കാവ്യയ്ക്ക് എന്താ കൊമ്പുണ്ടോ? ക്രൈംബ്രാഞ്ച് ഇടഞ്ഞു! മദം പൊട്ടി... വീട്ടിൽ പോകാൻ സൗകര്യമില്ലെന്ന്! ഇനി അറ്റസ്റ്റ്? വേറെ വഴിയില്ലെന്ന്...

നടിയെ അക്രമിച്ച കേസിൽ കാവ്യാ മാധവനെ ഇന്ന് അന്വേഷണ സംഘം ചോദ്യ ചെയ്യില്ലാ എന്ന വിവരമാണ് ലഭിച്ചിട്ടുള്ളത്. ചോദ്യം ചെയ്യില്ല. ഇന്ന് രണ്ടു മണിക്കാണ് കാവ്യയോട് ഹാജരാവാൻ നോട്ടീസ് നൽകിയിരുന്നത്. ദിലീപിന്റെയും കാവ്യയുടെയും വീടായ ആലുവയിലെ പദ്മസരോവരത്തിൽ പോയി മൊഴിയെടുക്കേണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. മുട്ടുമടക്കേണ്ടതില്ല എന്ന തീരുമാനത്തിന് പിന്നാലെയാണിത്. തുടർ നടപടികളെ പറ്റി കൂടിയാലോചനകൾക്ക് ശേഷം തീരുമാനിക്കും.
നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചപിന്നാലെ കേസിലെ പ്രതി നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍ മുന്‍കൂര്‍ജാമ്യത്തിനു ശ്രമം തുടങ്ങി. ഇന്നോ നാളെയോ ഹൈക്കോടതിയെ സമീപിക്കാനാണു നീക്കം എന്നാണ് സൂചന. കേസില്‍ പ്രതിയാക്കി അറസ്‌റ്റുണ്ടായേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്‌ഥാനത്തിലാണിത്.
ഒന്നാംപ്രതി പള്‍സര്‍ സുനി പറയുന്ന മാഡം കാവ്യ മാധവനാണെന്ന മൊഴിയുടേയും ശബ്‌ദരേഖയുടേയും അടിസ്‌ഥാനത്തിലാണു ചോദ്യം ചെയ്യല്‍ എന്നും സൂചനയുണ്ട്. കാര്യങ്ങൾ അവതാളത്തിലായാൽ അറസ്റ്റുണ്ടാകുമോ എന്ന ഭയവും കാവ്യയെ വേട്ടയാടുന്നുണ്ട്. ദിലീപിന്റെ സഹോദരനെയും സഹോദരി ഭർത്താവിനെയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നുവെങ്കിലും സ്ഥലത്തില്ലാത്തതിനാൽ എത്താൻ കഴിയില്ല എന്ന് ഇരുവരുടെയും അഭിഭാഷകരും അറിയിച്ചു.
ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇരുവരുടെയും വീട്ടിൽ ഇന്നലെ രാത്രി ക്രൈംബ്രാഞ്ച് നോട്ടീസ് പതിപ്പിച്ചിരുന്നു. അനൂപിന്റെയും സുരാജിന്റെയും വീടിന് മുന്നിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇന്നലെ നോട്ടീസ് പതിപ്പിച്ചു. പല തവണ വിളിച്ചിട്ടും ഇരുവരും ഫോണെടുത്തില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇന്ന് പൊലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യലിന് ഹാജരാവാനായിരുന്നു ഇരുവർക്കും നിർദേശം നൽകിയിരിക്കുന്നത്. എന്നാല്‍, ഇവരുടെ സ്ഥലത്തില്ലെന്ന് അഭിഭാഷകൻ മുഖേന ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.
ചെന്നൈയിലായിരുന്ന കാവ്യ ചോദ്യം ചെയ്യലിനായി ഇന്നലെ രാത്രിയോടെ ആലുവയിൽ എത്തിയിരുന്നു. പ്രൊജക്ടർ ഉപയോഗിച്ച് ചില വീഡിയോ ദൃശ്യങ്ങൾ കാണിച്ചും സംഭാഷണങ്ങൾ കേൾപ്പിച്ചുമാണ് കാവ്യയെ ചോദ്യം ചെയ്യേണ്ടത്. പദ്മ സരോവരം വീട് ഇതിന് അനുയോജ്യമായ ഇടമല്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. അതുകൊണ്ട് മറ്റിടം തീരുമാനിച്ച് ഉടൻ അറിയിക്കാനാണ് സാധ്യത. സംവിധായകൻ ബാലചന്ദ്രനെയും കാവ്യയെയും ഒരുമിച്ചിരുത്തി മൊഴിയെടുക്കാനും ക്രൈം ബ്രാഞ്ച് തീരുമാനിച്ചിരുന്നു.
എന്നാൽ പദ്മസരോവരത്തിലേക്ക് വരാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് അദ്ദേഹം അറിയിച്ചു. അന്വേഷണ സംഘത്തിന് മുന്നിൽ സമയം എണ്ണപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ കുരുക്കുകൾ മുറുക്കാനുള്ള സാധ്യതതയും തള്ളിക്കളയാനാവില്ല. താമസസ്ഥലമോ സൗകര്യപ്രദമായ സ്ഥലത്തോ ചോദ്യം ചെയ്യാമെന്നാണ് ചട്ടമെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. സ്റ്റേഷനിൽ വിളിപ്പിക്കരുത് എന്ന് മാത്രമേയുള്ളൂ. എന്നാൽ, കാവ്യ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
കേസിന്റെ ആദ്യഘട്ടത്തിലെ ചോദ്യം ചെയ്യലില്‍ പലപ്പോഴും കരഞ്ഞ കാവ്യ കാവ്യ ചില ചോദ്യങ്ങള്‍ക്കു വ്യക്‌തമല്ലാത്ത മറുപടികളായിരുന്നു നല്‍കിയത്. പള്‍സര്‍ സുനിയെ തനിക്കറിയില്ലെന്നും ഗായിക റിമി ടോമി വിളിച്ചപ്പോഴാണു നടി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞതെന്നും കാവ്യ അന്നത്തെ ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. നാളെ കാവ്യയെ ചോദ്യം ചെയ്യുന്നതിനു വിശദമായ ചോദ്യാവലി ക്രൈംബ്രാഞ്ച് തയാറാക്കിയിട്ടുണ്ട്.
"മാഡം" കാവ്യ തന്നെയെന്നു ക്രൈംബ്രാഞ്ച് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. ദിലീപ് ഉള്‍പ്പെടെയുള്ള ഒന്നു മുതല്‍ ആറു പ്രതികള്‍ക്കു ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ജാമ്യം നല്‍കിയിരുന്നു. കാവ്യയ്‌ക്കും മുന്‍കൂര്‍ജാമ്യം ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നപക്ഷം അറസ്‌റ്റിനു തല്‍ക്കാലം സാധ്യതയില്ല, ചോദ്യംചെയ്യല്‍ നീട്ടാനും സാധ്യതയുണ്ട്.
ആലുവയിലെ വീട്ടില്‍വച്ചു ചോദ്യം ചെയ്യാമെന്നു ക്രൈംബ്രാഞ്ചിനെ കാവ്യ അറിയിച്ചെങ്കിലും പിന്നീടു നിലപാടു മാറ്റി. അതോടെ എവിടെവച്ചു ചോദ്യംചെയ്യലിനു വിധേയമാകാന്‍ കഴിയുമെന്ന് അറിയിക്കാന്‍ ക്രൈംബ്രാഞ്ച് കാവ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചോദ്യംചെയ്യലിനു ഹാജരാകേണ്ട സ്‌ഥലം തീരുമാനിക്കാന്‍ കാവ്യക്കു ക്രൈംബ്രാഞ്ച് അവസരം നല്‍കിയിരുന്നു. ചെന്നൈയിലുള്ള കാവ്യാ മാധവന്‍ കഴിഞ്ഞദിവസം തിരിച്ചെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, ഇപ്പോഴും അവര്‍ തിരികെ വന്നോ എന്ന കാര്യത്തില്‍ വ്യക്‌തത വന്നിട്ടില്ല.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളിലും ഡിജിറ്റല്‍ തെളിവുകളുടെ അടിസ്‌ഥാനത്തിലുമാണു ചോദ്യം ചെയ്യല്‍.
https://www.facebook.com/Malayalivartha
























