തട്ടാമ്മല സന്തോഷിനായി എങ്ങും പ്രാര്‍ത്ഥനകള്‍.....10 ആന്റി വെനം നല്‍കിയിട്ടും ഗുരുതരാവസ്ഥയില്‍; വാഹനക്കച്ചവടമാണ് തൊഴിലെങ്കിലും പാമ്പു പിടിത്തമേറെ ഇഷ്ടം, മരുന്നുകളോട് പ്രതികരിക്കുന്നതു കൊണ്ട് ആശങ്ക വേണ്ടെന്ന് ഡോക്ടര്‍മാര്‍, ഇലിപ്പക്കുളത്ത് നിന്ന് നിറഗര്‍ഭിണിയായിരുന്ന 'പുല്ലാണി മൂര്‍ഖനെ' പിടികൂടിയത് എങ്ങും ചര്‍ച്ചയായിരുന്നു

തട്ടാമ്മല സന്തോഷിനായി എങ്ങും പ്രാര്‍ത്ഥനകള്‍.....10 ആന്റി വെനം നല്‍കിയിട്ടും ഗുരുതരാവസ്ഥയില്‍; വാഹനക്കച്ചവടമാണ് തൊഴിലെങ്കിലും പാമ്പു പിടിത്തമേറെ ഇഷ്ടം, ഇലിപ്പക്കുളത്ത് നിന്ന് നിറഗര്‍ഭിണിയായിരുന്ന 'പുല്ലാണി മൂര്‍ഖനെ' പിടികൂടിയത് എങ്ങും ചര്‍ച്ചയായിരുന്നു,
വലയില്‍ കുടുങ്ങിയ മൂര്‍ഖനെ രക്ഷിക്കുന്നതിനിടെ കടിയേറ്റ പാമ്പുപിടിത്തക്കാരന്‍ സന്തോഷിന്റെ നില ഗുരുതരമായി തുടരുന്നു.മരുന്നുകളോട് പ്രതികരിക്കുന്നതു കൊണ്ട് ആശങ്ക വേണ്ടെന്ന് ഡോക്ടര്‍മാര്‍.
തട്ടാമല ചകിരിക്കട പിണയ്ക്കല്‍ സന്തോഷിനാണ് കടിയേറ്റത്. കടിയേറ്റിട്ടും പാമ്പിനെ പിടിച്ചശേഷമാണു സന്തോഷ് ആശുപത്രിയില്‍ പോയത്. മൂര്‍ഖന്‍ കടിച്ചാല്‍ അതിവേഗ ചികില്‍സ അത്യാവശ്യമാണ് എന്നാല്‍ പാമ്പിനെ വിട്ടുകളയാതെ സന്തോഷ് കുപ്പിയാക്കിയ ശേഷമാണ ആശുപത്രിയില്‍ പോയത. സമയതാമസമാണ് ആരോഗ്യത്തെ അപകടത്തിലാക്കുന്നത്.
മൈലാപ്പൂര് കല്ലുവിള അശോകന്റെ വീട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് വലയില്‍ കുടുങ്ങിയനിലയില്‍ പാമ്പിനെ കണ്ടത്. വീടിന്റെ അടുക്കളഭാഗത്ത് മീന്‍ വളര്‍ത്താനുള്ള ടാങ്കായി ഉപയോഗിച്ചിരുന്ന പഴയ ഫ്രിഡ്ജ് മൂടിയിരുന്ന വലയിലാണ് പാമ്പ് കുടുങ്ങിയത്.
അതിരാവിലെ ശബ്ദംകേട്ട് പുറത്തിറങ്ങിയ വീട്ടുകാരാണ് പാമ്പിനെ കണ്ടതോടെ ഇവര്‍ സന്തോഷിനെ വിളിച്ചു. ഉടന്‍ തന്നെ സന്തോഷ് സ്ഥലത്തെത്തി. . പാമ്പിനെ പിടികൂടി വല മുറിച്ചുമാറ്റി. പാമ്പിന്റെ തലയോടടുത്ത ഭാഗത്തെ വല മാറ്റുന്നതിനിടെയാണ് കടിയേറ്റത്. വലയില്‍ കുരുങ്ങിയ മൂര്‍ഖനെ, കത്രിക ഉപയോഗിച്ചു കുരുക്കഴിക്കുന്നതിനിടെയാണു സുരേഷിനു കടിയേറ്റത്. കുട്ടികളുള്‍പ്പെടെയുള്ള വീട്ടുകാരും നാട്ടുകാരും സമീപത്തു നില്‍ക്കുമ്പോഴായിരുന്നു സംഭവം ഉണ്ടായത്. .
പിടിവിടാതെ സന്തോഷ് പാമ്പിനെ കുപ്പിയിലടച്ചു. സന്തോഷിനെ പിന്നീട് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
മീനുകളെ പക്ഷികള്‍ ആക്രമിക്കാതിരിക്കാന്‍ സ്ഥാപിച്ച വലയില്‍ കുടുങ്ങിയ നിലയിലായിരുന്നു മൂര്‍ഖന്‍. സന്തോഷിന്റെ വിരലിലാണ് പാമ്പ് കടിച്ചത്. തുടര്‍ന്ന് കൊട്ടിയം ഹോളിക്രോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10 ആന്റിവെനം സന്തോഷിന് നല്‍കി.
അതേസമയം കൊല്ലം തട്ടാമലയിലെ താമസക്കാരനായ സന്തോഷ്‌കുമാര്‍ കൊല്ലം എസ്.എന്‍ കോളജിലെ പ്രീഡിഗ്രി പഠനത്തിനുശേഷം കായംകുളം എം.എസ്.എം കോളജില്‍ '90-'93 വര്‍ഷം ബിരുദ വിദ്യാര്‍ത്ഥിയായി. അമ്മാവന്മാര്‍ക്കൊപ്പം ചൂനാട്ടെ മോട്ടോര്‍ വര്‍ക്ഷോപ്പില്‍നിന്ന് പണികളും പഠിച്ചു. ഇക്കാലയളവിലാണ് പാമ്പുകളെ വരുതിയിലാക്കുന്നതിനോട് ഇഷ്ടം തോന്നിയതും.
കൊല്ലത്തുകാരനായ മുരുകനായിരുന്നു ആദ്യ ഗുരു. പിന്നീട് വാവ സുരേഷിന്റെ പാമ്പുപിടിത്തവും പ്രചോദനമായി. നൂറുകണക്കിന് പാമ്പുകളെയാണ് ഇതിനകം കൂടകള്‍ക്കുള്ളിലാക്കി ഉള്‍വനങ്ങളിലേക്ക് യാത്രയാക്കിയത്. ഏത് പാതിരാത്രി വിളിച്ചാലും ഓടിയെത്തുകയാണ് പതിവ്. കറ്റാനം ഇലിപ്പക്കുളത്ത് നിന്ന് നിറഗര്‍ഭിണിയായിരുന്ന 'പുല്ലാണി മൂര്‍ഖനെ' പിടികൂടിയത് വലിയ ചര്‍ച്ചയായിരുന്നു.
ആറര അടിയോളമുള്ള പെണ്‍വര്‍ഗമാണെന്ന് മനസ്സിലായിരുന്നു. പ്ലാസ്റ്റിക് ഭരണിയിലാക്കിയാണ് വീട്ടിലെത്തിച്ചത്. വനംവകുപ്പിന് കൈമാറാനായി എടുത്തപ്പോള്‍ മുട്ടയിട്ട് തുടങ്ങി. 54 മുട്ടകളാണിട്ടത്. അന്ന് രാവിലെ എട്ടിന് തുടങ്ങിയ മുട്ടയിടല്‍ വൈകുന്നേരം അഞ്ച് മണിയോടെയാണ് പൂര്‍ത്തിയായത്. അപൂര്‍വമായ അനുഭവമായിരുന്ന് ഇത്. കയറിയ വീട്ടിലെങ്ങാനുമാണ അത് മുട്ടകളിട്ടിരുന്നതെങ്കില്‍ നാട് മൂര്‍ഖനുകളുടെ കേന്ദ്രമായി മാറിയേനെ. അതാലോചിക്കാന്‍ തന്നെ വയ്യ. അങ്ങനെ പുല്ലാണി മൂര്‍ഖനെ പിടികൂടിയത് നാടെങ്ങും വന്‍ ചര്‍ച്ചാവിഷയമായി മാറിയിരുന്നു.
" f
https://www.facebook.com/Malayalivartha
























