ഡല്‍ഹി കലാപത്തിന് കേരളത്തില്‍ നിന്ന് ഫണ്ടിംഗ്; പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍; എം.കെ. അഷ്‌റഫിനെ ഇഡി പൂട്ടിയതിങ്ങനെ

കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ ദല്‍ഹിയില്‍ വെച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം മൂവാറ്റുപുഴ സ്വദേശി എം.കെ. അഷ്‌റഫിനെയാണ് ഇ.ഡി. അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ചോദ്യംചെയ്യാനായി കഴിഞ്ഞദിവസമാണ് അഷ്‌റഫിനെ ദല്‍ഹിയിലേക്ക് ഇഡി വിളിപ്പിച്ചത്. ദല്‍ഹി കലാപവുമായി ബന്ധപ്പെട്ടുള്ള തെളിവുകള്‍ നിരത്തിയുള്ള ചോദ്യചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തത്.
കഴിഞ്ഞ ഡിസംബറില്‍ അഷ്‌റഫിന്റെ വീട്ടില്‍ ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ ഇ.ഡി. റെയ്ഡിനെതിരേ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ഉദ്യോഗസ്ഥരെ തടയുകയും ചെയ്യുന്ന സാഹചര്യവുമുണ്ടായി. ഏതാനും മാസങ്ങളായി അഷ്‌റഫിനെതിരേ ഇ.ഡി.യുടെ അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നിരിക്കുന്നത്.
കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബര്‍ എട്ടിന് ഡല്‍ഹിയില്‍നിന്നുള്ള ഇഡിയുടെ അംഗങ്ങള്‍ ഉള്‍പ്പെടുന്ന സംഘം മൂവാറ്റുപുഴയിലെ ഇയാളുടെ വീട്ടില്‍ റെയ്ഡിന് എത്തിയത് കടുത്ത സംഘര്‍ഷാവസ്ഥയ്ക്കു വഴിവച്ചിരുന്നു. രാവിലെ കൊറിയറുകാരന്‍ എന്നപേരില്‍ ഒരാള്‍ എത്തി തമര്‍ അഷറഫിനെ അന്വേഷിച്ചു കവര്‍ കൈമാറി ആള്‍ സ്ഥലത്ത് ഉണ്ട് എന്ന് ഉറപ്പു വരുത്തി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തുകയായിരുന്നു. എന്നാല്‍ അപകടം മണത്തതോടെ അഷറഫ് സ്ഥലത്തുനിന്നു മുങ്ങുകയും അഞ്ഞൂറോളം വരുന്ന പ്രവര്‍ത്തകര്‍ വീടു വളയുകയും ചെയ്യുന്ന സാഹചര്യമുണ്ടായി.
ആദ്യ ഘട്ടത്തില്‍ സ്ത്രീകളും കുട്ടികളും മാത്രമാണു വീട്ടിലുള്ളത് എന്നതിനാല്‍ റെയ്ഡ് അനുവദിക്കാനാകില്ലെന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നിലപാടെടുത്തു. ഇതിനു വഴങ്ങാതിരുന്ന സംഘം അകത്തു കയറി പരിശോധന നടത്തിയതാണു സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രാദേശിക പൊലീസില്‍ പോലും അറിയിക്കാതെയായിരുന്നു അന്നത്തെ റെയ്ഡ്. ഇതിനിടെ മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസ് ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തിയെങ്കിലും റെയ്ഡ് ആരംഭിച്ചിരുന്നു.
ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസും എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും തര്‍ക്കവും ഉണ്ടായി. ഇതിനിടെ അഷറഫിന്റെ പിതാവിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി ബന്ധുക്കള്‍ അറിയിച്ചതോടെ ഇയാളെ പിന്‍വാതിലിലൂടെ പുറത്തെത്തിച്ച് ആശുപത്രിയില്‍ കൊണ്ടുപോയി. ഉച്ചയ്ക്ക് 12 വരെ നീണ്ട റെയ്ഡിനിടെ മഹസര്‍ ഒപ്പിടുന്നതിനായി എസ്ബിഐ ബ്രാഞ്ച് മാനേജരെയും തഹസില്‍ദാരെയും വിളിച്ചു വരുത്തിയിരുന്നു. ഇവരെ തടയാനും പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നു ശ്രമമുണ്ടായി.
തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസില്‍ പ്രതിയായിരുന്ന ഇയാളെ എന്‍ഐഎ അറസ്റ്റു ചെയ്തിരുന്നെങ്കിലും കോടതി കുറ്റവിമുക്തനാക്കിയിരുന്നു. പ്രതികള്‍ക്കു സാമ്പത്തിക സഹായം നല്‍കിയെന്നും ഗൂഢാലോചന നടത്തിയെന്നുമായിരുന്നു ഇയാള്‍ക്കെതിരെ എന്‍ഐഎ ചുമത്തിയിരുന്ന കുറ്റം. അതേസമയം എം.കെ. അഷറഫിനെ ഇഡി അറസ്റ്റു ചെയ്തത് അന്യായമായാണെന്നും മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്നും പോപുലര്‍ ഫ്രണ്ട് ആരോപിച്ചു. ചോദ്യം ചെയ്യാന്‍ എന്ന പേരില്‍ വിളിച്ചു വരുത്തിയശേഷമാണ് വഞ്ചനാപരമായി അറസ്റ്റു ചെയ്തത്. സമാനമായി പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍ ബി.പി. അബ്ദുള്‍ റസാഖിനെയും അടുത്തിടെ ഇഡി അറസ്റ്റു ചെയ്തിരുന്നു. സംഘടനയ്‌ക്കെതിരെ ബിജെപി സര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രീയ പ്രേരിതവും ഗൂഢനീക്കങ്ങളുടെ ഭാഗവുമാണ് നടപടിയെന്നും പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.
സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ കേന്ദ്രങ്ങളില്‍ ആറുമാസം മുമ്പ് എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയിരുന്നു കണ്ണൂര്‍, മൂവാറ്റുപുഴ, മലപ്പുറം, ഇടുക്കി എന്നീ സ്ഥലങ്ങളിലാണ് റെയിഡ് നടത്തിയത്. ദല്‍ഹി കലാപത്തിന് പിന്നാലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് തെരച്ചില്‍ നടത്തിയിരുന്നു. ഇതിനോടനുബന്ധിച്ചാണ് സംസ്ഥാനത്തെ വിവിധ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലും നേതാക്കളുടെ വസതിയിലും കേന്ദ്ര ഏജന്‍സി തെരച്ചില്‍ നടത്തിയത്.
മൂന്നാറിലെ മാങ്കുളത്തെ മൂന്നാര്‍ വില്ല വിസ്റ്റ പദ്ധതിയുടെ ഓഫീസുകളിലും റെയ്ഡ് നടന്നിരുന്നു. മൂന്നാര്‍ വിസ്റ്റ വില്ല പദ്ധതി കള്ളപ്പണം വെളുപ്പിക്കുന്ന പദ്ധതിയാണെന്ന് ഇഡി പറയുന്നു. വിദേശത്തും പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലും അവര്‍ ആസ്തി വാങ്ങിക്കുട്ടുന്നതായി ഇഡി പറയുന്നു. ഇതിന്റെ ഭാഗമാണ് അബുദാബിയില്‍ ബാര്‍കംറസ്‌റ്റോറന്റ് വാങ്ങിയത്.
ദല്‍ഹി ആസ്ഥാനമാക്കി 2006ലാണ് പോപ്പുലര്‍ ഫ്രണ്ട് രൂപീകരിക്കപ്പെടുന്നത്. പൗരത്വഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ധനപരമായ ബന്ധങ്ങളും ഇഡി അന്വേഷിക്കുന്നുണ്ട്. 2020ല്‍ ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത പ്രശ്‌നത്തില്‍ സമുദായസൗഹാര്‍ദ്ദം തകര്‍ക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് അനധികൃത ഫണ്ടിംഗ് നടത്തിയോ എന്ന കാര്യവും ഇഡി പരിശോധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























