കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട..... ഒന്നരക്കോടി വിലവരുന്ന സ്വര്‍ണം പിടികൂടി, പ്രത്യേകം കവറുകളിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു, പിടിയിലായ രണ്ടുപേര്‍ സ്വര്‍ണക്കള്ളക്കടത്ത് സംഘത്തിന്റെ വാഹകരാണെന്ന് അധികൃതര്‍

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട..... ഒന്നരക്കോടി വിലവരുന്ന സ്വര്‍ണം പിടികൂടി, പ്രത്യേകം കവറുകളിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു, പിടിയിലായ രണ്ടുപേര്‍ സ്വര്‍ണക്കള്ളക്കടത്ത് സംഘത്തിന്റെ വാഹകരാണെന്ന് അധികൃതര്‍ .
കൊച്ചിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റിന്റെ വന്‍ സ്വര്‍ണവേട്ട. 2.418 കിലോ സ്വര്‍ണമാണ് കഴിഞ്ഞ ദിവസം ഇവിടെ നിന്ന് രണ്ടു യാത്രക്കാരില്‍ നിന്നായി പിടികൂടിയത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ വടകര സ്വദേശി അഷ്‌കര്‍, വെളിയം പൂയപ്പിള്ളി സ്വദേശി ശ്യാം കൃഷ്ണന്‍ എന്നിവരുടെ പക്കല്‍ നിന്നാണ് ഒന്നരക്കോടി രൂപ വിലവരുന്ന സ്വര്‍ണം കണ്ടെടുത്തത്.
അബുദാബിയില്‍ നിന്നും എയര്‍ അറേബ്യ വിമാനത്തിലെത്തിയ അഷ്‌കറിന്റെ പക്കല്‍ നിന്ന് 1 .292 കിലോ സ്വര്‍ണവും, ദുബായില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ ശ്യാം കൃഷ്ണന്റെ പക്കല്‍നിന്ന് 1.126 കിലോ സ്വര്‍ണവുമാണ് പിടിച്ചെടുത്തത്. സ്വര്‍ണ മിശ്രിതമായാണ് ഇരുവരും സ്വര്‍ണം കൊണ്ടു വന്നത്.
" f
https://www.facebook.com/Malayalivartha

























