മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി തലത്തില്‍ സമരം പരിഹരിക്കണമെന്ന് നിര്‍ദേശം നല്‍കി... കെ.എസ്.ഇ.ബി സമരവുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി സമരക്കാരുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തും....

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി തലത്തില്‍ സമരം പരിഹരിക്കണമെന്ന് നിര്‍ദേശം നല്‍കി... കെ.എസ്.ഇ.ബി സമരവുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി സമരക്കാരുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തും....
. പ്രശ്നപരിഹാരത്തിന് ഇടപെടാന്‍ സി.പി.എം നേതൃത്വം മന്ത്രിയോട് നിര്‍ദേശിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി തലത്തില്‍ സമരം പരിഹരിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറായിരിക്കുന്നത്.
നേരത്തെ ബോര്‍ഡ് ചെയര്‍മാനും ഓഫീസേഴ്സ് അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതോടെ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടുകയും നേരിട്ട് ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടിക്ക് നിര്‍ദേശം നല്‍കി.
തിങ്കളാഴ്ച മന്ത്രി തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷമായിരിക്കും ചര്‍ച്ച. നേരത്തെ മന്ത്രി വിഷയത്തില്‍ ഇടപെടാത്തതിനെ വിമര്‍ശിച്ച് സി.ഐ.ടി.യു നേതൃത്വം രംഗത്തെത്തിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha