സംസ്ഥാനത്ത് അധ്യാപകര്‍ക്ക് പരിശീലനം... രാവിലെ ഒരു മണിക്കൂര്‍ യോഗയും ഒരു ദിവസം യാത്രയും... മദ്ധ്യ വേനലവധിക്കാലത്തെ ട്രെയിനിംഗ് ക്യാമ്പുകളില്‍ ഇനി ക്‌ളാസെടുക്കലിനു പകരം പരസ്പര ആശയ വിനിമയത്തിലൂന്നിയുള്ള പരിശീലനമാകും നടക്കുക, കുട്ടികളെ പഠനത്തിലേക്ക് ആകര്‍ഷിക്കാന്‍ മാറ്റത്തിനൊരുങ്ങി വിദ്യാഭ്യാസവകുപ്പ്

സംസ്ഥാനത്ത് അധ്യാപകര്‍ക്ക് പരിശീലനം... മദ്ധ്യ വേനലവധിക്കാലത്തെ ട്രെയിനിംഗ് ക്യാമ്പുകളില്‍ ഇനി ക്‌ളാസെടുക്കലിനു പകരം പരസ്പര ആശയ വിനിമയത്തിലൂന്നിയുള്ള പരിശീലനമാകും നടക്കുക, കുട്ടികളെ പഠനത്തിലേക്ക് ആകര്‍ഷിക്കാന്‍ മാറ്റത്തിനൊരുങ്ങി വിദ്യാഭ്യാസവകുപ്പ്
കൊവിഡാനന്തരം എത്തുന്ന കുട്ടികളെ പഠനത്തിലേക്ക് ആകര്‍ഷിക്കുകയെന്നതാണ് ലക്ഷ്യം. രണ്ടോ മൂന്നോ ദിവസം രാവിലെ മുതല്‍ വൈകിട്ടുവരെ മാത്രമായി നടത്തിയിരുന്ന പരിശീലന ക്യാമ്പുകള്‍ക്ക് പകരം ക്യാമ്പിടങ്ങളില്‍ തന്നെ തങ്ങി ട്രെയിനിംഗ് പൂര്‍ത്തീകരിക്കും. അദ്ധ്യാപകര്‍ക്ക് ക്യാമ്പില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും തങ്ങളുടെ കഴിവുകള്‍ അവതരിപ്പിക്കാനുമുള്ള അവസരമുണ്ടായേക്കും.
പരിശീലനം നടത്തുന്നത് ജില്ലയിലെ മൂന്നോ നാലോ സ്‌കൂളുകള്‍ തിരഞ്ഞെടുത്ത് ഗ്രൂപ്പുണ്ടാക്കിയാവും . ആദ്യ ഘട്ടമെന്ന നിലയില്‍ എല്‍.പി വിഭാഗത്തിലെ അദ്ധ്യാപകരെയാണ് പുതിയ പരിശീലനത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്.
വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ 58,000 എല്‍.പി സ്‌കൂള്‍ അദ്ധ്യാപകരാണുള്ളത്.രാവിലെ ഒരു മണിക്കൂര്‍ യോഗയും ഒരു ദിവസം യാത്രയും. മെയ് 25ന് മുന്‍പ് ട്രെയിനിംഗ് ക്യാമ്പുകള്‍ പൂര്‍ത്തിയാക്കാനുള്ള മുന്നൊരുക്കങ്ങള്‍ വിദ്യാഭ്യാസ വകുപ്പിലും എസ്.എസ്.കെയിലും എസ്.സി.ഇ.ആര്‍.ടിയിലുമൊക്കെയായി തകൃതിയായി നടക്കുന്നു.
കൊവിഡ് കാലത്ത് മൂന്നും നാലും മണിക്കൂര്‍ സ്‌ക്രീനിനു മുന്നില്‍ ചെലവഴിച്ച കുട്ടികളെ തിരികെ പാഠപുസ്തകങ്ങളിലേക്കും അക്ഷരങ്ങളുടെ ലോകത്തേക്കും മടക്കിക്കൊണ്ടു വരേണ്ടതും കൂടുതല്‍ ഊര്‍ജസ്വലരായ അദ്ധ്യാപകരെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഒരുക്കുന്ന പരിശീലന പരിപാടിയുടെ വിഷയങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകളും സജീവമാകുന്നു.
https://www.facebook.com/Malayalivartha
























