ദിലീപിന്റെ ബന്ധുക്കള്‍ മുങ്ങി... വീട്ടില്‍ വച്ച് ചോദ്യം ചെയ്യണമെന്ന് കാവ്യാ മാധവന്‍ നിര്‍ബന്ധിച്ചതോടെ ആ ശ്രമം ഉപേക്ഷിച്ച് അന്വേഷണ സംഘം; ഡിജിറ്റല്‍ തെളിവുകളും ദൃശ്യങ്ങളും ശബ്ദരേഖകളും കാണിച്ച് ശാസ്ത്രീയമായി ചോദ്യം ചെയ്യാന്‍ കഴിയില്ല; പുതിയ നോട്ടിസ് നല്‍കും

നൈസായി കാവ്യയെ ചോദ്യം ചെയ്യാനിരുന്ന ക്രൈംബ്രാഞ്ചിന് കുരുക്കായി അവര്‍ നല്‍കിയ നോട്ടീസ്. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിന്റെ തുടരന്വേഷണത്തില്‍ കാവ്യാ മാധവനെ ഇനിയും ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ല. സാക്ഷിയായി ചോദ്യം ചെയ്യുമ്പോള്‍ വീട്ടില്‍ അന്വേഷണ സംഘമെത്തി ചോദ്യം ചെയ്യുന്നതില്‍ അപാകതയില്ലെന്ന നിയമോപദേശം അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു.
പക്ഷെ ചോദ്യം ചെയ്യലിന് വീട്ടില്‍ വച്ചാകുമ്പോള്‍ പല പരിമിതികളുമുണ്ട്. പ്രൊജക്ടര്‍ ഉപയോഗിച്ചു ഡിജിറ്റല്‍ തെളിവുകളും ദൃശ്യങ്ങളും ശബ്ദരേഖകളും കാണിച്ചും കേള്‍പ്പിച്ചുമാണു കാവ്യയെ ചോദ്യം ചെയ്യേണ്ടിയിരുന്നത്. കാവ്യയുടെ മൊഴികള്‍ ക്യാമറകളില്‍ പകര്‍ത്തുകയും വേണം. ഇതിനുള്ള സാങ്കേതിക സൗകര്യം കാവ്യ താമസിക്കുന്ന ആലുവയിലെ പത്മസരോവരം വീട്ടിലില്ല. ഈ സാഹചര്യത്തില്‍ ഇന്നലെ ചോദ്യം ചെയ്യല്‍ നടന്നില്ല.
വേറെ പല കാര്യങ്ങളും അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്. മറ്റു കേസുകളിലെ സാക്ഷികളില്‍ നിന്നു വ്യത്യസ്തമായി കാവ്യാ മാധവന്‍ താമസിക്കുന്നതു കേസിലെ മുഖ്യപ്രതിയുടെ വീട്ടില്‍ തന്നെയാണ്. പ്രതിയുടെ വീട്ടില്‍ വച്ചു സാക്ഷിയെ ചോദ്യം ചെയ്യുകയെന്ന അനൗചിത്യവും അന്വേഷണ സംഘം പരിഗണിക്കുന്നുണ്ട്. കേസിലെ മറ്റൊരു സാക്ഷിയായ സംവിധായകന്‍ ബാലചന്ദ്ര കുമാറിനൊപ്പം കാവ്യയെ ചോദ്യം ചെയ്യേണ്ടി വരുന്ന സാഹചര്യവും അന്വേഷണ സംഘം മുന്നില്‍ കാണുന്നുണ്ട്.
ദിലീപും കാവ്യയും താമസിക്കുന്ന വീട്ടിലെത്താനുള്ള അസൗകര്യം ബാലചന്ദ്രകുമാറും അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കാവ്യയ്ക്കു പുതിയ നോട്ടിസ് നല്‍കി ആലുവ പൊലീസ് ക്ലബ്ബില്‍ തന്നെ വിളിച്ചു വരുത്താനുള്ള സാധ്യത ആരായാന്‍ അന്വേഷണ സംഘം നിയമോപദേശം തേടി.
പുതിയ നോട്ടീസ് നല്‍കി വന്നില്ലെങ്കില്‍ അറസ്റ്റ് ചെയ്യുന്നതുള്‍പ്പെടെ കടുത്ത നടപടികളും ക്രൈംബ്രാഞ്ചിന് മുന്നിലുണ്ട്. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരാജിന്റെ ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ സംശയത്തിന്റെ നിഴലിലായ കാവ്യയ്ക്കു ക്രിമിനല്‍ നടപടിക്രമം 41എ പ്രകാരം പുതിയ നോട്ടിസ് നല്‍കിയാല്‍ അന്വേഷണ സംഘം ആവശ്യപ്പെടുന്ന സ്ഥലത്തു ഹാജരാകേണ്ടി വരും. പ്രതിയാക്കിയിട്ടില്ലെങ്കിലും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നവര്‍ക്കു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നല്‍കുന്ന നോട്ടിസാണു സിആര്‍പിസി 41എ.
കുരുക്കായത് ക്രൈംബ്രാഞ്ച് നല്‍കിയ നോട്ടീസാണ്. നിലവില്‍ സാക്ഷികള്‍ക്കു നല്‍കുന്ന സിആര്‍പിസി 160–ാം വകുപ്പു പ്രകാരമുള്ള നോട്ടിസാണു കാവ്യയ്ക്കു നല്‍കിയിട്ടുള്ളത്. ഇത്തരം നോട്ടിസ് ലഭിക്കുന്ന സ്ത്രീകളെ അവരുടെ താമസസ്ഥലത്തു ചോദ്യം ചെയ്യണമെന്നാണു നിയമവ്യവസ്ഥ. ഇക്കാര്യത്തില്‍ വ്യക്തമായ നിയമോപദേശം ലഭിച്ച ശേഷം നോട്ടിസിന്റെ സ്വഭാവം മാറ്റുന്ന കാര്യം അന്വേഷണ സംഘം പരിഗണിക്കും. കേസില്‍ ഇന്നലെ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടിസ് ലഭിച്ചിരുന്ന ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരാജും അഭിഭാഷകര്‍ വഴി അസൗകര്യം അറിയിച്ചു.
ഇരുവരും കൊച്ചിയില്‍ ഇല്ലെന്നാണ് അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്. പ്രതികളും അവരുടെ അടുത്ത ബന്ധുക്കളും ചോദ്യം ചെയ്യലിനു നേരിട്ടു ഹാജരാകാന്‍ വിസമ്മതിക്കുന്ന വിവരം അന്വേഷണ സംഘം കോടതിയെ ബോധിപ്പിക്കും. തുടരന്വേഷണത്തിനു കൂടുതല്‍ സമയം ചോദിച്ച് അന്വേഷണ സംഘം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ദിലീപിന്റെ ബന്ധുക്കള്‍ മുങ്ങിയതും കാവ്യയെ ചോദ്യം ചെയ്യലിനെ ബാധിക്കും.
"
https://www.facebook.com/Malayalivartha
























