Widgets Magazine
17
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയും തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയും തള്ളാനാവില്ലെന്ന് കോടതി: ജാമ്യം നൽകിയാൽ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ സാധ്യത; ഉഭയസമ്മതമുള്ള ബന്ധമായിരുന്നു എന്നതിന് തെളിവില്ല: ബലാത്സംഗക്കുറ്റത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി: എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിപ്പകര്‍പ്പ് പുറത്ത്...


ഒരാൾ കൂടി അഴിക്കുള്ളിലേക്കോ..? ശബരിമല തന്ത്രി മഹേഷ് മോഹനരരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും..ഈ മാസം 20-ന് നട അടച്ച ശേഷമായിരിക്കും ചോദ്യം ചെയ്യല്‍..


അരുണാചൽ പ്രദേശിലെ തവാങ്ങിൽ മലയാളി യുവാവ് തടാകത്തിൽ മുങ്ങിമരിച്ചു...ഇറങ്ങരുതെന്ന് ബോർഡ് കണ്ടിട്ടും ഇറങ്ങി..ഒരാളെ കാണാതായി..ഏഴംഗ സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇരുവരും..


അപ്രതീക്ഷിതമായുണ്ടായ മിന്നൽ പ്രളയം കനത്ത ഭീതി പടർത്തുന്നു..ഓസ്‌ട്രേലിയ മുങ്ങുന്നു..പേടിച്ച് വിറച്ച് ജനങ്ങൾ..റോഡുകൾ പുഴകളായി മാറിയതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു..


ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം, സാമ്പത്തിക ചൂഷണം അടക്കമുള്ള ഗുരുതര ആരോപണങ്ങൾ ഉയർത്തി പരാതിക്കാരി: രണ്ട് മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ പ്രോസിക്യൂഷൻ ഇറക്കിയ തുറുപ്പുചീട്ട് കൊളുത്തി: മൂന്നാം ബലാത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; സെഷന്‍സ് കോടതിയെ തിങ്കളാഴ്ച സമീപിക്കും...

മരുമകന്‍ നിന്നു കത്തിയപ്പോള്‍ മിന്നലിന്റെ മുട്ടുവിറച്ചു... തിരുവമ്പാടി മുന്‍ എം എല്‍ എ ജോര്‍ജ് തോമസ് ലൗ ജിഹാദ് വിവാദം തുടങ്ങി വച്ചപ്പോള്‍ എ കെ ജി സെന്ററും ക്ലിഫ് ഹൗസും തലകുത്തി മറിഞ്ഞു, ഇരു സ്ഥലങ്ങളിലും നടന്നത് സമാനതകളില്ലാത്ത സംഭവങ്ങള്‍

14 APRIL 2022 11:43 AM IST
മലയാളി വാര്‍ത്ത

More Stories...

റിമാന്‍ഡിലായ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി

ഓണ്‍ലൈന്‍ ഓഹരി ഇടപാടില്‍ പ്രവാസി വയോധികനെ കബളിപ്പിച്ച് തട്ടിയെടുത്തത് 8.8 കോടി രൂപ

കെഎസ്ഇബിയില്‍ ലക്ഷങ്ങളുടെ അഴിമതിയും വ്യാപകക്രമക്കേടും: 'ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്' റെയ്ഡില്‍ കുടുങ്ങിയത് 41 ഉദ്യോഗസ്ഥര്‍

സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയും തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയും തള്ളാനാവില്ലെന്ന് കോടതി: ജാമ്യം നൽകിയാൽ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ സാധ്യത; ഉഭയസമ്മതമുള്ള ബന്ധമായിരുന്നു എന്നതിന് തെളിവില്ല: ബലാത്സംഗക്കുറ്റത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി: എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിപ്പകര്‍പ്പ് പുറത്ത്...

ഒരാൾ കൂടി അഴിക്കുള്ളിലേക്കോ..? ശബരിമല തന്ത്രി മഹേഷ് മോഹനരരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും..ഈ മാസം 20-ന് നട അടച്ച ശേഷമായിരിക്കും ചോദ്യം ചെയ്യല്‍..

മരുമകന്‍ നിന്നു കത്തിയപ്പോള്‍ മിന്നലിന്റെ മുട്ടുവിറച്ചു... തിരുവമ്പാടി മുന്‍ എം എല്‍ എ ജോര്‍ജ് തോമസ് ലൗ ജിഹാദ് വിവാദം തുടങ്ങി വച്ചപ്പോള്‍ എ കെ ജി സെന്ററും ക്ലിഫ് ഹൗസും തലകുത്തി മറിഞ്ഞു, ഇരു സ്ഥലങ്ങളിലും നടന്നത് സമാനതകളില്ലാത്ത സംഭവങ്ങള്‍


മരുമകന്‍ നിന്നു കത്തിയപ്പോള്‍ മിന്നലിന്റെ മുട്ടുവിറച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് നടന്ന സംഭവമാണ് ഇത്.



തിരുവമ്പാടി മുന്‍ എം എല്‍ എ ജോര്‍ജ് തോമസ് ലൗ ജിഹാദ് വിവാദം തുടങ്ങി വച്ചപ്പോള്‍ എ കെ ജി സെന്ററും ക്ലിഫ് ഹൗസും തലകുത്തി മറിഞ്ഞു. സമാനതകളില്ലാത്ത സംഭവങ്ങളാണ് ഇരു സ്ഥലങ്ങളിലും നടന്നത്. അതോടെ ജോര്‍ജ് തോമസും സിപിഎമ്മും മുന്‍ നിലപാടുകളില്‍ നിന്നും കീഴ്‌മേല്‍ മറിഞ്ഞു. അങ്ങനെ മറിഞ്ഞില്ലായിരുന്നെങ്കില്‍ ജോര്‍ജ് എം തോമസ് വിവരമറിയുമായിരുന്നു.

തികച്ചും അപ്രതീക്ഷിതമായിരുന്നു ജോര്‍ജ് തോമസിന്റെ പ്രതികരണം. ലൗ ജിഹാദ് ഉണ്ടെന്ന് മാത്രമല്ല സി പി എമ്മിന്റെ ഔദ്യോഗിക രേഖകളില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ജോര്‍ജ് പറഞ്ഞു. സി പി എമ്മിന്റെ ഔദ്യോഗിക രേഖകളില്‍ ലൗ ജിഹാദ് ഉണ്ടെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമായ മുന്‍ എം എല്‍ എ വെറുതെ പറയില്ല. ജോര്‍ജ് തോമസ് പറഞ്ഞതെല്ലാം സത്യമാണെന്ന് കോടിയേരിക്കും പിണറായിക്കും അറിയാം.എന്നാല്‍ അക്കാര്യം തുറന്നു പറയാനുള്ള ധൈര്യം ഇരുവര്‍ക്കുമില്ല. കാരണം മുഖ്യമന്ത്രിയുടെ മരുമകന്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്നു



ജോര്‍ജ് തോമസിന്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ ക്ലിഫ് ഹൗസില്‍ ഇടി മുഴങ്ങി. മുഖ്യമന്ത്രിയുടെ ഓഫീസ് - സി പി എം സംസ്ഥാന സെക്രട്ടറിയെ ബന്ധപ്പെട്ടു. എത്രയും വേഗം പ്രസ്താവന തിരുത്താന്‍ മുന്‍ എം എല്‍ എക്ക് നിര്‍ദ്ദേശം കിട്ടി. ഇല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താകുമെന്നായിരുന്നു ഭീഷണി. പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ ജോര്‍ജ് തോമസിനെ തള്ളി.


എന്നാല്‍ ഇതു കൊണ്ടൊന്നും അരിശം തീരാതെ മരുമകന്‍ മന്ത്രി നേരിട്ട് രംഗത്തിറങ്ങി.

ലൗ ജിഹാദ് ബിജെപിയുടെ നുണ ബോംബാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിന്റെ പേരില്‍ നിരപരാധികള്‍ ക്രൂശിക്കപ്പെടുന്നുവെന്ന് മന്ത്രി പറഞ്ഞു. ലൗ ജിഹാദ് വാദം ബിജെപി ആരോപിക്കുന്നത് ജനങ്ങളെ ഭിന്നിപ്പിക്കാനാണ്. വിവാഹം വ്യക്തിപരമായ കാര്യമാണ്. അതിനെതിരെ ആരു വന്നാലും ചെറുക്കുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്നും റിയാസ് പറഞ്ഞു.



സി പി എം നേതാവ് തന്നെ ലൗ ജിഹാദുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ ലൈവ് അഭിമുഖത്തില്‍ പറഞ്ഞ പാടെ മലപ്പുറം ഒന്ന് നടുങ്ങി. മലപ്പുറത്ത് നിന്ന് മരുമകന്‍ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഫോണ്‍ സന്ദേശങ്ങള്‍ പ്രവഹിച്ചു.

ജോര്‍ജ് തോമസിന്റെ തലയെടുക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. മലപ്പുറം പറഞ്ഞാല്‍ അനുസരിക്കാതിരിക്കുന്നതെങ്ങനെ?


കോടഞ്ചേരിയിലെ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ എം എസ് ഷെജിനും ജോസ്‌ന മേരി ജോസഫും തമ്മിലുള്ള വിവാഹമാണ് വിവാദമായത്. ഏപ്രില്‍ ഒമ്പത് മുതല്‍ കാണാതായ യുവതി, പിന്നീട് ഷെജിനെ വിവാഹം കഴിച്ചെന്നും സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നുമുള്ള വീഡിയോ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ദിവസം ഇവര്‍ താമരശേരി കോടതിയില്‍ ഹാജരാകുകയും ചെയ്തു. ഷെജിനെ വിവാഹം കഴിച്ച വിവരം യുവതി കോടതിയെ അറിയിച്ചു. ഷെജിനൊപ്പം ജീവിക്കാനാണ് താല്‍പര്യമെന്നും യുവതി അറിയിക്കുകയും ചെയ്തു. ഇതോടെ ഇരുവരെയും ഒരുമിച്ച് പോകാന്‍ കോടതി അനുവദിച്ചു.


പാര്‍ട്ടിയെ അറിയിക്കാതെ ഇത്തരത്തില്‍ വിവാഹം കഴിച്ച ഷെജിനെതിരെ നടപടിയുണ്ടാകുമെന്നും വിദ്യാസമ്പന്നരായ യുവതികളെ മതംമാറ്റാന്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമുള്ള സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോര്‍ജ് എം തോമസിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ ജോര്‍ജ് എം തോമസിനെതിരെ രൂക്ഷ വിമര്‍ശനമാണ് സിപിഎം അണികള്‍ക്കിടയില്‍നിന്ന് തന്നെ ഉയരുന്നത്.


അതേസമയം ഷെജിനുമായി കഴിഞ്ഞ കുറേകാലമായി പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കാന്‍ വേണ്ടി വീട്ടില്‍നിന്ന് ഇറങ്ങി വരികയായിരുന്നുവെന്നും ജോസ്‌ന പ്രതികരിച്ചു. ഇത്ര രൂക്ഷമായ പ്രശ്‌നം ഉണ്ടാകുമെന്ന് അറിയില്ലായിരുന്നു. മതം മാറാന്‍ ഷെജിന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ജോസ്‌ന പറഞ്ഞു. ലൌ ജിഹാദ് ആരോപണം അടിസ്ഥാനരഹിതവും സാഹചര്യം മുതലെടുത്ത് വ്യക്തിഹത്യ നടത്തുന്നതാണെന്നും ഷെജിന്‍ പ്രതികരിച്ചു. വിദ്വേഷ പ്രചരണത്തിനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഷെജിന്‍ പറഞ്ഞു


ഇക്കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് കോടഞ്ചേരി നൂറാംതോട് സ്വദേശിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷെജിന്‍ എംഎസ് കോടഞ്ചേരി തെയ്യപ്പാറ സ്വദേശിയും നഴ്‌സുമായ ജ്യോത്സ്‌ന ജോസഫിനൊപ്പം ഒളിച്ചോടിയത്. സൗദിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന ജ്യോത്സ്‌ന മറ്റൊരാളുമായുളള വിവാഹ നിശ്ചയത്തിനായി രണ്ടാഴ്ച മുന്പായിരുന്നു നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെ പുറത്ത് പോയ പെണ്‍കുട്ടി തിരികെ എത്താഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കി. മൂന്ന് ദിവസമായിട്ടും പെണ്‍കുട്ടിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ചാണ് ബന്ധുക്കളും നാട്ടുകാരും കോടഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്.


എന്നാല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ജ്യോത്സ്‌ന ഇങ്ങനെ പറയുന്നതെന്നും പാര്‍ട്ടി നേതാക്കളുടെ പിന്തുണയോടെയാണ് ഷജിന്‍ ജ്യോത്സനെയുമായി ഒളിവില്‍ കഴിയുന്നതെന്നും ജ്യോത്സനയുടെ കുടുംബം ആരോപിച്ചു. അതേസമയം, ഷജിന്റെ നടപടിയെ സിപിഎം തളളിപ്പറഞ്ഞിരുന്നു. ഇരുവരെയും ഉടന്‍ കണ്ടെത്തണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടതായും പെണ്‍കുട്ടിയുമായി സംസാരിക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യത്തിനൊപ്പമാണ് പാര്‍ട്ടിയെന്നും തിരുവന്പാടി മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ ജോര്‍ജ്ജ് എം തോമസ് പറഞ്ഞു. ജോയ്‌സനയെ കണ്ടെത്താന്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി പിതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെ ദമ്പതികള്‍ കോടതിയില്‍ ഹാജരായി മാതപിതാക്കള്‍ക്കൊപ്പം പോകാന്‍ ആഗ്രഹമില്ലെന്ന് ജോയ്‌സന വ്യക്തമാക്കിയതിനെ തുടര്‍ന്ന് കോടതി ദമ്പതികളെ വിട്ടയക്കുകയും ചെയ്തു.


പാലാ ബിഷപ്പാണ് ലൗ ജിഹാദ് വിവാദം ആദ്യമുണ്ടാക്കിയത്. ഒരു പള്ളിയുടെ കൂദാശക്കിടയിലാണ് പാലാ ബിഷപ്പ് വിവാദത്തിന് തിരികൊളുത്തിയത് ഇത് സീറോ മലബാര്‍ സഭയുടെ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നിര്‍ദ്ദേശം അനുസരിച്ചായിരുന്നു.പാലാ എന്നത് ക്രൈസ്തവരുടെ തലസ്ഥാനമാണ്. പാലായില്‍ നിന്നും ലൗ ജിഹാദിന്റെ ശബ്ദം ഉയര്‍ന്നപ്പോള്‍ കേരളം ഞെട്ടിത്തെറിച്ചു.പാലായില്‍ നിന്നും കുടിയേറി കോടഞ്ചേരിയിലെത്തിയതാണ് ജ്യോത്സനയുടെ കുടുംബം. ജോര്‍ജ് എം തോമസിലൂടെ പുറത്തുവന്നത് പാലാ ബിഷപ്പിന്റെ ശബ്ദമാണ്. അങ്ങനെ പറയാതിരുന്നാല്‍ ജോര്‍ജിന് പണി കിട്ടും.


മരുമകന്‍ ഉടക്കിയതോടെ ലൗ ജിഹാദ് പ്രസ്താവനയില്‍ ജോര്‍ജ് എം തോമസ് മലക്കം മറിഞ്ഞു. കേരളത്തില്‍ ലൗ ജിഹാദ് ഇല്ല എന്നതാണ് വാസ്തവമെന്ന് ജോര്‍ജ് എം തോമസ് തിരുത്തി. ലൗ ജിഹാദ് ഉണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ല. തെറ്റിദ്ധരിക്കാവുന്ന വിധത്തില്‍ പ്രതികരിച്ചത് ഒഴിവാക്കാമായിരുന്നു. നിരവധി പേര്‍ വിദേശത്തുനിന്നടക്കം വിളിച്ചു വിമര്‍ശനം അറിയിച്ചുവെന്നും ജോര്‍ജ് എം തോമസ് പറഞ്ഞു.


കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണ് എന്നായിരുന്നു ജോര്‍ജ് എം തോമസ് ആദ്യം പറഞ്ഞത്. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകള്‍ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ത്ഥിനികളെ ലൗ ജിഹാദില്‍ കുടുക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഡിവൈഎഫ്‌ഐ നേതാവ് ഷെജിനും ജോയ്സ്‌നയും തമ്മിലുള്ള വിവാഹം വിവാദമായ സാഹചര്യത്തിലായിരുന്നു ജോര്‍ജ് എം തോമസിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ ആദ്യത്തെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.


സാധാരണ പ്രണയ വിവാഹം മാത്രമാണിത്. എന്നാല്‍ കന്യാസ്ത്രീകള്‍ അടക്കം പങ്കെടുത്ത് മുന്നൂറിലേറെ പേര്‍ പങ്കെടുത്ത പ്രതിഷേധം കോടഞ്ചേരി അങ്ങാടിയില്‍ നടന്നു. ഡിവൈഎഫ്‌ഐക്കാരന്‍ നേതാവ് ധൈര്യമുണ്ടെങ്കില്‍ പുറത്തുവാടാ എന്നൊക്കെയുള്ള മുദ്രാവാക്യമാണ് വിളിച്ചത്.

വിവാഹത്തിന് സിപിഐഎം മുന്‍കൈയെടുത്തു, പാര്‍ട്ടി അറിഞ്ഞാണ് വിവാഹം എന്നൊക്കെയാണ് പ്രചാരണം. ഷെജിന്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗമായതിനാല്‍ പാര്‍ട്ടിയെ ആളുകള്‍ സംശയത്തോടെയാണ് നോക്കുക. ക്രിസ്ത്യന്‍ വിഭാഗം നല്ല നിലയില്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും അംഗീകരിക്കുന്നു. ബിഷപ്പടക്കമുള്ളവര്‍ നിലപാടെടുത്ത് മുന്നോട്ട് വരുന്നു. ഈ ഘട്ടത്തില്‍ ക്രിസ്ത്യന്‍ വിഭാഗത്തെ ഞങ്ങള്‍ക്കെതിരാക്കേണ്ടത് യുഡിഎഫിന്റെയും വിശേഷിച്ച് കോണ്‍ഗ്രസിന്റെയും ആവശ്യമാണ്. ഇവരാണ് അജണ്ടയ്ക്ക് പിന്നിലുള്ളത്.


ജനത്തെ ബോധവത്കരിക്കേണ്ടത് സിപിഎമ്മിന്റെ അടിയന്തിര കടമയായതിനാലാണ് വിശദീകരണ യോഗം വെക്കാന്‍ തീരുമാനിച്ചത്. ലൗ ജിഹാദാണ് ഇതെന്നാണ് പ്രചാരണം. ലൗ ജിഹാദും പ്രണയ വിവാഹവും വേറെയാണ്. ഇതിനോട് രണ്ടിനോടുമുള്ള സിപിഎം നിലപാടു വിശദീകരിക്കാനുള്ള യോഗമാണ് വിളിച്ചു ചേര്‍ത്തത്.


രണ്ട് സമുദായങ്ങളില്‍ തമ്മില്‍ കലാപമോ ശത്രുതയോ ഉണ്ടാക്കാന്‍ വഴിവെക്കാവുന്ന നടപടിയാണ് ഷെജിന്റേത്. അങ്ങിനെയൊരു പ്രണയ ബന്ധമുണ്ടെങ്കില്‍ പാര്‍ട്ടിയോട് ആലോചിച്ച് പാര്‍ട്ടി നേതാക്കളുമായി സംസാരിച്ച് വേണമായിരുന്നു മുന്നോട്ട് പോകാന്‍. ആരോടും ഒന്നും പറഞ്ഞിട്ടില്ല. പാര്‍ട്ടി ഘടകത്തില്‍ പോലും ചര്‍ച്ച ചെയ്തിട്ടില്ല. പാര്‍ട്ടിക്ക് വലിയ ഡാമേജ് ഉണ്ടായി. അങ്ങിനെ ഡാമേജ് ഉണ്ടാക്കിയ ആളെ താലോലിക്കാന്‍ കഴിയില്ല. നടപടി ആലോചിച്ചിട്ടില്ല. പക്ഷെ നടപടി വേണ്ടിവരും.


മതസൗഹാര്‍ദ്ദം തകരാന്‍ സിപിഎം ആഗ്രഹിക്കുന്നില്ല. ആത്മാര്‍ത്ഥമായ പ്രണയമാണോയെന്ന് മനസിലാക്കേണ്ടതുണ്ട്. ആ കുട്ടി 15 ദിവസം മുന്‍പ് വരെ ഗള്‍ഫില്‍ ജോലിയായിരുന്നു. ഇത്ര പെട്ടെന്നൊരു ഡീപ്പായ പ്രണയം രൂപപ്പെടുമോയെന്ന് എനക്കറിഞ്ഞുകൂട. ഞങ്ങളുടെ ഡോക്യുമെന്റ്‌സില്‍ പറഞ്ഞത് ഋറൗരമലേറ ംീാലി ശി വേല ുൃീളളലശൈീിമഹ രീഹഹലഴല െമിറ കിേെശൗേശേീി െമൃല യലശിഴ മേേമരസലറ യ്യ വേലലെ വേശിഴ.െ ഘീ്‌ല ഷശവമറ ീൃ ംവമെേീല്‌ലൃ. (പ്രൊഫഷണല്‍ കോളേജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഭ്യസ്ഥ വിദ്യരായ യുവതികള്‍ ലൗ ജിഹാദ് പോലുള്ള കാര്യങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നു.).


അങ്ങിനെയൊന്നുണ്ടെന്ന് പാര്‍ട്ടി ജേണലുകളിലും റെസൊല്യൂഷനുകളിലും വ്യക്തമാക്കിയിട്ടുള്ളതാണ്. ലൗ ജിഹാദ് നടക്കുന്നുണ്ട്, അപൂര്‍വമായിട്ട്. ഡിസ്‌പ്രൊപോര്‍ഷനായിട്ട് വിശദീകരിക്കേണ്ടതില്ല. പ്രൊഫഷണല്‍ കോളേജുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ എന്താ പറയാ, ലൗ ജിഹാദ് എന്നോ മറ്റോ പേര് പറഞ്ഞ് മത രഹിത വിവാഹത്തിലേക്കും ഇതര മത വിവാഹങ്ങളിലേക്കും പ്രേരിപ്പിക്കുന്നു.


ലൗ ജിഹാദ് എന്ന പേര് ആര്‍എസ്എസ് ഉണ്ടാക്കിയതാണ്. അതില്‍ തര്‍ക്കമില്ല. എന്നാല്‍ അത് കണ്ണടച്ച് എതിര്‍ക്കുക അല്ലെങ്കില്‍ അങ്ങനെയൊരു പ്രതിഭാസമേ ഇല്ലെന്ന് പറയാന്‍ കഴിയാത്ത അനുഭവങ്ങള്‍ കേരളത്തില്‍ അറ്റയും തെറ്റയുമായിട്ടുണ്ട്. തിരുവമ്പാടി ഭാഗത്ത് ഇല്ല. സിപിഎം രേഖകളില്‍ പറയുന്നത് പ്രൊഫഷണല്‍ കോളേജുകളിലെ ഉന്നത വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടികളെ ഇതിന് വേണ്ടി പ്രേരിപ്പിച്ച് തട്ടിക്കൊണ്ടുപോയി ഐ എസിസോ അതിനെല്ലാം ട്രെയിനിങ് കൊടുക്കുന്ന അനുഭവങ്ങളെല്ലാം നമ്മുടെ കേരളത്തിലെല്ലാം പത്രത്തില്‍ വന്നതാണല്ലോ. അങ്ങിനെയൊരു വസ്തുതയുണ്ട്, അതിനെ കരുതണം. അങ്ങിനെയുള്ള പ്രശ്‌നങ്ങളില്‍ ആളുകള്‍ കുടുങ്ങാതിരിക്കാന്‍ ശ്രദ്ധ വേണം, ജാഗ്രത പുലര്‍ത്തണമെന്ന് സിപിഎം ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ള കാര്യമാണ്.


സിപിഎം ഇക്കാര്യം പരസ്യമായി പറഞ്ഞോ ഇല്ലേയെന്നത് എനിക്കറിയില്ല. പക്ഷെ ഇങ്ങിനെയൊരു വസ്തുതയുണ്ട്. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐ പോലുള്ള സംഘനകളും ക്യാംപസ് ഫ്രണ്ട് പോലുള്ള സംഘനകളുമെല്ലാം ഇതിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് പത്രങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് നാളെ വിശദീകരിക്കണോയെന്ന് തീരുമാനിച്ചിട്ടില്ല- ജോര്‍ജ് എം തോമസ് പറഞ്ഞു.


ലൗ ജിഹാദ് ഒരു യാഥാര്‍ത്ഥ്യമാണ്. മുസ്ലീം പ്രീണനത്തിന് പിന്നാലെ പോകുന്ന സി പി എ മ്മിന് അക്കാര്യം ഭയമാണ്. വി എസ് അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ലൗ ജിഹാദ് വിവാദം തുടങ്ങിയത്.അന്ന് കോടിയേരി ബാലകൃഷ്ണനായിരുന്നു ആദ്യന്തര മന്ത്രി. ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന് അറിയാമെങ്കിലും അത് ശരിയല്ലെന്ന നിലപാടാണ് വി എസ് സര്‍ക്കാര്‍ സ്വീകരിച്ചത്.

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിമാന്‍ഡിലായ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി  (15 minutes ago)

ഓണ്‍ലൈന്‍ ഓഹരി ഇടപാടില്‍ പ്രവാസി വയോധികനെ കബളിപ്പിച്ച് തട്ടിയെടുത്തത് 8.8 കോടി രൂപ  (20 minutes ago)

ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു  (31 minutes ago)

കെഎസ്ഇബിയില്‍ ലക്ഷങ്ങളുടെ അഴിമതിയും വ്യാപകക്രമക്കേടും: 'ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്' റെയ്ഡില്‍ കുടുങ്ങിയത് 41 ഉദ്യോഗസ്ഥര്‍  (44 minutes ago)

ഫാമിലി ത്രില്ലർ ബേബി ഗോൾ ട്രയിലർ പുറത്ത്!!  (1 hour ago)

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ് - തരുൺ മൂർത്തി - മോഹൻലാൽ ചിത്രം ആരംഭം കുറിച്ചു!!  (2 hours ago)

ഗാർഹിക തലത്തിൽ പ്രവർത്തിക്കുന്ന ചെറുകിട വ്യവസായങ്ങളെ സഹായിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി; ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ 2026 മന്ത്രി ഉദ്ഘാടനം ചെയ്തു...  (2 hours ago)

സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയും തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയും തള്ളാനാവില്ലെന്ന് കോടതി: ജാമ്യം നൽകിയാൽ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ സാധ്യത; ഉഭയസമ്മതമുള്ള ബന്ധമായിരുന്നു എന്നതിന  (2 hours ago)

SABARIMALA കണ്ഠരര് കുടുംബത്തിന്റെ അടിവേര് ഇളകി  (2 hours ago)

Arunachal-Pradesh സുഹൃത്തിനെ കാണാതായി  (2 hours ago)

കോണ്‍ഗ്രസിലേക്ക് ആരെങ്കിലും വന്നാല്‍ അവരെ വര്‍ഗ വഞ്ചകര്‍ എന്നുവിളിച്ചാക്ഷേപിക്കും; സിപിഎം നേതൃത്വത്തിന്റെ പ്രര്‍ത്തനങ്ങളില്‍ മനം മടുത്ത് ആളുകള്‍ രാജിവച്ചു പുറത്ത് വരുന്നതാണ്; വിമർശിച്ച് കോൺഗ്രസ് നേതാവ  (2 hours ago)

ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയ സാഹചര്യത്തിൽ രാഹുലിന്റെ അഭിഭാഷകർ പത്തനംതിട്ട സെഷൻസ് കോടതിയിലേക്ക് നീങ്ങും; അവിടെ ജാമ്യം കിട്ടാൻ സാധ്യതയുണ്ടെന്ന് നിഗമനം  (2 hours ago)

RAIN അതിശക്തമായ മഴ; അതീവ ജാഗ്രത  (2 hours ago)

രണ്ടു വയസ്സുകാരന്‍ വിഴുങ്ങിയ അഞ്ച് കോയിന്‍ ടൈപ്പ് ബാറ്ററികള്‍  (3 hours ago)

പതിനാലുകാരിക്ക് നേരെ അയല്‍വാസിയുടെ ആസിഡ് ആക്രമണം  (3 hours ago)

Malayali Vartha Recommends