ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഭർത്താവിന്റെ കോൾ... പോലീസെത്തിയപ്പോൾ കണ്ടത് ഭയാനകമായ കാഴ്ച... എത്തിയപ്പോൾ തൂങ്ങിപ്പിടയുന്ന 61-കാരൻ

പാലക്കാട് നിന്നും അതിദാരുണമായ ഒരു വാർത്തയാണ് ഇപ്പോൾ ലഭിക്കുന്നത്. കിഴക്കഞ്ചേരിയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്ന വിവരമാണ് മാധ്യമങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. കൊട്ടക്കുളം സ്വദേശി വർഗീസിന്റെ ഭാര്യ എൽസി(58)യാണ് മരിച്ചത്. കൊല നടത്തിയത് ഭർത്താവ് തന്നെയാണെന്നാണ് പോലീസും വ്യക്തമാക്കിയിരിക്കുന്നത്.
കൊലപാതകം നടത്തിയതിന് ശേഷം വർഗീസ് തന്നെയാണ് സംഭവം പൊലീസിനെ അറിയിച്ചത്. തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വർഗീസിനെ പോലീസാണ് കണ്ടത്തിയത്. അതിനുശേഷം ഇപ്പോൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം.
അപ്പച്ചൻ എന്ന വർഗീസ് തന്റെ ഭാര്യ മരിച്ചു എന്ന് ഉറപ്പിച്ച ശേഷം പൊലീസിനെ വിളിച്ച് താനും മരിക്കാൻ പോവുകായാണ് എന്ന് അറിയിക്കുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ കൈ ഞരമ്പ് മുറിച്ച ശേഷം അടുക്കളയിൽ തൂങ്ങി നിൽക്കുന്ന അപ്പച്ചനെയാണ് കണ്ടത്.
കഴുത്തില്‍ കുരുക്കിട്ടനിലയില്‍ കണ്ടെത്തിയ വര്‍ഗീസിനെ പോലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. പോലീസ് എത്തിയപ്പോള്‍ അടുക്കളയിലെ കഴുക്കോലില്‍ തൂങ്ങി പിടയുകയായിരുന്ന വര്‍ഗീസിനെയാണ് കണ്ടത്. ഉടന്‍തന്നെ ഇയാളുടെ കുരുക്കഴിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ആദ്യം ഇയാളെ വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേയ്ക്കും മാറ്റുകയായിരുന്നു. അപ്പച്ചൻ അപകടനില തരണം ചെയ്തതായും കൊലപാതകത്തിന്റെ കാരണം അന്വേഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് നല്‍കുന്നവിവരം.
https://www.facebook.com/Malayalivartha
























