ആലങ്ങാട് ഇരുചക്രവാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കം കയ്യാങ്കളിയായി..... മര്‍ദ്ദനമേറ്റ സിപിഎം. ബ്രാഞ്ച് സെക്രട്ടറി തലയ്ക്ക് ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ആലങ്ങാട് ഇരുചക്രവാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കം കയ്യാങ്കളിയായി..... മര്‍ദ്ദനമേറ്റ സിപിഎം. ബ്രാഞ്ച് സെക്രട്ടറി തലയ്ക്ക് ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍
കടയുടെ മുന്നില്‍ ഇരുചക്ര വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കു മര്‍ദനമേറ്റത്. അടിപിടിക്കിടെ തലയ്ക്ക് ഗുരുതര പരുക്കേറ്റ നീറിക്കോട് സൗത്ത് ബ്രാഞ്ച് സെക്രട്ടറിയായ പ്ലക്കാട്ടാംപിള്ളി വീട്ടില്‍ പി.എ. അഖിലിനെ (36) ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഖില്‍ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. തലയില്‍ 6 തുന്നിക്കെട്ടുകളുണ്ട്.
ചായകുടിക്കാനായി കടയിലെത്തിയ അഖിലിനെ മദ്യപിച്ചെത്തിയ രണ്ടുപേര്‍ ചേര്‍ന്നു മര്‍ദ്ദിക്കുകയായിരുന്നെന്നു പൊലീസില്‍ നല്‍കിയ മൊഴിയിലുണ്ട്. സംഭവത്തില്‍ ബിനാനിപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ചായ കുടിക്കുന്നതിനായി മരപ്പണിക്കാരനായ അഖില്‍ ചൊവ്വാഴ്ച വൈകിട്ടു കരിങ്ങാംതുരുത്ത് കവലയില്‍ എത്തിയപ്പോഴാണു സംഭവമുണ്ടായത്. കടകള്‍ക്കു മുന്നില്‍ ഇരുചക്ര വാഹനം പാര്‍ക്കു ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. പരുക്കേറ്റു കിടന്ന അഖിലിനെ നാട്ടുകാര്‍ ചേര്‍ന്നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
"
https://www.facebook.com/Malayalivartha
























