Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

കൊലയ്ക്ക് കൊല എന്ന നിലയിൽ കൊലക്കളമായി കേരളം; സംസ്ഥാനത്ത് രഹസ്യാന്വേഷണ, ആഭ്യന്തരസുരക്ഷാ വിഭാഗങ്ങൾ നിർജ്ജീവം! രണ്ടുവർഷത്തിലേറെയായി ഒഴിഞ്ഞുകിടക്കുന്നത് ആഭ്യന്തര സുരക്ഷാ അഡി. ഡി.ജി.പിയുടേതടക്കം സുപ്രധാന തസ്തികകൾ, സമൂഹമാദ്ധ്യമങ്ങളിലെ കൊലവിളിയും മതസ്പർദ്ധ വളർത്തുന്ന വ്യാജപ്രചാരണങ്ങളും കണ്ടെത്തേണ്ട സൈബർഡോം കുട്ടികളുടെ നീലച്ചിത്രം പിടിക്കാനുള്ള ഓപ്പറേഷനുകളിൽ മാത്രം... ബസിൽ പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നീതിയില്ല, ഡ്രൈവർ ഷാജഹാനെ സംരക്ഷിക്കാനുറപ്പിച്ച് കെഎസ്ആർടിസി വിജിലൻസ് ഓഫീസറുടെ കളി

20 APRIL 2022 03:27 PM IST
മലയാളി വാര്‍ത്ത

രാഷ്ട്രീയ കൊലപാതകങ്ങൾക്കും കൊലയ്ക്ക് കൊല എന്ന നിലയിൽ കേരത്തിൽ അക്രമങ്ങൾ പെരുകുകയാണ്. അങ്ങനെ ദിനവും ഇത്തരത്തിൽ വാർത്തകൾ പുറത്ത് വരുമ്പോൾ പോലീസിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. എന്നാൽ ഓർക്കുക സംസ്ഥാനത്ത് രഹസ്യാന്വേഷണ, ആഭ്യന്തരസുരക്ഷാ വിഭാഗങ്ങൾ നിർജ്ജീവമായിരിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

ആഭ്യന്തര സുരക്ഷാ അഡി. ഡി.ജി.പിയുടേതടക്കം അരഡസനിലേറെ സുപ്രധാന തസ്തികകൾ രണ്ടുവർഷത്തിലേറെയായി ഒഴിഞ്ഞുകിടക്കുന്നതായാണ് കാണുവാൻ സാധിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിലെ കൊലവിളിയും മതസ്പർദ്ധ വളർത്തുന്ന വ്യാജപ്രചാരണങ്ങളും കണ്ടെത്തേണ്ട സൈബർഡോം പോലും കുട്ടികളുടെ നീലച്ചിത്രം പിടിക്കാനുള്ള ഓപ്പറേഷനുകളിൽ മാത്രമാണ് സജീവമായിരിക്കുന്നത്. മാത്രമല്ല താഴേത്തട്ടിലെ രഹസ്യാന്വേഷണം പേരിനുമാത്രം എന്നതും ശ്രദ്ധേയമാണ്.

ഇത്തരത്തിൽ രാഷ്ട്രീയകൊലകളുണ്ടായാൽ തന്നെ നേതാക്കൾക്ക് സംരക്ഷണമൊരുക്കാറുമുണ്ട്. ക്രിമിനൽ കേസുകളിൽ പ്രതികളല്ലാത്തവരും കുഴപ്പക്കാരല്ലാത്തവരുമായ നേതാക്കളായിരിക്കും എളുപ്പത്തിൽ തന്നെ ആക്രമിക്കപ്പെടുക. നിലവിൽ സമൂഹമാദ്ധ്യമങ്ങളിലെ കൊലവിളി കണ്ടെത്തി ജാഗ്രതാമുന്നറിയിപ്പ് നൽകേണ്ടതും പൊലീസ് സംരക്ഷണത്തിന് ശുപാർശ ചെയ്യേണ്ടതും രഹസ്യാന്വേഷണ വിഭാഗമാണ്. കുറ്റകൃത്യങ്ങൾക്കുള്ള സാദ്ധ്യത തിരിച്ചറിഞ്ഞ് അവ തടയാൻ യാതൊരു നടപടിയും ഇപ്പോൾ കാണുവാൻ കഴിയുന്നതല്ല.

അങ്ങനെ ഇന്റലിജൻസ് മേധാവി ടി.കെ. വിനോദ്കുമാർ 11ദിവസത്തെ അവധിയിൽ ഹിമാചൽപ്രദേശിലാണ് ഉള്ളത്. ആഭ്യന്തരസുരക്ഷാ എ.ഡി.ജി.പി തസ്തികയിൽ പേരിനുപോലും ആളില്ലാത്ത അവസ്ഥയാണ്. ഏറെക്കാലമായി തന്നെ ഒഴിഞ്ഞുകിടന്ന, രഹസ്യാന്വേഷണത്തിന് മേൽനോട്ടം വഹിക്കേണ്ട ഇന്റലിജൻസ് ഐ.ജി തസ്തികയിൽ ജനുവരിയിൽ നിയമിതയായ ഹർഷിത അട്ടല്ലൂരിയെ മൂന്നുമാസമായപ്പോഴേക്കും മാറ്റിയിട്ടുണ്ട്. ആഭ്യന്തരസുരക്ഷാ വിഭാഗം ഐ.ജി, സെക്യൂരിറ്റി ഐ.ജി, സെക്യൂരിറ്റി ഡി.ഐ.ജി എന്നീ സുപ്രധാന തസ്തികകൾ വർഷങ്ങളായി ഒഴിഞ്ഞുകിടക്കുന്നതും കാണുവാൻ സാധിക്കും.

അതേസമയം രഹസ്യാന്വേഷണം നടത്തേണ്ട സ്പെഷ്യൽബ്രാഞ്ചിൽ ഹെഡ്ക്വാർട്ടേഴ്സ് എസ്.പി, തിരുവനന്തപുരം റേഞ്ച് എസ്.പി തസ്തികകളും ഒഴിഞ്ഞുതന്നെയാണ് കിടക്കുന്നത്. കൊച്ചിയിൽ വി.ഐ.പി സെക്യൂരിറ്റിയുടെ ചുമതലയുള്ള കമൻഡാന്റുമില്ലാത്തത് എത്രപേർക്ക് അറിയാം. ആഭ്യന്തരസുരക്ഷാ വിഭാഗത്തിൽ താനെ കേരളമാകെ ചുമതലയുള്ള നാല് ഡിവൈ.എസ്.പിമാരാണ് സ്ഥാനത്ത് ഉള്ളത്. ഇത്തരത്തിൽ ഇവർ തീവ്രവാദക്കേസുകൾ അന്വേഷിക്കുകയും, തീവ്രവാദ ബന്ധമുള്ളവരെ നിരീക്ഷിക്കുകയും ചെയ്തിരുന്ന (ഐ.എസ്.ഐ.ടി) നിർജ്ജീവമാണ്.

അങ്ങനെ പേരിന് മാത്രം സൈബർഡോം, ഹൈടെക് ക്രൈം എൻക്വയറി സെൽ, സൈബർ പൊലീസ് സ്റ്റേഷൻ എന്നിവ 24മണിക്കൂറും സൈബർ പട്രോളിംഗ് നടത്തുമെന്നാണ് ഡി.ജി.പി അനിൽകാന്ത് ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ തന്നെ ഈ വിഭാഗങ്ങളുടെ സോഷ്യൽമീഡിയ നിരീക്ഷണവും സൈബർ പട്രോളും പേരിനു മാത്രമാണ് എന്നതും കാണുവാൻ സാധിക്കും. സൈബർ സ്​റ്റേഷനിൽ കേസുകൾ രജിസ്റ്റർ ചെയ്യുക മാത്രമാണ് ചെയ്യുന്നത്. നിലവിൽ എൻ.ഐ.എയും ഐ.ബിയുമാണ് സാമൂഹ്യമാദ്ധ്യമങ്ങളിലെ തീവ്രവാദപ്രചാരണവും കൊലവിളിയും കണ്ടെത്തി പൊലീസിന് കൃത്യമായ വിവരം നൽകുന്നത്.

 

എന്നാൽ ഇത്തരത്തിൽ ജനങ്ങളെ സംരക്ഷിക്കേണ്ട ഇവർ തന്നെ നിര്ജീവമാകുമ്പോൾ സാധാരണക്കാരായ ജനങ്ങൾ ഭീതിയിലാണ്. എന്തെന്നാൽ നിലവിൽ കേരളത്തിൽ അത്തരം ഒരു അവസ്ഥയാണ് എന്നത് ദിനംപ്രതി പുറത്ത് വരുന്ന വാർത്തകളിലൂടെ കാണുവാൻ സാധിക്കും. സമാനമായി ഇന്നത്തെ ഒരു വാർത്ത തന്നെ എടുക്കാം. കഴിഞ്ഞ ദിവസം പത്തനംതിട്ട-ബംഗളൂരു കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിൽ പീഡനത്തിന് ഇരയായെന്ന് പരാതി നൽകിയ പിജി വിദ്യാർത്ഥിനിക്ക് നേരെ പ്രതിയായ ഡ്രൈവർ ഷാജഹാന്റെ ഭീഷണി വന്നിരിക്കുകയാണ് .

 

പരാതിയുമായി മുന്നോട്ടു പോയാൽ കാണിച്ചു തരാമെന്നും നിന്നെ ഞാൻ കോടതി കയറ്റുമെന്നും ഷാജഹാൻ പരാതിക്കാരിയുടെ വാട്സാപ്പിലേക്ക് സന്ദേശമയയ്ക്കുകയുണ്ടായി. യുവതി ഈ സന്ദേശം കെഎസ്ആർടിസി വിജിലൻസിന് കൈമാറിയിട്ടുണ്ട് എങ്കിലും ഡ്രൈവർ ഷാജഹാനെ സംരക്ഷിക്കാനുറപ്പിച്ച് കെഎസ്ആർടിസി വിജിലൻസ് ഓഫീസറുടെ കളി കാണാതിരിക്കാനാകില്ല എന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍  (11 minutes ago)

പുനലൂരില്‍ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി  (25 minutes ago)

ശ്യാം മെറ്റാലിക്‌സ് വിപുലീകരണത്തിന് 2,700 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു  (33 minutes ago)

മരണമല്ലാതെ മറ്റൊരു മാർ​ഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത  (38 minutes ago)

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് തിളക്കമാർന്ന സാമ്പത്തിക നേട്ടം; നാലാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച  (40 minutes ago)

സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് വിദ്യാർത്ഥിനികൾക്കായി എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്  (43 minutes ago)

സൈബർ പാർക്കിൽ ലഹരി വിമോചന സെഷൻ  (48 minutes ago)

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (53 minutes ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (1 hour ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (1 hour ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (1 hour ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (1 hour ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (1 hour ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (1 hour ago)

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ  (1 hour ago)

Malayali Vartha Recommends