭാവിയില്‍ ഭരണം പങ്കിടാനുള്ള റിഹേഴ്‌സലാണ് സംസ്ഥാനത്ത് കണ്ടത്.
നാട്ടുകാരുടെ തലയില്‍ മെക്കിട്ട് കയറിയതിന് പിന്നാലെ മാധ്യമങ്ങളുടെ തലയില്‍ കയറാനും മുന്നണികളുടെ അശ്ലീല സഖ്യം തീരുമാനിച്ചു.
കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള മാധ്യമ സ്ഥാപനത്തിനെതിരെയാണ് ഇടതു വലതു മുന്നണികള്‍ സമരം പ്രഖ്യാപിച്ചത്. ഒരേ വേദിയില്‍ സമരം നടത്താനാണ് തീരുമാനം.
ദേശീയ പണിമുടക്കിന്റെ പേരില്‍ പൊതുനിരത്തില്‍ ട്രേഡ് യൂണിയന്‍ ഗുണ്ടകള്‍ നടത്തിയ അഴിഞ്ഞാട്ടത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവര്‍ത്തകനെതിരെ യാണ് സംയുക്ത ട്രേഡ് യൂണിയന്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ വിനു വി ജോണിനെതിരെ ആര്‍. ചന്ദ്രശേഖരനും, എളമരം കരീമും കെ.പി രാജേന്ദ്രനുമാണ് രംഗത്തെത്തിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി മാര്‍ച്ച് 30 ന് തിരുവനന്തപുരത്തെ ഏഷ്യാനെറ്റ് ന്യൂസ്ചാനല്‍ ഓഫീസിന് മുന്നില്‍ ട്രേഡ് യൂണിയനുകള്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഇവര്‍ ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചോ എന്ന വിഷയത്തില്‍ ഇന്നലെ രാത്രി എട്ടിന് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ചര്‍ച്ചയില്‍ പണിമുടക്കിയ തൊഴിലാളികളെയും ഏളമരം കരീമിനെയും വിനു അധിക്ഷേപിച്ചുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
ചര്‍ച്ച നയിച്ച ചീഫ് റിപ്പോര്‍ട്ടര്‍ വിനു വി ജോണ്‍ പണിമുടക്കിയ തൊഴിലാളികളെ അടച്ച് മോശമായി ആക്ഷേപിച്ചെന്നാണ് പരാതി.
സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും രാജ്യ സഭാ കക്ഷി നേതാവുമായ സഖാവ് ഏളമരം കരിമിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി. പണിമുടക്ക് ദിവസം എളമരം കരീം കുടുംബ സമേതം കാറില്‍ സഞ്ചരിക്കുമ്പോള്‍ തടഞ്ഞ് നിര്‍ത്തി കാര്‍ അടിച്ച് തകര്‍ക്കുകയും കാറില്‍ നിന്ന് കുടുംബാംഗങ്ങളെ ഇറക്കിവിടുകയും ചെയ്താല്‍ എന്ത് സംഭവിക്കുമെന്ന് വിനു ന്യൂസ് അവറില്‍ ചോദിച്ചിരുന്നു.
ഇത് തൊഴിലാളിവര്‍ഗത്തോടുള്ള വെല്ലുവിളിയാണെന്നാണ് ട്രേഡ് യൂണിയനുകള്‍ ആരോപിച്ചിരിക്കുന്നത്. തൊഴിലാളി പണിമുടക്കിന് ഒരു ചരമ കോളത്തിന്റെ പ്രാധാന്യം പോലും നല്‍കിയില്ല. നേതാക്കളെ ജനാധിപത്യ വിരുദ്ധമായ ഒരു മാടമ്പി ഭാഷയിലാണ് ഏഷ്യാനെറ്റ് ചാനല്‍ അപമാനിച്ചത്. ഏഷ്യാനെറ്റിന്റെ ഈ നടപടിയില്‍ സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാന സമിതി ശക്തമായ പ്രതിഷേധക്കുന്നുവെന്നും ഇവര്‍ പുറത്തിറക്കിയ റിലീസില്‍ പറയുന്നു.
ഇതാണ് നവകേരളം.ഇടതു വലത് അശ്ലീല സഖ്യം പിടിമുറുക്കുമ്പോള്‍ കേരളത്തിലെ സാധാരണ ജീവിതത്തെ കുറിച്ച് പോലും ആശങ്ക തോന്നുന്നു.
https://www.facebook.com/Malayalivartha