രാജ്യസഭയിൽ നിന്ന് ലോക്സഭയിലേക്കുള്ള യാത്രയ്ക്കൊരുങ്ങാൻ ലഭിച്ച ഉപദേശം ശിരസ്സാ വഹിച്ചതു പോലെയാണ്; കർഷകരെ ആക്ഷേപിച്ചും ലക്ഷം രൂപയുടെ 'ഗാന്ധി ചിത്രമുള്ള ഒരു രൂപ നോട്ടിറക്കിയും കാണിക്കയ്ക്ക് ഒരു ദിനം മുൻപേ കാൽതൊട്ടവർക്ക് കാണിക്ക കൊടുത്തും കൊഴുപ്പിച്ചതാണ്; സുരേഷ് ഗോപിയെ വിമർശിച്ച് ഡോ. അരുൺകുമാർ

രാജ്യസഭയിൽ നിന്ന് ലോക്സഭയിലേക്കുള്ള യാത്രയ്ക്കൊരുങ്ങാൻ ലഭിച്ച ഉപദേശം ശിരസ്സാ വഹിച്ചതു പോലെയാണ് . സുരേഷ് ഗോപിയെ വിമർശിച്ച് ഡോ. അരുൺകുമാർ രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; രാജ്യസഭയിൽ നിന്ന് ലോക്സഭയിലേക്കുള്ള യാത്രയ്ക്കൊരുങ്ങാൻ ലഭിച്ച ഉപദേശം ശിരസ്സാ വഹിച്ചതു പോലെയാണ്.
കർഷകരെ ആക്ഷേപിച്ചും ലക്ഷം രൂപയുടെ 'ഗാന്ധി ചിത്രമുള്ള ' (?) ഒരു രൂപ നോട്ടിറക്കിയും കാണിക്കയ്ക്ക് ഒരു ദിനം മുൻപേ കാൽതൊട്ടവർക്ക് കാണിക്ക കൊടുത്തും കൊഴുപ്പിച്ചതാണ്. നൻമയുള്ള അർബൻ റിച്ച് ആൽഫാ മെയിൽ അപ്പർ കാസ്റ്റ് സ്റ്റാറിൻ്റെ മാസ്സ് എൻട്രിയാണ് സ്ക്രിപ്റ്റിൽ. ഹിറ്റാക്കാൻ പോന്ന ഒരു കമ്മ്യൂണൽസിവിൽ സൊസൈറ്റിയാണ് ടാർജറ്റ്.
ദീപാവലി, രാമനവമി, ഗണേശോത്സവം ,വിഷു ഇതൊക്കെ വോട്ടുത്സവങ്ങളായി മാറുന്ന പ്രതിഭാസം ഇതിനിടയിൽ നമ്മൾ കാണാതെ പോകരുതെന്നും അരുൺ കുമാർ പറഞ്ഞിരിക്കുന്നു. കഴിഞ്ഞ ദിവസം സുരേഷ് ഗോപി കർഷകരെ കുറിച്ച് പറഞ്ഞത് വിവാദപരമായിരുന്നു.
കര്‍ഷക പ്രതിഷേധത്തിന് പിന്നാലെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ അദ്ദേഹം വിമർശനം ഉയർത്തുകയും ചെയ്തു.അങ്ങനെ ചെയ്തില്ലെങ്കിൽ കര്‍ഷകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിനെ പുറത്താക്കുമെന്നും സുരേഷ്ഗോപി പറഞ്ഞിരിക്കുകയാണ്. തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കുള്ള വിഷുകൈനീട്ടം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഉത്തര്‍ പ്രദേശ് ബോര്‍ഡറില്‍ കഞ്ഞിവയ്ക്കുന്ന കര്‍ഷര്‍ക്ക് പൈനാപ്പിളും കൊണ്ടുപോയവരൊക്കെ എന്ത് ഉത്തരം പറയും. ആരാണ് കര്‍ഷകന്റെ സംരക്ഷകന്‍. , നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, നരേന്ദ്ര മോദിയും സംഘവും കാര്‍ഷിക നിയമം പിന്‍വലിച്ചതില്‍ അതിയായ അമര്‍ഷമുള്ള ഒരു ബി ജെ പിക്കാരനാണ് താൻ. പിന്‍വലിച്ച കാര്‍ഷിക നിയമങ്ങള്‍ തിരിച്ചുവരും. അത് ജനങ്ങള്‍ ആവശ്യപ്പെടും, കര്‍ഷകര്‍ ആവശ്യപ്പെടും.
https://www.facebook.com/Malayalivartha






















