ശമ്പളം വൈകുന്നു.... കെ എസ് ആര്‍ ടി സിയിലെ ഇടതുയൂണിയനുകള്‍ ഇന്നുമുതല്‍ പ്രത്യക്ഷ സമരം ആരംഭിക്കുന്നു... ഡിപ്പോകളില്‍ സത്യാഗ്രഹ സമരം നടത്താന്‍ യൂണിയനുകളുടെ തീരുമാനം

ശമ്പളം വൈകുന്നു.... കെ എസ് ആര്‍ ടി സിയിലെ ഇടതുയൂണിയനുകള്‍ ഇന്നുമുതല്‍ പ്രത്യക്ഷ സമരം ആരംഭിക്കുന്നു... ഡിപ്പോകളില്‍ സത്യാഗ്രഹ സമരം നടത്താന്‍ യൂണിയനുകളുടെ തീരുമാനം.
കൂടാതെ കോണ്‍ഗ്രസ് അനുകൂല ടി ഡി എഫ്, ബിജെപി അനുകൂല ബി എം എസ് യൂണിയനുകളും ശമ്പളം വൈകുന്നതിനെതിരെ സമരത്തിന് ആഹ്വാനം ചെയ്തു കഴിഞ്ഞു.
സര്‍ക്കാരിനെ വെട്ടിലാക്കി സി ഐ ടി യു, എ ഐ ടി യു സി യൂണിയനുകളുടെ സമരം . അതേസമയം, മുഖം രക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ഇടതുയൂണിയനുകളുടെ ശ്രമം എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
വിഷുവിനുമുമ്പ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാവില്ലെന്ന് ഏറക്കുറെ ഉറപ്പായിരിക്കുന്നു. ശമ്പളവും കുടിശികയും നല്‍കാന്‍ 97 കോടി രൂപയാണ് വേണ്ടത്. മാനേജ്മെന്റ് ധനവകുപ്പിനോട് 75 കോടി രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും മുപ്പതുകോടി മാത്രമാണ് അനുവദിച്ചത്.
ബാക്കി തുക സ്വന്തം കളക്ഷനില്‍ നിന്ന് കണ്ടെത്തണമെന്നാണ് ധനവകുപ്പിന്റെ നിലപാട്. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ അതിന് കഴിയില്ലെന്നാണ് മാനേജ്മെന്റിന്റെ അഭിപ്രായം. ധനവകുപ്പ് അനുദിച്ച മുപ്പതുകോടിതന്നെ കെ എസ് ആര്‍ ടി സിയുടെ അക്കൗണ്ടിലെത്താന്‍ ഇനിയും സമയമെടുക്കുമെന്നതിനാല്‍ വിഷുവിന് മുമ്പ് ഭാഗികമായി പോലും ശമ്പളം നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്.
കൊവിഡിന് ശേഷം ഒരിക്കല്‍പ്പോലും തനത് ഫണ്ടില്‍ നിന്ന് ശമ്പളം നല്‍കാന്‍ കോര്‍പ്പറേഷന് കഴിഞ്ഞിട്ടില്ല. സര്‍ക്കാന്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കിയതോടെ സാധാരണ നിലയില്‍ സര്‍വീസ് തുടങ്ങാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും യാത്രക്കാരുടെ എണ്ണം വളരെയേറെ കുറവാണ്. മാത്രവുമല്ല ഡീസല്‍ നിരക്ക് കൂട്ടിയതും കെ എസ് ആര്‍ ടി സിക്ക് വന്‍ തിരിച്ചടിയായി.
അതേസമയം സര്‍വ്വീസ് ആരംഭിച്ച ദിവസം തന്നെ കെ.എസ്.ആര്‍.ടി.സി സ്വിഫ്ട് ബസുകള്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ബസുകള്‍ ഓടിച്ച ഡ്രൈവര്‍മാരെ ജോലിയില്‍ നിന്ന് പിരിച്ചു വിടാന്‍ മാനേജ്‌മെന്റിന്റെ തീരുമാനം. സര്‍വ്വീസുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് 24 മണിക്കൂറിനകമാണ് രണ്ട് അപകടങ്ങളും നടന്നത്.
ഇന്റേണല്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ അപകടം സംഭവിച്ചതില്‍ ഡ്രൈവര്‍മാരുടെ ഭാഗത്ത് നിന്നുള്ള വീഴ്ച ചെറുതല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി.
" f
https://www.facebook.com/Malayalivartha
























