Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

നേതാവിനെ കാട്ടിലേക്ക് തട്ടി... ലാഭത്തില്‍ പോകുന്ന കെഎസ്ഇബിയെ ഒരു വനിതാ ജീവനക്കാരിക്ക് വേണ്ടി യൂണിയന്‍കാര്‍ കുത്തുപാളയെടുപ്പിക്കാന്‍ നോക്കി; കടുത്ത നടപടിയിലൂടെ നേതാവിന്റെ തന്നെ ഫ്യൂസൂരി ചെയര്‍മാന്‍ ബി അശോക് നടപടിയെടുത്തു; മന്ത്രിയും ചെയര്‍മാന്റെ പിന്നിലായി; മന്ത്രിയ്‌ക്കെതിരെ നേതാക്കള്‍ നീങ്ങിയപ്പോള്‍ എല്ലാം ശുഭം

14 APRIL 2022 08:48 AM IST
മലയാളി വാര്‍ത്ത

എന്തിനായിരുന്നു കെഎസ്ഇബിയിലെ ഈ സമരമെന്ന് ഇനിയെങ്കിലും നേതാക്കന്‍മാര്‍ സാധാരണക്കാരോട് പറയണം. സമരം ഞങ്ങളുടെ അവകാശമാണെന്ന് വീമ്പിളക്കുന്നവര്‍ ഈ സമരം കൊണ്ട് എന്ത് നേടിയെന്നും പറയണം. അനധികൃതമായി ജോലിയില്‍ നിന്നും വിട്ടുനിന്ന വനിതാ നേതാവിന് വേണ്ടിയാണ് നേതാക്കള്‍ സമരം പ്രഖ്യാപിച്ചത്. അത് അവസാനം അവര്‍ക്ക് തന്നെ വിനയായി. സസ്‌പെന്‍ഷനും കിട്ടി പ്രൊമോഷനും പോയിക്കിട്ടി.

ചെയര്‍മാന്‍ ബി അശോക് ശക്തമായ നടപടിയെടുത്തു. കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റിനെ തന്നെ സസ്‌പെന്‍ഡ് ചെയ്തു. ചരിത്രത്തിലാദ്യമായാണ് ഒരു നേതാവിനെ തന്നെ സസ്‌പെന്‍ഡ് ചെയ്യുന്നത്. ഇതോടെ സിഐടിയുക്കാരും രംഗത്തെത്തി. എന്നാല്‍ മന്ത്രി ചെയര്‍മാനൊപ്പം നിന്നു. അതിന് പഴി മന്ത്രിയും കേട്ടു.

 



ഭരിക്കാനറിയില്ലെങ്കില്‍ ഇട്ടിട്ട് പോകണമെന്ന സി.ഐ.ടി.യു.സംസ്ഥാന സെക്രട്ടറി കെ.എസ്.സുനില്‍കുമാറിന്റെ പരിഹാസത്തിന് അതേനാണയത്തില്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി മറുപടി പറഞ്ഞു. ഞാന്‍ സാധാരണക്കാരന്‍, അവരുടെ നിലയിലേക്ക് വളര്‍ന്നിട്ടില്ല. അവരെല്ലാം വലിയ വിവരമുള്ളയാളുകള്‍ .മിഡില്‍ ക്‌ളാസുകാരനായ എനിക്ക് അത്രയും വിവരമില്ല. സാധാരണക്കാരുടെ താത്പര്യമനുസരിച്ചാണ് വൈദ്യുതിബോര്‍ഡിലെ കാര്യങ്ങളില്‍ തീരുമാനമെടുക്കുക.

കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി ഭവന് മുന്നില്‍ നടത്തിയ റിലേസത്യഗ്രഹം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് സുനില്‍കുമാര്‍ മന്ത്രിയെ പരിഹസിച്ചത്. ചിറ്റൂരില്‍ മാത്രം കൊതുമ്പിന് മീതെയാണ് കൊച്ചങ്ങ, മറ്റെല്ലായിടത്തും അത് കൊതുമ്പിന് താഴെയാണെന്നായിരുന്നു പരിഹാസം.



പൊതുമേഖലാ സ്ഥാപനങ്ങള്‍ കാര്യക്ഷമമായും ലാഭകരമായും പ്രവര്‍ത്തിക്കണമെന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിലെ നയരേഖയും അതിനനുസരിച്ചുള്ള മുഖ്യമന്ത്രിയുടെ നിലപാടും മനസ്സിലാക്കാതെ, മാനേജ്‌മെന്റിനെതിരെ സമരത്തിനിറങ്ങിയ ഭരണാനുകൂല സംഘടനയായ കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ പാഠം പടിച്ചു.

ചെയര്‍മാന്‍ ബി അശോക് സമരത്തിന്റെ ഫ്യൂസ് ഊരിയിരിക്കുകയാണ്. സ്‌പെന്‍ഷനിലായിരുന്ന എക്‌സിക്യൂട്ടീവ് എന്‍ജിനീയറും അസോസിയേഷന്‍ പ്രസിഡന്റുമായ എം.ജി.സുരേഷ് കുമാറിനെ തിരിച്ചെടുത്തെങ്കിലും മലപ്പുറം പെരിന്തല്‍മണ്ണ ഡിവിഷനിലേക്ക് സ്ഥലം മാറ്റി. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുമായ ബി.ഹരികുമാറിന്റെ എക്‌സിക്യൂട്ടീവ് എന്‍ജിനീയറായുള്ള പ്രമോഷന്‍ തടഞ്ഞു.

 



സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചെങ്കിലും പോസ്റ്റിംഗ് നിശ്ചയിച്ചിട്ടില്ല. ലീവിന് അപേക്ഷിക്കാതെയും ചുമതല കൈമാറാതെയും യാത്രപോയ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജാസ്മിന്‍ ബാനുവിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഇവരെ പത്തനംതിട്ട സീതത്തോടിലേക്ക് മാറ്റി. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് ജാസ്മിന്റെ കാര്യത്തില്‍ തീരുമാനമെടുത്തത്.

ഒരാഴ്ച മുമ്പ് ജാസ്മിന്‍ ബാനുവിന്റെ സസ്‌പെന്‍ഷനെതിരെ തുടങ്ങിയ പ്രതിഷേധം സംഘടനാ നേതാക്കളുടെ സസ്‌പെന്‍ഷനില്‍ കലാശിച്ചതോടെ കെ.എസ്.ഇ.ബി ചെയര്‍മാന്‍ ബി.അശോകിനെ പുറത്താക്കണമെന്ന നിലപാടിലായിരുന്നു അസോസിയേഷന്‍. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ചെയര്‍മാനെ പിന്തുണച്ചതോടെ അദ്ദേഹത്തിനെതിരെയും അസോസിയേഷന്‍ തിരിഞ്ഞു. ഇതോടെ ഇവരുമായി ചര്‍ച്ചയ്ക്കില്ലെന്ന് വ്യക്തമാക്കിയ വൈദ്യുതി മന്ത്രി പ്രശ്‌നം പരിഹരിക്കാന്‍ ചെയര്‍മാനെയും ഡയറക്ടര്‍ ബോര്‍ഡിനെയും ചുമതലപ്പെടുത്തി.

ചെയര്‍മാന്റെ നിര്‍ദ്ദേശ പ്രകാരം ഇന്നലെ ഫിനാന്‍സ് ഡയറക്ടര്‍ വി.ആര്‍.ഹരി ഒന്‍പത് ഓഫീസേഴ്‌സ് സംഘടനാ ഭാരവാഹികളുടെ യോഗം ഓണ്‍ലൈനായി വിളിച്ച് ചര്‍ച്ച ചെയ്തു. ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബി. അശോക് പങ്കെടുത്തില്ല. മാനേജ്‌മെന്റ് നിര്‍ദ്ദേശങ്ങള്‍ സ്വീകാര്യമല്ലെന്ന് നേതാക്കള്‍ വ്യക്തമാക്കിയതോടെ ധാരണയാവാതെ പിരിഞ്ഞു. എന്നാല്‍, തൊട്ടുപിന്നാലെ, സസ്‌പെന്‍ഷന്‍ പിന്‍വലിച്ചും സ്ഥലംമാറ്റിയും ഉത്തരവ് ഇറങ്ങി. അതോടെ സമരത്തിന്റെ ഫ്യൂസും പോയി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (25 minutes ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (37 minutes ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (44 minutes ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (50 minutes ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (58 minutes ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (1 hour ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (1 hour ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (1 hour ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (1 hour ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (2 hours ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (2 hours ago)

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (2 hours ago)

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്  (3 hours ago)

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....  (3 hours ago)

Malayali Vartha Recommends