Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

'ഡെലിവറി മാനായി കുറച്ചുനേരം....... ജഗതി ഡി.പി ഐ ലെ ഉള്ളൂർ നഗറിൽ അൽ സാഹസൽ ക്രസ്റ്റയിലെ സി 5 യിലെ ശ്രീ അജിത് കുമാറിനെയും ഭാര്യയെയും ഞെട്ടിച്ചു കൊണ്ടാണ് കയറി ചെന്നത്.... ' ഒട്ടും പ്രതീക്ഷിക്കാത്ത വ്യക്തിയെ ഡെലിവറി മാൻ ആയി കണ്ട ഞെട്ടലിൽ ദമ്പതികൾ

20 APRIL 2022 03:44 PM IST
മലയാളി വാര്‍ത്ത

ഡെലിവറി മാനായി കുറച്ചുനേരം ആരും പ്രതീക്ഷിക്കാത്ത ഒരാൾ. അതെ, ഒട്ടും പ്രതീക്ഷിക്കാത്ത ഒരാളെ ഡെലിവറി മാനായി കണ്ട സർപ്രൈസിലാണ് തിരുവനന്തപുരത്തുള്ള ദമ്പതികൾ. ഓൺലൈൻ വഴി ഉച്ചയൂണിന് വേണ്ടി ദമ്പതികൾ ബുക്ക് ചെയ്യുകയുണ്ടായി. പിന്നാലെ ഭക്ഷണം പറഞ്ഞ സമയത്ത് കൃത്യമായി തന്നെ വീട്ടിൽ എത്തി. എന്നാൽ, ഇവർ വാതിൽ തുറന്നപ്പോഴാണ് ഞെട്ടിയത്. അപ്രതീക്ഷിത ഡെലിവറിമാനെ കണ്ട് ദമ്പതികൾ ആകെ അമ്പരക്കുകയായിരുന്നു. തിരുവനന്തപുരം ജഗതിയിൽ താമസിക്കുന്ന അജിത് കുമാറും ഭാര്യയ്ക്കും ആണ് ഇത്തരത്തിൽ ഡെലിവറിമാന്റെ സർപ്രൈസ് ഊണ് ലഭിച്ചിരിക്കുന്നത്. എന്നാൽ ഊണിന് വേണ്ടി കാത്തിരുന്ന ദമ്പതിമാരെ തേടിയെത്തിയത് എം എൽ എ ഐബി സതീഷ് ആയിരുന്നു.

അങ്ങനെ ഉച്ച ഭക്ഷണവും ആയാണ് ഐ ബി സതീഷ് ദമ്പതികൾക്ക് മുന്നിൽ എത്തിയത്. ഇതോടെ അജിത്തും ഭാര്യയും ആകെ കൺഫ്യൂഷനിൽ ആയി. കാട്ടാൽ ഇൻഡസ്ട്രിയൽ കൗൺസിലിന്റെ പുതിയ സംരംഭത്തിന്റെ ഭാഗമായി തയ്യാറാക്കുന്ന ഉച്ച ഊണ് ആണ് എം എൽ എ ഐ ബി സതീഷ് ദമ്പതികൾക്ക് നൽകിയിരുന്നത്. ഇതിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉച്ചയൂണ് വീടുകളിൽ എത്തിച്ചു തുടങ്ങിയിരിക്കുകയാണ്.

കാട്ടാൽ ഇൻഡസ്ട്രിയൽ കൗൺസിൽ രാവിലെ തന്നെ തയ്യാറാക്കി നൽകും എന്നതാണ് ഈ പുതിയ സംരംഭത്തിന്റെ മറ്റൊരു പ്രത്യേകത എന്നത്. സംരംഭത്തിന്റെ ഭാഗമായാണ് അജിത്തിനെയും ഭാര്യയും തേടി ഉച്ച ഊണ് എത്തിയിരുന്നത്. പ്രചരണാർത്ഥം ആയിരുന്നു എം എൽ ഐ ബി സതീഷ് ഉച്ച ഊണ് നൽകിയതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം;

ഡെലിവറി മാനായി കുറച്ചുനേരം....... ജഗതി ഡി.പി ഐ ലെ ഉള്ളൂർ നഗറിൽ അൽ സാഹസൽ ക്രസ്റ്റയിലെ C 5 യിലെ ശ്രീ അജിത് കുമാറിനെയും ഭാര്യയെയും ഞെട്ടിച്ചു കൊണ്ടാണ് കയറി ചെന്നത്.... കാട്ടാൽ ഇൻഡസ്ട്രിയൽ കൗൺസിലിന്റെ പുതിയ സംരംഭമാണ് ഉച്ചയൂണ് വീടുകളിലെത്തിക്കുന്നത്....... തിരക്കേറിയ ജീവിതത്തിനിടയിൽ പ്രത്യേകിച്ച് ഉദ്യോഗസ്ഥ ദമ്പതികളും വിദ്യാർത്ഥികളുമടങ്ങുന്ന നഗര ജീവിതത്തിൽ രാവിലെ തന്നെയുള്ള ഉച്ചയൂണൊരുക്കം..... ഒരു കീറാമുട്ടിയാണ്..... ഹോട്ടലുകളിലെ സ്ഥിര ഭക്ഷണത്തിന്റെ വിവിധ പ്രശ്നങ്ങൾ....... പാചക വാതക സിലിണ്ടർ വില എവിടെയെത്തു മെന്നാർക്കുമില്ല നിശ്ചയം....

കാട്ടാൽ ഇൻഡസ്ടിയൽ കൗൺസിൽ മുന്നോട്ട് വക്കുന്ന ആശയം തന്നെ ചെറിയ സംരഭങ്ങൾക്ക് വലിയ സംഭാവനകൾ നൽകാനാകുമെന്നാണ്.ഒരു ഫോൺ കോളിലെത്തും അമ്മമണമുള്ള പൊതിച്ചോർ, നാട്ടുരുചികൾ മണക്കുന്ന ഉച്ചയൂണു കഴിക്കണോ?മാമ്പഴപ്പുളിശേരിയും നാട്ടു വിഭവങ്ങൾ കൊണ്ടൊരുക്കിയ അവിയലും തോരനും സാമ്പാറും ചമ്മന്തിയുമൊക്കെ ചേർത്ത്‌ ഊണ് രാവിലെ തന്നെ വീട്ടുപടിക്കലെത്തും. 8078064870 ലേക്ക്‌ ഒറ്റ ഫോൺ കോൾ മതി. ആവിപറക്കുന്ന പൊതിച്ചോറ് അതി രാവിലെ വീട്ടുമുറ്റത്ത് എത്തിക്കും. ജൈവ ഉൽപ്പന്നങ്ങൾ മാത്രമാണ്‌ പാചകത്തിന്‌ ഉപയോഗിക്കുന്നത്‌. കൂടാതെ കൃത്രിമ നിറങ്ങളോ മായം ചേർന്ന പാചക എണ്ണയോ മറ്റു വസ്‌തുക്കളോ ഉപയോഗിക്കുന്നില്ല.

രാവിലെ 7 മണി മുതൽ 9 മണിവരെയുള്ള സമയങ്ങളിൽ വീടുകളിലും ഫ്ലാറ്റുകളിലും പൊതിച്ചോറുകൾ എത്തും. മാറനല്ലൂരിലെ വീട്ടമ്മമാരുടെ കൂട്ടായ്മ മയൂരം കാറ്ററിംഗ് യൂണിറ്റ് ആണ്‌ തയ്യാറാക്കുന്നത്‌..SYIndia യാണ്‌ പൊതിച്ചോർ വിതരണം നടത്തുക. 60 രൂപയാണ് വില. ആദ്യഘട്ടമായി നേരിട്ട് തന്നെ 20 പേർക്ക് തൊഴിൽ നൽകുവാനും വനിതകൾ ഉൾപ്പടെ നിരവധി പേർക്ക്‌ ഉപജീവനം നടത്താനും കഴിയും വിധമാണ്‌ ഉച്ചയൂണ്‌ പദ്ധതി ..... തൊഴിലു വരുമാനവുമൊപ്പം വീട്ടു രുചിയോടെ ഉച്ചയൂണും ......

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍  (11 minutes ago)

പുനലൂരില്‍ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി  (25 minutes ago)

ശ്യാം മെറ്റാലിക്‌സ് വിപുലീകരണത്തിന് 2,700 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു  (33 minutes ago)

മരണമല്ലാതെ മറ്റൊരു മാർ​ഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത  (38 minutes ago)

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് തിളക്കമാർന്ന സാമ്പത്തിക നേട്ടം; നാലാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച  (40 minutes ago)

സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് വിദ്യാർത്ഥിനികൾക്കായി എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്  (43 minutes ago)

സൈബർ പാർക്കിൽ ലഹരി വിമോചന സെഷൻ  (48 minutes ago)

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (53 minutes ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (1 hour ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (1 hour ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (1 hour ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (1 hour ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (1 hour ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (1 hour ago)

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ  (1 hour ago)

Malayali Vartha Recommends