Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണത്തിന് ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചു;ആകെ വേണ്ടത് 97 കോടി രൂപ; ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഈ മാസം 28ന് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു

13 APRIL 2022 08:52 PM IST
മലയാളി വാര്‍ത്ത

കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണത്തിന് ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചു. പെന്‍ഷനും ബാങ്കുകള്‍ക്കുള്ള കുടിശികയിനത്തിലും 202 കോടി നേരത്തെ അനുവദിച്ചിരുന്നു. ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഈ മാസം 28ന് പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ ധനവകുപ്പ് അടിയന്തിരമായി അനുവദിച്ചത് 30 കോടി രൂപ. ശമ്പള വിതരണത്തിനായി ആകെ വേണ്ടത് 97 കോടി രൂപയായിരുന്നു. ഇതിലേക്കാണ് ഇപ്പോള്‍ 30 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

ഏപ്രില്‍ 13 കഴിഞ്ഞിട്ടും മാര്‍ച്ച് മാസത്തെ ശമ്പളം പോലും ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. വിഷുവിന് മുമ്പ് ശമ്പളം നല്‍കണമെന്നായിരുന്നു ജീവനക്കാരുടെ ആവശ്യം. ഏപ്രില്‍ 28ന് പണിമുടക്ക് നടത്തുമെന്നും കെഎസ്ആര്‍ടിസിയിലെ ഇടതുയൂണിയനുകള്‍ അടക്കം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഗതാഗത വകുപ്പിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ധനവകുപ്പിന്റെ നീക്കം.

സാധാരണയായി 25,000ത്തിലധികം വരുന്ന ജീവനക്കാര്‍ക്ക് ഒരുമാസത്തില്‍ 97 കോടി രൂപയാണ് ശമ്പള വിതരണത്തിനും പെന്‍ഷന്‍ നല്‍കുന്നതിനുമായി ആവശ്യമായിട്ടുള്ളത്. സമര പ്രഖ്യാപനത്തിന് പിന്നാലെ 75 കോടി രൂപ നല്‍കണമെന്നായിരുന്നു കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടത്. ഇപ്പോള്‍ അടിയന്തിരമായി പ്രഖ്യാപിച്ച 30 കോടി രൂപ പര്യാപ്തമല്ലെന്നാണ് വിലയിരുത്തല്‍. വിഷയത്തില്‍ തൊഴിലാളി യൂണിയനുകള്‍ പ്രതികരണം അറിയിച്ചിട്ടില്ല. കെഎസ്ആര്‍ടിസിയിലെ എല്ലാ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാതെ സമരം പിന്‍വലിക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം.

എന്നാല്‍ പെന്‍ഷന്‍ വിതരണത്തിനും വായ്പാ തിരിച്ചടവിനും ഇപ്പോള്‍ ശമ്പള വിതരണത്തിനുമായി ആകെ 230ലധികം കോടി രൂപ കഴിഞ്ഞ ഒരുമാസമായി ധനവകുപ്പ് നല്‍കിയെന്നും ഇതില്‍ കൂടുതല്‍ തരാനാകില്ലെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം.
വിഷുവും ഈസ്റ്ററും ആയിട്ടുപോലും മാര്‍ച്ചിലെ ശമ്പളം നല്‍കാനായില്ലെന്ന് സിഐടിയു ആവര്‍ത്തിച്ചു. കെ എസ് ആര്‍ ടി സിയില്‍ ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സി പി എം അനുകൂല സംഘടനകളും രംഗത്തുണ്ട്.

ഈ ആവശ്യമുന്നയിച്ച് കെ എസ് ആര്‍ ടി സി എംപ്ലോയീസ് യൂനിയന്‍ നവംബര്‍ അഞ്ചിന് പണിമുടക്ക് പ്രഖ്യാപിച്ചു. ഇതിന് മുന്നോടിയായി ഈ മാസം 28 ന് സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തുമെന്ന് സംഘടന പ്രഖ്യാപിച്ചു.ശമ്പളപരിഷക്കരണം വൈകുന്നതില്‍ ജീവനക്കാരുടെ അതൃപ്തി ശക്തമാണ്.

പരിഷ്‌കരണം ആവശ്യപ്പെട്ട് സംഘടന എം ഡിക്ക് നോട്ടീസ് നല്‍കിയെങ്കിലും തീരുമാനമാകാത്തതിനാലാണ് പണിമുടക്ക് പ്രഖ്യാപിച്ചത് എന്നാണ് സംഘടനയുടെ ഭാഷ്യം.2011 ലാണ് ഇതിന് മുന്‍പ് കെഎസ്ആര്‍ടിസിയില്‍ ശമ്പളം പരിഷ്‌ക്കരിച്ചത്. അതിനിടെ, കെ എസ് ആര്‍ ടി സിയിലെ ശമ്പള പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ഓക്ടോബറില്‍ ശമ്പളം പൂര്‍ണായും നല്‍കാനായിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (26 minutes ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (38 minutes ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (45 minutes ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (51 minutes ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (59 minutes ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (1 hour ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (1 hour ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (1 hour ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (1 hour ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (2 hours ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (2 hours ago)

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (2 hours ago)

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്  (3 hours ago)

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....  (3 hours ago)

Malayali Vartha Recommends