കുന്നംകുളത്ത് കാല്‍നടയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കെ സ്വിഫ്റ്റ് ഡ്രൈവറും പിക്ക്അപ്പ് വാന്‍ ഡ്രൈവറും അറസ്റ്റില്‍... കുന്നംകുളത്ത് ഇന്നലെ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ തമിഴ്നാട് സ്വദേശിയാണ് മരിച്ചത്

കുന്നംകുളത്ത് കാല്‍നടയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കെ സ്വിഫ്റ്റ് ഡ്രൈവറും പിക്ക്അപ്പ് വാന്‍ ഡ്രൈവറും അറസ്റ്റില്‍. വാന്‍ ഡ്രൈവര്‍ സൈനുദീന്‍, ബസ് ഡ്രൈവര്‍ വിനോദ് എന്നിവരാണ് അറസ്റ്റിലായത്.
കുന്നംകുളത്ത് ഇന്നലെ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ തമിഴ്നാട് സ്വദേശി പെരിസ്വാമിയാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ പെരിസ്വാമിയെ വാന്‍ ഇടിച്ച് വീഴ്ത്തി.ശേഷം പിക് അപ് വാന്‍ നിര്‍ത്താതെ പോയി.
നിലത്തുവീണു കിടന്ന പെരിസ്വാമിയുടെ കാലിലൂടെ പിന്നാലെ വന്ന സ്വിഫ്റ്റ് ബസ് കയറിയിറങ്ങുകയായിരുന്നു. ബസും നിര്‍ത്താതെയാണ് പോയത്. ബസ് കയറിയിറങ്ങിയതാണ് പെരിസ്വാമിയുടെ മരണത്തിന് കാരണമായതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
പെരിസ്വാമിയെ ഇടിച്ചിട്ട വാന്‍ പിന്നീട് പോലീസ് വെള്ളറക്കാട് നിന്നും കണ്ടെത്തി. വാന്‍ വെള്ളറക്കാട് സ്വദേശിയുടേതാണ് . പെരിസ്വാമിയെ വാഹനം ഇടിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളും ഇന്നലെ പുറത്തു വന്നിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha
























