ആദ്യ ഭർത്താവിനെ വലിച്ചെറിഞ്ഞു മഞ്ജുവിന്റെ ജീവിതം നശിപ്പിച്ചു! എന്നിട്ടും അവൾ മലയാളിമങ്ക.. കാവ്യയെ കുടുക്കി വെളിപ്പെടുത്തൽ

നടന്‍ ദിലീപ് ഉള്‍പ്പെട്ട നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും. ഈ സാഹചര്യത്തില്‍ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന്റെ ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെ ഉള്ള നടപടികള്‍ അന്വേഷണ സംഘം നിര്‍ത്തിവെക്കും. ഈ മാസം 15 നകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നത്. അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് കോടതിയെ സമീച്ചിട്ടുണ്ട്.
ഈ ഹരജിയില്‍ കോടതി വിധി വരുന്നത് വരെ കാത്തിരിക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം കൂടി സാവകാശം വേണമെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ക്രൈം ബ്രാഞ്ച് ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഈ ഹരജിയില്‍ ഇത് വരെ വിധി പറഞ്ഞിട്ടില്ല.
ഇതോടെയാണ് കേസിന്റെ തുടര്‍നടപടികള്‍ തല്‍ക്കാലത്തേക്കെങ്കിലും നിര്‍ത്തിവയ്ക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.എന്നാൽ ഈ കേസുമായി ബന്ധപ്പെട്ട് അണിയറയിൽ നിരവധി ചർച്ചയാണ് നടക്കുന്നത്.കഴിഞ്ഞ ദിവസം രാഹുൽ ഈശ്വറും ചാനൽ ചർച്ചകളിലി നദിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട പല പരാമർശങ്ങളും നടത്തി..
അതിൽ മലയാളി സ്ത്രീത്വത്തിന്റെ മുഖമാണ് കാവ്യാ മാധവൻ എന്നുളള രാഹുൽ ഈശ്വറിന്റെ പരാമർശത്തിന് മറുപടിയുമായി സംവിധായകൻ ബാലചന്ദ്ര കുമാർ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. മീഡിയാ വൺ ചാനൽ ചർച്ചയിലാണ് രാഹുൽ ഈശ്വറിന്റെ പരാമർശം. ബൈജു പൗലോസ് രേഖകൾ ചോർത്തിയെന്ന ആരോപണത്തിനും ബാലചന്ദ്ര കുമാർ മറുപടി പറഞ്ഞു. ദിലീപ് കുറ്റവാളിയാണെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ബാലചന്ദ്ര കുമാർ വ്യക്തമാക്കി.
ബാലചന്ദ്ര കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ: ''മലയാളി സ്ത്രീത്വം കാവ്യാ മാധവനെ പോലെയായിരിക്കണം എന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞത് കേട്ട് അത്ഭുതം തോന്നുന്നു. അവര്‍ നേരത്തെ ഒരു കല്യാണം കഴിച്ച് ആ പയ്യനെ വലിച്ചെറിഞ്ഞു. അവര്‍ സ്വസ്ഥമായി ജീവിച്ച ഒരു കുടുംബത്തിലെ സ്ത്രീയെ റീപ്ലേസ് ചെയ്ത് അവിടെ കയറി ഇരുന്നു. എന്നിട്ടും രാഹുല്‍ ഈശ്വര്‍ കാവ്യാത്മകമായി പറയുന്നു അവര്‍ മലയാളി സ്ത്രീത്വത്തിന് മാതൃകയാണെന്ന്''.
''ബൈജു പൗലോസ് രേഖ ചോര്‍ത്തി എന്ന് രാഹുല്‍ ഈശ്വര്‍ എല്ലാ ചര്‍ച്ചകളിലും പറയുന്നത് കാണുന്നു. ഇവിടുത്തെ പ്രശ്‌നം കോടതിയിലെ രേഖ ചോര്‍ന്നു എന്നതാണ്. അത് ബൈജു പൗലോസ് എങ്ങനെയാണ് ചോര്‍ത്തിയത്. അദ്ദേഹം കോടതിക്ക് കൊടുത്ത ഒരു അപേക്ഷയുടെ കോപി പുറത്ത് കൊടുത്തു എന്നതാണ് ആരോപണം. വേറെ എന്ത് രേഖയാണ് ബൈജു പൗലോസ് ചോര്‍ത്തിയതായി കോടതിയോ മറ്റാരെങ്കിലുമോ പറഞ്ഞിട്ടുളളത്''.
''രാഹുല്‍ ഈശ്വര്‍ ഒച്ച വെച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കോടതി ബൈജു പൗലോസിനോട് മറുപടി പറയാനാവശ്യപ്പെട്ട വിഷയം എന്താണെന്ന് പറയണം. മുന്‍ ഡിജിപി ശ്രീലേഖ ഇപ്പോള്‍ കാണിക്കുന്ന മുതലക്കണ്ണീര്‍ അവര്‍ക്ക് അധികാരം ഉളളപ്പോള്‍ കാണിക്കണമായിരുന്നു. അവര്‍ക്ക് കീഴിലുളള വനിതാ എസ്‌ഐ പരാതി പറഞ്ഞപ്പോള്‍ എന്ത് നടപടിയാണ് എടുത്തത്. ദിലീപിന് വേണ്ടി പിആര്‍ വര്‍ക്ക് ചെയ്തിട്ട് ഇപ്പോഴവര്‍ എന്താണ് പറയുന്നത്''.
''അവര്‍ ജയിലില്‍ പോയപ്പോള്‍ മൂന്ന് നാല് തടവുകാരുടെ കൂടെ ദിലീപ് കമിഴ്ന്ന് കിടക്കുന്നത് കണ്ടുവെന്ന്. ബാക്കിയുളളവരെല്ലാം തടവുകാര്‍, മറ്റേത് സൂപ്പര്‍സ്റ്റാര്‍ ദിലീപ്. ബാക്കിയുളളവര്‍ക്ക് ജീവനില്ലേ. എന്തേ അവര്‍ക്ക് കരിക്ക് വെള്ളവും രണ്ട് പുതപ്പും പായയും കൊടുക്കാത്തത്. എന്തേ അവര്‍ക്ക് വേണ്ടി ഡോക്ടറെ അറേഞ്ച് ചെയ്യാത്തത്. ദിലീപിന് മാത്രം കൊടുത്തതിന്റെ കാരണമെന്താണ്. ദിലീപിന് എന്താണിത്ര പ്രത്യേകത''.
''ഐപിസിയില്‍ ദിലീപിന് വേണ്ടി പ്രത്യേകിച്ച് നിയമം എഴുതിയിട്ടുണ്ടോ. അതോ സിആര്‍പിസിയിലോ കേരള പോലീസ് ആക്ടിലോ പ്രത്യേകിച്ച് വകുപ്പുകളുണ്ടോ. അയാളൊരു സാധാരണക്കാരനാണ്. ആരോപണ വിധേയനാണ്. ദിലീപ് കുറ്റവാളിയാണെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. അയാള്‍ തെറ്റ് ചെയ്യുന്നത് കണ്ടുവെന്ന് പറഞ്ഞിട്ടില്ല. നടിയെ ആക്രമിച്ച വീഡിയോ കണ്ടതും പള്‍സര്‍ സുനിയുമായി ഒരുമിച്ച് നടക്കുന്നതും സാക്ഷിയെ സ്വാധീനിക്കുന്നതിന്റെ കാര്യങ്ങളും കണ്ടുവെന്നാണ് പറഞ്ഞത്''.
''പോലീസിനെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടതിന്റെ ബാക്കിപത്രം അവിടെ സംസാരിക്കുന്നത് കണ്ടു, ഇതൊക്കെയാണ് പറഞ്ഞത്. ദിലീപ് കൊട്ടേഷന്‍ കൊടുത്ത് പള്‍സര്‍ സുനിയെ കൊണ്ട് നടിയെ ആക്രമിപ്പിച്ചു എന്ന് ബാലചന്ദ്ര കുമാര്‍ ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല. അത് പോലീസ് കണ്ടെത്തേണ്ടതാണ്. പോലീസ് ശരിയായ ട്രാക്കില്‍ തന്നെയാണ്. ഈ കേസില്‍ നമ്മളൊക്കെ കാണാത്ത തരത്തിലുളള ഒരുപാട് ചുഴികളുണ്ട്. സ്വാഭാവികമായും പോലീസിന് ഒരുപാട് ദൂരം ഓടേണ്ടി വരുന്നു'', ബാലചന്ദ്ര കുമാർ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വലിയ അഭ്യൂഹങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിലനില്‍ക്കുന്നത്. താരത്തെ ഏത് നിമിഷവും ചോദ്യം ചെയ്തേക്കാമെന്ന റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ചോദ്യം ചെയ്യുന്ന സ്ഥലത്തെ സംബന്ധിച്ച തർക്കം മൂലം ഇത് നീണ്ടുപോവുകയാണ് ചെയ്യുന്നത്.
വീട്ടില്‍ വെച്ച് ചോദ്യം ചെയ്യാമെന്ന നിലപാടില്‍ കാവ്യ ഉറച്ച് നില്‍ക്കുമ്പോള്‍ അന്വേഷണ സംഘം ഇതുവരെ അതിന് സമ്മതം മൂളിയിട്ടില്ല.എന്നാല്‍ സാക്ഷിയെന്ന നിലയില്‍ കാവ്യ നിശ്ചയിക്കുന്ന സ്ഥലത്ത് തന്നെ ചോദ്യം ചെയ്യേണ്ടി വരുമെന്നാണ് അഡ്വ. മുഹമ്മദ് ഷാ ഉള്‍പ്പടേയുള്ള നിയമവിദഗ്ധർ വ്യക്തമാക്കുന്നത്. സാക്ഷി എന്ന നിലയിൽ കാവ്യ മാധവനെ വിളിച്ചു വരുത്താൻ പൊലീസിന് അധികാരമില്ലെന്നാണ് മനോരമ ന്യൂസിന്റെ കൗണ്ടർ പോയിന്റ് ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം വ്യക്തമാക്കുന്നത്.
കാവ്യയോട് ചോദ്യം ചെയ്യലിനായി പൊലീസ് ക്ലബ്ബില്‍ വരാന്‍ പറഞ്ഞത് നിയമോപദേശം തേടാതെയാണ്. അത് നിയമപരമായി തെറ്റാണ്. പൊലീസ് ആ രീതിയില്‍ മുന്നോട്ട് പോവാന്‍ സാധിക്കില്ല. ഇതിന് പുറമെ കേസുമായി കേസുമായി ബന്ധപ്പെടുന്നതെന്ന് ആരോപിക്കപ്പെടുന്ന ഓഡിയോ ക്ലിപ്പുകൾ എന്തിനാണ് പുറത്തു വിടുന്നതെന്ന് മനസ്സിലാകുന്നില്ല. ഇതിനെക്കുറിച്ചെല്ലാം നേരത്തെ അറിഞ്ഞാൽ എതിർകക്ഷികൾക്ക് ഉത്തരങ്ങളുമായി തയാറായി ചോദ്യം ചെയ്യലിന് എത്താം. അതുകൊണ്ട് അന്വേഷണ സംഘം സൂക്ഷ്മത പാലിക്കേണ്ടതുണ്ടെന്നും മനോരമ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് മുഹമ്മദ് ഷാ കൂട്ടിച്ചേർക്കുന്നു.
https://www.facebook.com/Malayalivartha
























