കൊല്ലത്ത് വലയില്‍ കുരുങ്ങിയ മൂര്‍ഖനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ കടിയേറ്റ പാമ്പ് പിടിത്തക്കാരന്‍ ഗുരുതരാവസ്ഥയില്‍.... മൂര്‍ഖന്റെ തലയോടടുത്ത ഭാഗത്തെ വല മാറ്റുന്നതിനിടെയാണ് സന്തോഷിന് കടിയേറ്റത്, കടിയേറ്റിട്ടും പിടിവിടാതെ സന്തോഷ് പാമ്പിനെ കുപ്പിയിലടച്ചശേഷമാണ് ആശുപത്രിയില്‍ പോയത്

കൊല്ലത്ത് വലയില്‍ കുരുങ്ങിയ മൂര്‍ഖനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ കടിയേറ്റ പാമ്പ് പിടിത്തക്കാരന്‍ ഗുരുതരാവസ്ഥയില്‍....തട്ടാമല ചകിരിക്കട പിണയ്ക്കല്‍ സന്തോഷിനാണ് കടിയേറ്റത്. മൈലാപ്പൂര് കല്ലുവിള അശോകന്റെ വീട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് വലയില്‍ കുടുങ്ങിയനിലയില്‍ പാമ്പിനെ കാണപ്പെട്ടത്.
വീടിന്റെ അടുക്കളഭാഗത്തായി മീന്‍ വളര്‍ത്താനുള്ള ടാങ്കായി ഉപയോഗിച്ചിരുന്ന പഴയ ഫ്രിഡ്ജ് മൂടിയിരുന്ന വലയിലാണ് മൂര്‍ഖന്‍ കുരുങ്ങിക്കിടന്നത്.
രാവിലെ ശബ്ദംകേട്ട് പുറത്തിറങ്ങിയ വീട്ടുകാരാണ് പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ ഇവര്‍ പാമ്പുപിടിത്തക്കാരനായ സന്തോഷിനെ വിളിച്ചു. അങ്ങനെ ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് സന്തോഷ് സ്ഥലത്തെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ പാമ്പിനെ പിടികൂടി വല മുറിച്ചുമാറ്റി.
മൂര്‍ഖന്റെ തലയോടടുത്ത ഭാഗത്തെ വല മാറ്റുന്നതിനിടെയാണ് സന്തോഷിന് കടിയേറ്റത്. കടിയേറ്റിട്ടും പിടിവിടാതെ സന്തോഷ് പാമ്പിനെ കുപ്പിയിലടച്ചു.
ശേഷം സന്തോഷിനെ പിന്നീട് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അശോകന്റെ വീടിനോടുചേര്‍ന്ന് കാടുമൂടിക്കിടന്ന ഭാഗം അടുത്തിടെ വൃത്തിയാക്കി പ്ലോട്ടുകളാക്കി തിരിച്ചിരുന്നു. ആ കാടുമൂടിക്കിടന്നിടത്തുള്ളതാകാം ഇവിടെയെത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.
അതേസമയം നേരത്തെ പാമ്പു പിടിത്തകാരന്‍ വാവ സുരേഷിനും പാമ്പിന്റെ കടിയേറ്റിരുന്നു. അത്യാസന്ന നിലയില്‍ ആയിരുന്ന വാവ സുരേഷ് ഏറെ നാളത്തെ ചികിത്സക്ക് ഒടുവിലാണ് ജീവിതത്തിലേക്ക് തിരിച്ചു വന്നത്.
അതേസമയം മധ്യപ്രദേശിലെ സെഹോറില്‍ വിചിത്രമായ സംഭവമുണ്ടായി. വീടിന്റെ പരിസരത്ത് കണ്ട പാമ്പിനെ അച്ഛന്‍ തല്ലിക്കൊന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു പാമ്പിന്റെ കടിയേറ്റ് മകന്‍ മരിച്ചു.. ബുധ്‌നി ജോഷിപൂരില്‍ താമസിക്കുന്ന കിഷോര്‍ ലാലിന്റെ മകന്‍ രോഹിത്ത് (12) ആണ് പാമ്പ് കടിയേറ്റ് മരണമടഞ്ഞത്.
കൂലിപ്പണിക്കാരനായ കിഷോര്‍ന്റ വീടിനു സമീപം കണ്ട പാമ്പിനെ രാവിലെ തല്ലിക്കൊന്നു. അന്ന് രാത്രി രണ്ട് മണിയോടെ വീട്ടില്‍ ഉറങ്ങിക്കിടന്ന മകന്റെ കാലില്‍ മറ്റൊരു പാമ്പ് കടിച്ചു. പാമ്പ് കടിച്ചതാണെന്ന് മനസ്സിലാക്കിയ വീട്ടുകാര്‍ ഉടന്‍ തന്നെ കുട്ടിയെ ഹോഷംഗാബാദിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.
എന്നാല്‍ അവിടെ കൂടുതല്‍ സൗകര്യമില്ലാത്തതിനാല്‍ നഗരത്തിലേക്കുള്ള ആശുപത്രിയിലെത്തിക്കാനായി പോകവേ വഴിമധ്യേ രോഹിത് മരിച്ചു. രോഹിത്തിനെ കടിച്ച പാമ്പിനെയും വീട്ടുകാര്‍ തല്ലിക്കൊന്നു. പന്ത്രണ്ടുകാരന്റെ വേര്‍പാട് താങ്ങാനാവാതെ മാതാപിതാക്കളും ബന്ധുക്കളും.
https://www.facebook.com/Malayalivartha
























