കരുതലോടെ.... കേരളത്തില്‍ അടുത്ത മൂന്നു ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യത.... പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കരുതലോടെ.... കേരളത്തില്‍ അടുത്ത മൂന്നു ദിവസംകൂടി വേനല്‍ മഴ ശക്തിയായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കാണു സാധ്യതയേറെയാണ്.
വേനല്‍മഴ ദിവസങ്ങളായി അതിശക്തമായി തുടരുകയാണ്. ഉയര്‍ന്ന പകല്‍ താപനിലയില്‍ കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് കുറവുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം സംസ്ഥാനത്ത് വെള്ളിയാഴ്ചയും വേനല്‍ മഴ ശക്തായി. ഇടിമിന്നലോടെ പെയ്ത കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി. കണ്ണൂര്‍ കൂത്തുപറമ്പില്‍ വെല്‍ഡിങ് തൊഴിലാളി മിന്നലേറ്റ് മരിച്ചു. മാങ്ങാട്ടിടം കുറുമ്പുക്കലിലെ മടത്തുംകണ്ടി ഹൗസില്‍ ജോയ് (50) ആണ് മരിച്ചത്. വെള്ളി വൈകിട്ട് കൈതേരി ഇടത്തിലെ കെട്ടിടത്തില്‍ വെല്‍ഡിങ് ജോലിക്കിടെയാണ് മിന്നലേറ്റത്.
പത്തനംതിട്ട ജില്ലയില്‍ രണ്ടു ദിവസമായി വേനല്‍ മഴ ശക്തമാണ്. 41 വീടിന് നാശം സംഭവിച്ചു. കോന്നി, റാന്നി, മല്ലപ്പള്ളി പ്രദേശങ്ങളിലാണ് കൂടുതല്‍ നാശം. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ വേനല്‍ മഴ പത്തനംതിട്ടയിലാണ് പെയ്തതെന്ന് കാലാവസ്ഥാകേന്ദ്രം .
ചൊവ്വവരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോടെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ശനി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചിരുന്നു. കേരള തീരത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തം പാടില്ല. കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിന് തടസ്സമില്ല.
സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ മഴക്കാലപൂര്‍വ ശുചീകരണത്തിന് പ്രത്യേക യജ്ഞം നടത്താന്‍ ആരോഗ്യ, തദ്ദേശഭരണ വകുപ്പുകളുടെ തീരുമാനം.
തദ്ദേശമന്ത്രി എം വി ഗോവിന്ദന്റെയും ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെയും നേതൃത്വത്തില്‍ നടന്ന ഉന്നത യോഗത്തിലാണ് തീരുമാനം. മഴക്കാലത്തിന് മുമ്പുതന്നെ ശുചീകരണം പൂര്‍ത്തിയാക്കാന്‍ മന്ത്രിമാര്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു.
"
https://www.facebook.com/Malayalivartha

























