Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

എണ്ണിപ്പറയാന്‍ തുടങ്ങിയാല്‍ തീരില്ല ആ ലിസ്റ്റ്!!! കേവലം ഒരു കാലു വന്ദിക്കല്‍ വിവാദം കൊണ്ടുവന്ന് അങ്ങേരേ അളക്കുവാന്‍ നോക്കിയാല്‍ ചുളുന്നത് വിമര്‍ശിക്കുന്നവര്‍ തന്നെയായിരിക്കും; നോമ്പുകാലത്ത് അറബിനാട്ടില്‍ നിന്നും ഈന്തപ്പഴവും ഖുറാനും വിശ്വാസികള്‍ക്ക് വിതരണം ചെയ്തപ്പോള്‍ പൊട്ടാതിരുന്ന കുരുക്കള്‍ ഒക്കെ ഒറ്റ രൂപ തുട്ടില്‍ തട്ടി പൊട്ടുന്നത് കാണുമ്പോള്‍ എന്താ രസം! വൈറലായി കുറിപ്പ്

14 APRIL 2022 12:09 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയപ്പെട്ട നടനും എംപിയുമായ സുരേഷ് ഗോപിയില്‍ നിന്നും കഴിഞ്ഞ ദിവസം വിഷുക്കൈനീട്ടം വാങ്ങിയത് വളരെ വിവിധങ്ങൾ സൃഷ്ടിച്ചിരുന്നു. സ്ത്രീകള്‍ അദ്ദേഹത്തിന്റെ കാല് തൊട്ട് വണങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനുപിന്നാലെയാണ് അത്. റോഡരികില്‍ നിര്‍ത്തിയിട്ട കാറിലിരുന്നാണ് സുരേഷ് ഗോപി വിഷുക്കൈനീട്ടം നല്‍കിയിരുന്നത്. ഈ സംഭവത്തെ തുടര്‍ന്ന് സുരേഷ് ഗോപിയ്ക്ക് നേരെ വിമര്‍ശനം ഉയരുകയും ചെയ്തു. ചാണകം, വാഴ, അടിമ എന്നൊക്കെ അറഞ്ചം പുറഞ്ചം അടച്ചാക്ഷേപിക്കുന്നവര്‍ ഒരു ആവശ്യം വന്നാല്‍ രക്ഷയ്ക്ക് ആദ്യം വിളിക്കുന്നത് സുരേഷ് ഗോപിയെ ആണെന്ന് അഞ്ജു പാര്‍വതി പ്രഭീഷ് പങ്കുവച്ച കുറിപ്പിൽ പറയുന്നുണ്ട്.

കുറിപ്പ് പൂര്‍ണ്ണ രൂപം ഇങ്ങനെ;

നേരം വെളുക്കുമ്ബം തൊട്ട് ഇരുട്ടുവോളം അങ്ങേരെ ചാണകം, വാഴ, അടിമ എന്നൊക്കെ അറഞ്ചം പുറഞ്ചം അടച്ചാക്ഷേപിച്ച്‌ ലൈക്കും കമന്റും വ്യൂസും വാങ്ങികൂട്ടിയ മഴപ്പാഴുകളൊക്കെ അവസാനം രക്ഷയ്ക്ക് വിളിക്കുന്നത് അങ്ങേരെ തന്നെയാണ്. ഡൈബത്തിന്റെ സ്വന്തം നാട്ടില്‍ 140 തെരഞ്ഞെടുക്കപ്പെട്ട പ്രബുദ്ധ ജനപ്രതിനിധികളുണ്ടെങ്കിലും ഒരാവശ്യം വന്നാല്‍ രക്ഷ തേടി 'സാണകം ' സവിട്ടാന്‍ റെഡിയാവുന്ന ടീംസിനു അന്നേരം ' സാണകം ' പഞ്ചഗവ്യം പോലെ ഔഷധയോഗ്യമാവുന്നുണ്ട്. എത്രയോ ഉദാഹരണങ്ങള്‍ കണ്‍മുന്നിലുണ്ട്.

രാഷ്ട്രീയം എന്ന കേവലം അളവുകോല്‍ വച്ച്‌ അളന്നെടുക്കാനുള്ള മനുഷ്യനല്ല സുരേഷ് ഗോപി. അദ്ദേഹത്തിന്റെ മാനവികതയും മൂല്യവും അദ്ദേഹം രാഷ്ട്രീയക്കാരനോ എം.പിയോ ആയ നാള്‍ മുതല്‍ മാത്രം മുളച്ച ഒന്നല്ല മനുഷ്യരേ. അത് ഈശ്വരന്‍ ചിലര്‍ക്കായി മാത്രം നല്കിയ വരപ്രസാദമാണ്. ആ വരപ്രസാദം അദ്ദേഹത്തിനില്ലായിരുന്നുവെങ്കില്‍ ഇന്ന് ഏത് മലയാളം താര രാജാവിനേക്കാള്‍ വലിയ മള്‍ട്ടി മില്യണയര്‍ ആയിരുന്നേനേ അദ്ദേഹം. ഒരു കാലത്ത് അദ്ദേഹത്തിനു ചുറ്റും സിനിമാലോകം കറങ്ങിയിരുന്നു. പക്ഷേ കറ കളഞ്ഞ നന്മ മുതല്‍ക്കൂട്ടായി കരുതിയ ആ മനുഷ്യന്‍ പണത്തിനും സ്വത്തിനും മീതേ മനുഷ്യരെ കണ്ടു.

കൊട്ടിയൂരിലെ അനന്തുവിനെയും അക്ഷരയെയും ചേര്‍ത്തണച്ചപ്പോള്‍ രാഷ്ട്രീയക്കാരനായിരുന്നില്ല. എച്ച്‌ ഐ വി ബാധിതരായി പോയതിന്റെ പേരില്‍ അയിത്തം കല്പിക്കപ്പെട്ട രണ്ടു കുരുന്നുകളെ നാമടങ്ങുന്ന സമൂഹം ഒറ്റപ്പെടുത്തി, അക്ഷരകോവിലിനുള്ളില്‍ നിന്ന് പോലും പുറത്താക്കിയപ്പോള്‍, എച്ച്‌ ഐ വി ബാധിതര്‍ എന്ന പേരില്‍ പ്രബുദ്ധ കേരളം സാമൂഹിക അയിത്തം കല്പിച്ചപ്പോള്‍ അവര്‍ക്ക് മുന്നില്‍ ദൈവദൂതനായി ചെല്ലാന്‍ ഈ ഒരു മനുഷ്യനേ കഴിഞ്ഞുള്ളൂ. അന്ന് കൊട്ടിയൂരിലെ സ്കൂളിലെത്തി അനന്തുവിനെയും അക്ഷരയെയും ചേര്‍ത്തുപിടിച്ചു അണച്ചുനിറുത്തി നാട്ടുകാര്‍ക്ക് മുന്നില്‍ എയിഡ്സ് പകരുന്നൊരു രോഗമല്ലെന്ന് ബോധവല്‍ക്കരണം നടത്താന്‍ അദ്ദേഹത്തെ ഭരിച്ചത് ഒരേ ഒരു വികാരം മാത്രം - മാനവികത.

അദ്ദേഹം തൃശൂരിലെ എം.എല്‍.എ ആയിരുന്നില്ല ! തെരഞ്ഞെടുപ്പില്‍ തോറ്റ ശേഷം തനിക്ക് വോട്ടു തരാത്തവരെ മാറ്റി നിറുത്താന്‍ അദ്ദേഹം പഠിച്ചില്ല. പകരം കൊറോണ രോഗികള്‍ക്ക് പ്രാണവായു നല്‍കുന്ന 'പ്രാണ പദ്ധതി' തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ യഥാര്‍ത്ഥ്യമാക്കി ജനസേവനമെന്നത് കേവലം വോട്ടില്‍ മാത്രമല്ലെന്ന് തെളിയിച്ചു. രോഗികളുടെ കട്ടിലിനരികിലേക്ക് പൈപ്പ് ലൈന്‍ വഴി ഓക്‌സിജന്‍ എത്തിക്കുന്ന പദ്ധതി നടപ്പാക്കാന്‍ അദ്ദേഹത്തെ പഠിപ്പിച്ചത് മാനവസേവ മാധവസേവയെന്ന ആപ്തവാക്യം.

അദ്ദേഹം വട്ടവടയിലെ ജനപ്രതിനിധിയോ ഇടുക്കിയിലെ എം.എല്‍ എയോ ആയിരുന്നില്ല. 2018-ല്‍ മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കൊട്ടാക്കമ്ബൂരിലെ വീട് സന്ദര്‍ശിച്ച ശേഷം പ്രദേശവാസികളുമായി സംസാരിച്ചപ്പോള്‍ മനസ്സിലാക്കിയ കുടിവെള്ള പ്രശ്നം ഒരു വര്‍ഷം തികയും മുമ്ബേ തന്റെ എം.പി ഫണ്ടില്‍ നിന്നും 73 ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച കോവിലൂര്‍ കുടിവെള്ള പദ്ധതിയിലൂടെ പ്രാവര്‍ത്തികമാക്കി 900 കുടുംബങ്ങള്‍ക്ക് കുടിവെള്ളം നല്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം സഹജീവിസ്നേഹം

അദ്ദേഹം കാസര്‍കോട്ടെ എം.എല്‍. എ ആയിരുന്നില്ല. എന്‍ഡോസള്‍ഫാന്‍ ബാധിതരെ സഹായിക്കുവാന്‍ മുന്നോട്ട് വന്നതു മുതല്‍ കാസര്‍കോട് ജനറല്‍ ആശുപത്രി കോവിഡ് 19 ആശുപത്രിയാക്കി മാറ്റാന്‍ തീരുമാനിച്ച സമയം ആശുപത്രിയിലേക്ക് 212 കിടക്കകളും ഒരു ഹൈ എന്‍ഡ് മോഡ് വെന്റിലേറ്ററും പോര്‍ട്ടബിള്‍ എക്സ്റേയും തുടങ്ങിയ സജ്ജീകരണങ്ങള്‍ക്ക് സാമ്ബത്തിക സഹായമായി കാസര്‍കോട്ട് കലക്ടറെ അങ്ങോട്ടു വിളിച്ച്‌ ബന്ധപ്പെട്ട് എംപി ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ സഹായം നല്കിയതും ബദിയടുക്കാ, മൂളിയാര്‍. ചെറുവത്തൂര്‍, പെരിയ , മംഗല്‍പ്പാടി എന്നീ സ്ഥലങ്ങളിലെ സിഎച്ച്‌സി സെന്ററുകളില്‍ ഡയാലിസിസ് ചെയ്യാന്‍ വേണ്ട ഉപകരണങ്ങള്‍ക്കായി 29.25 ലക്ഷം എംപി ഫണ്ട് അനുവദിച്ചതിനും കാരണമായതിനും പിന്നില്‍ ഒരൊറ്റ വികാരം മാത്രം - മനുഷ്യത്വം.

 

 

 

എണ്ണിപ്പറയാന്‍ തുടങ്ങിയാല്‍ തീരില്ല ആ ലിസ്റ്റ് .കേവലം ഒരു കാലു വന്ദിക്കല്‍ വിവാദം കൊണ്ടുവന്ന് അങ്ങേരേ അളക്കുവാന്‍ നോക്കിയാല്‍ ചുളുന്നത് വിമര്‍ശിക്കുന്നവര്‍ തന്നെയായിരിക്കും. നോമ്ബുകാലത്ത് അറബിനാട്ടില്‍ നിന്നും ഈന്തപ്പഴവും ഖുറാനും വിശ്വാസികള്‍ക്ക് വിതരണം ചെയ്തപ്പോള്‍ പൊട്ടാതിരുന്ന കുരുക്കള്‍ ഒക്കെ ഒറ്റ രൂപ തുട്ടില്‍ തട്ടി പൊട്ടുന്നത് കാണുമ്ബോള്‍ എന്താ രസം!

 

മനുഷ്യനെ മനുഷ്യനായി മാത്രം കാണാന്‍ കഴിയുന്ന മാനവികതയുടെ , നിറഞ്ഞ സ്നേഹത്തിന്റെ ഒക്കെ പേര് ശ്രീ. സുരേഷ് ഗോപി എന്നാകുമ്ബോള്‍ കാലു തൊട്ടു വന്ദിക്കാന്‍ തോന്നുന്നത് തീര്‍ത്തും സ്വാഭാവികം. അക്കമിട്ടു നിരത്താന്‍ കഴിയുന്നതല്ല SG എന്ന മനുഷ്യന്റെ കരുതലുകള്‍. ആ മനുഷ്യ സ്നേഹിയെ രാഷ്ട്രീയം കൊണ്ട് മാത്രം അളന്നു തൂക്കുന്ന മനുഷ്യര്‍ക്ക് അദ്ദേഹത്തിന്റെ പേരിന്റെ ആദ്യാക്ഷരം ഉച്ചരിക്കാനുള്ള യോഗ്യത പോലുമില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (29 minutes ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (41 minutes ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (48 minutes ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (54 minutes ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (1 hour ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (1 hour ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (1 hour ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (1 hour ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (1 hour ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (2 hours ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (2 hours ago)

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (2 hours ago)

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്  (3 hours ago)

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....  (3 hours ago)

Malayali Vartha Recommends