തൃശ്ശൂരിൽ വെച്ച് നടക്കുന്ന 64-ാമത് സംസ്ഥാന സ്കൂൾ കലോൽസവം പൂർണ്ണമായും സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി വിപുലമായ ഐ.ടി സംവിധാനങ്ങൾ സജ്ജമാക്കി കൈറ്റ്

തൃശ്ശൂരിൽ വെച്ച് നടക്കുന്ന 64-ാമത് സംസ്ഥാന സ്കൂൾ കലോൽസവം പൂർണ്ണമായും സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി വിപുലമായ ഐ.ടി സംവിധാനങ്ങൾ സജ്ജമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്).
രജിസ്ട്രേഷൻ മുതൽ സർട്ടിഫിക്കറ്റ് വിതരണം വരെയുള്ള എല്ലാ ഘട്ടങ്ങളും ഓൺലൈൻ പോർട്ടൽ വഴിയും മൊബൈൽ ആപ്പ് വഴിയും ഏകോപിപ്പിച്ചും സ്‌കൂൾവിക്കിയിൽ മുഴുവൻ സ്റ്റേജിതര മത്സരങ്ങൾ ഉൾപ്പെടുത്തിയും കൈറ്റ് വിക്ടേഴ്‌സ് വഴി തത്സമയ സംപ്രേക്ഷണം ഒരുക്കിയുമാണ് കൈറ്റ് കലോത്സവത്തിന് ഡിജിറ്റൽ മുഖം നൽകുന്നത്
അതേസമയം കലോത്സവത്തിന്റെ ആകെ നിയന്ത്രണം www.ulsavam.kite.kerala.gov.in എന്ന പോർട്ടലിലൂടെയാണ് നിർവ്വഹിക്കുന്നത്. മത്സരാർത്ഥികളെ ക്ലസ്റ്ററുകളാക്കി തിരിക്കുക, പാർട്ടിസിപ്പന്റ് കാർഡ് ലഭ്യമാക്കുക, ടീം മാനേജർമാർക്കുളള റിപ്പോർട്ടുകൾ തയ്യാറാക്കുക തുടങ്ങിയവയെല്ലാം ഇതിലൂടെ പൂർണ്ണമായും ഓൺലൈൻ രൂപത്തിലാക്കി
"
https://www.facebook.com/Malayalivartha

























