തൃശൂരില്‍ അച്ഛനെയും അമ്മയെയും മകന്‍ വെട്ടിക്കൊലപ്പെടുത്തി.... നാട്ടുകാരാണ് വീടിനു മുന്നില്‍ കൊല്ലപ്പെട്ട നിലയില്‍ ഇവരെ കണ്ടെത്തിയത്, കൃത്യത്തിനുശേഷം മകന്‍ ഒളിവില്‍, പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു, അന്വേഷണം ഊര്‍ജ്ജിതത്തിലാക്കി

തൃശൂരില്‍ അച്ഛനെയും അമ്മയെയും മകന്‍ വെട്ടിക്കൊലപ്പെടുത്തി.... നാട്ടുകാരാണ് വീടിനു മുന്നില്‍ കൊല്ലപ്പെട്ട നിലയില്‍ ഇവരെ കണ്ടെത്തിയത്, കൃത്യത്തിനുശേഷം മകന്‍ ഒളിവില്‍, പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു, അന്വേഷണം ഊര്‍ജ്ജിതത്തിലാക്കി.
ഇഞ്ചക്കുണ്ട് സ്വദേശി കുട്ടന്‍(60), ഭാര്യ ചന്ദ്രിക(55) എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് തൃശൂര്‍ വെള്ളിക്കുളങ്ങര ഇഞ്ചകുണ്ടില്‍ മകന്‍ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയത്. ഇഞ്ചകുണ്ട് സ്വദേശി അനീഷാണ് മാതാപിതാക്കളെ കൊലപ്പെടുത്തിയത്.
അറുപതുകാരനായ കുട്ടന്‍, അമ്പത്തിയഞ്ചുകാരിയായ ചന്ദ്രിക എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതുവഴി വന്ന നാട്ടുകാരാണ് വീടിന് മുന്നില്‍ കൊല്ലപ്പെട്ട നിലയില്‍ കുട്ടനെയും ചന്ദ്രികയെയും കണ്ടെത്തിയത്.
അനീഷിനെക്കൂടാതെ ഇവര്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കൊല ചെയ്ത ശേഷം അനീഷ് ഒളിവില്‍ പോയിരിക്കുകയാണ്.
കുടുംബവഴക്കിനെ തുടര്‍ന്നാണ് സംഭവമുണ്ടായതെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രതി അനീഷിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതത്തിലാക്കി.
"
https://www.facebook.com/Malayalivartha