ടോൾപിരിവിനെതിരെ റോഡ് ഉപരോധിച്ച് പ്രതിഷേധം...ദേശീയപാതയിൽ തലപ്പാടിയിൽ ഒരു ടോൾ ബൂത്ത് നിലനിൽക്കെ 22 കിലോമീറ്റർ മാറി കുമ്പള ആരിക്കാടിയിലും ടോൾ പിരിവ് നടത്തുന്ന ദേശീയ പാത അതോറിറ്റിയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ മുതൽ പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്

കാസർകോട് ആരിക്കാടിയിൽ ടോൾപിരിവിനെതിരെ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫിന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് പ്രതിഷേധം.ദേശീയപാതയിൽ തലപ്പാടിയിൽ ഒരു ടോൾ ബൂത്ത് നിലനിൽക്കെ 22 കിലോമീറ്റർ മാറി കുമ്പള ആരിക്കാടിയിലും ടോൾ പിരിവ് നടത്തുന്ന ദേശീയ പാത അതോറിറ്റിയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ മുതൽ പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്.
രണ്ട് ടോൾ ബൂത്തുകൾക്കിടയിൽ 60 കിലോമീറ്റർ ദൂരം നിലനിർത്തി മാത്രമായിരിക്കും പുതിയ ടോൾ ബൂത്ത് പ്രവർത്തിക്കുകയെന്ന ദേശീയ പാത അതോറിറ്റിയും കേന്ദ്ര മന്ത്രിയും ഉറപ്പു നൽകിയിട്ടും അത് ലംഘിച്ചുകൊണ്ട് ആരിക്കാടിയിൽ ടോൾ പിരിവ് തുടങ്ങിയതിനു പിന്നാലെയാണ് പ്രതിഷേധം. ഇവിടെ ടോൾ പിരിവിനെതിരെ പ്രദേശവാസികൾ ചേർന്നുള്ള ആക്ഷൻ കമ്മിറ്റി നൽകിയ പരാതി കോടതി പരിഗണനയിൽ നിൽക്കെയാണ് ടോൾ പിരിവ് ആരംഭിച്ചതെന്ന് എ.കെ.എം അഷ്റഫ് എം.എൽ.എ
കോടതിയിൽ കേസ് നിലനിൽക്കെ ഇവിടെ ടോൾ പിരിവ് ആരംഭിക്കില്ലെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങളെന്ന് എം.എൽ.എ . രാവിലെ ടോൾ പിരിവ് ശ്രദ്ധയിൽ പെട്ടതിനു പിന്നാലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രതിഷേധവും റോഡ് ഉപരോധവും ആരംഭിക്കുകയായിരുന്നു. മേഖലയിൽ വൻ പൊലീസ് സുരക്ഷയും ഏർപ്പെടുത്തി. ഒന്നര മണിക്കൂറിലേറെ നീണ്ടു നിന്ന സമരത്തിനൊടുവിൽ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























