Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ഇനി അണ്ടി പെറുക്കാനും കേരളാ പോലീസിന് ചുമതല! ഉത്തരവ് കണ്ട് തല ചുറ്റി പോലീസ് ഉദ്യോ​ഗസ്ഥർ... എസ്.ഐ അടക്കം മൂന്ന് പേർ... തൊപ്പിയിട്ട് സെല്യൂട്ട് കൂടി കൊടുത്തേക്കാം!

20 APRIL 2022 04:23 PM IST
മലയാളി വാര്‍ത്ത

രണ്ടാം പിണറായി സർക്കാർ ഭരിക്കുന്ന കാലയളവിൽ പോലീസിന് പിടിപ്പത് പണിയാണ്. ക്രമസമാധാന പ്രശ്നം പരിഹരിക്കാൻ പോലീസിന് ആവുന്നില്ല എന്ന് കണ്ടിട്ട് വേണം ഇപ്പോൾ മറ്റൊരു ലാഭകരമായ ബിസിനസ്സിലേക്ക് കടക്കാൻ ഒരുങ്ങുന്നത്. അതായത് പോലീസ് അധീനതയിലുള്ള പ്രദേശത്തുനിന്ന് കശുവണ്ടി പെറുക്കുന്ന ചുമതലയും ഇനി പോലീസ് ഉദ്യോഗസ്ഥർക്ക് തന്നെയാണ് നിഷ്കർഷിച്ച് നൽകിയിരിക്കുന്നത്.

കശുവണ്ടി പെറുക്കകാനും കേടുപാടുകള്‍ കൂടാതെ സൂക്ഷിക്കാനും വേണ്ടിയിട്ടാണ് പോലീസുകാരെ നിയോഗിച്ച് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. കശുവണ്ടി ശേഖരിക്കാൻ അസിസ്റ്റന്റ് കമൻഡാന്റിനെ ചുമതലപ്പെടുത്തിയാണ് ഉത്തരവിറങ്ങിയത്. കണ്ണൂര്‍ ആംഡ് പോലീസ് നാലാം ബറ്റാലിയനാണ് കശുവണ്ടി ശേഖരിക്കാന്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് ഉത്തരവിറക്കിയത്. ബറ്റാലിയന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലെ കശുമാവുകളില്‍ നിന്നാണ് കശുവണ്ടികള്‍ ശേഖരിക്കേണ്ടത്. ശേഖരിച്ചാല്‍ മാത്രം പോര, ആഴ്ചതോറും കൃത്യമായ തൂക്കം കമാൻഡന്‍റിനെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്.

ഇതിനായി എസ്.ഐ ഉൾപ്പെടുന്ന മൂന്നംഗ കമ്മിറ്റിയേയും രൂപീകരിച്ചു. ആദ്യം പൊലീസുകാരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരുന്നത്. ഉത്തരവ് വിവാദമായതോടെ ചുമതല അസിസ്റ്റന്റ് കമൻഡാന്റിനു നൽകി. ഉദ്യോഗസ്ഥരെ കശുവണ്ടി പെറുക്കാന്‍ നിയോഗിച്ചതില്‍ ഉദ്യോഗസ്ഥരുടെ ഇടയില്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും ഉയരുന്നുണ്ട്. കശുവണ്ടി പറക്കാന്‍ പോകുമ്പോള്‍ യൂണിഫോം ധരിക്കണോ എന്നാണ് ഉയരുന്ന ട്രോളുകള്‍.

ബി കമ്പനിയിലെ ആംഡ് പോലീസ് സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലാണ് കമ്മിറ്റി. ഹെഡ് ക്വാര്‍ട്ടേഴ്‌സിലേയും കമ്പനിയിലേയും രണ്ട് ഹവില്‍ദാര്‍മാരേയും ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുണ്ട്. ഈ ഉത്തരവ് ഇപ്പോൾ സേനയിൽ ചർച്ചാ വിഷയമാണ്. ബറ്റാലിയന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ കശുമാവു തോട്ടം സാധാരണ ലേലത്തിൽ പുറത്തുള്ളവർക്കു നൽകുന്നതാണ് പതിവ്. ഇത്തവണ നാലു തവണ ലേലത്തിനു വച്ചിട്ടും ആരും മുന്നോട്ടു വരാതിരുന്നതോടെയാണ് പൊലീസുകാരെതന്നെ കശുവണ്ടി പെറുക്കാൻ ചുമതലപ്പെടുത്തിയത്.

കശുവണ്ടി ശേഖരിക്കുന്നതിനു നാലു തവണ ലേലം നടത്തി. എന്നാൽ, കാലാവസ്ഥാ വ്യതിയാനം കാരണം കശുവണ്ടിയുടെ ഉൽപ്പാദനം കുറഞ്ഞതായി ഉത്തരവിൽ പറയുന്നു. വിപണിയിലും വില കുറഞ്ഞു. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കശുമാവുകളുടെ എണ്ണവും കുറഞ്ഞു. ഈ കാരണങ്ങളാൽ ആരും ലേലത്തിന് എത്തുന്നില്ല.

കശുവണ്ടി പാഴായി പോകുന്ന അവസ്ഥ ഒഴിവാക്കാൻ അസിസ്റ്റന്റ് കമൻഡാന്റ് നടപടി സ്വീകരിക്കണമെന്നും എല്ലാ ആഴ്ചയിലും ശേഖരിച്ച കശുവണ്ടിയുടെ അളവ് കൃത്യമായി അറിയിക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു. നിലവില്‍ കശുമാങ്ങ നിലത്ത് വീണ് നശിക്കുകയാണ്. മഴയില്‍ ദുര്‍ഗന്ധവും ഉണ്ടാകുന്നുണ്ട്. ഇതേ തുടര്‍ന്നാണ് കമാന്റന്റ് ശ്യാംസുന്ദര്‍ ടിപിയുടെ പേരില്‍ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.

സേനയിൽ ഇതിനെതിരെ വിമർശനം ഉയരുകയും മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തതോടെയാണ് ഇന്നു പുതിയ ഉത്തരവ് പുറത്തിറക്കിയത്. ബറ്റാലിയന്‍ പരിധിയിലെ ഏക്കറ് കണക്കിന് ഭൂമിയിലെ കശുവണ്ടികള്‍ ശേഖരിക്കുന്നത് ചില്ലറ പണിയല്ല. കമാന്‍ഡന്‍റ്, അസിസ്റ്റന്‍റ് കമാന്‍ഡന്‍റിന് നല്‍കിയതാണെങ്കിലും പണി ചെയ്യേണ്ടിവരുന്നത് തങ്ങളായിരിക്കുമെന്ന ആശങ്കയിലാണ് ബറ്റാലിയനിലെ പൊലീസുകാര്‍.

ഇപ്പോൾ നമ്മുടെ സംസ്ഥാനത്ത് വില ഉണ്ടെങ്കിലും കശുവണ്ടി ഉൽപാദനത്തിൽ കുറവാണ് രേഖപ്പെടുത്തുന്നത്. വിൽപനയിലും പ്രതിസന്ധിയെന്ന് വ്യാപാരികൾ. ഒരു കിലോ കശുവണ്ടിക്ക് നൂറു രൂപ വരെ മാർക്കറ്റ് വിലയുണ്ട്. എന്നാൽ മുൻ വർഷത്തേക്കാൾ കശുവണ്ടിയുടെ വരവിൽ കുറവുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ഇക്കുറി കാലാവസ്ഥാ വ്യതിയാനം തിരിച്ചടിയായി. വേനലിൽ പൂക്കൾ കരിഞ്ഞുണങ്ങിയത് ഉൽപാദനം കുറയാൻ കാരണമായി. 

മഴ കാരണം കശുവണ്ടിയുടെ ഗുണ നിലവാരവും കുറഞ്ഞു. കശുമാവ് പ്രധാന കൃഷിയല്ല എവിടെയും. എന്നാൽ ഉള്ളവയെ നില നിർത്തുന്ന കർഷകരുണ്ട്. റബറിന്റെ കടന്നു വരവോടെയാണ് നാട്ടിൻപുറങ്ങളിലെ പറമ്പിൽ നിന്ന് നിന്ന് കശുമാവ് അന്യമായത്. യാതൊരു പരിചരണവും കൂടാതെ ആദായം നൽകിയിരുന്ന കശുമാവ് കൃഷി വ്യാപാകമാക്കാനായി സർക്കാർ ശ്രമം തുടങ്ങിയെങ്കിലും വിജയിച്ചിട്ടില്ല. 

അത് വിജയിപ്പിക്കാനുള്ള ശ്രമമായിരിക്കും പോലീസിനെ ഉപയോ​ഗിച്ച് നടപ്പിലാക്കാൻ നോക്കുന്നത്. അല്ലെങ്കിൽ അധിക വരുമാനം നേടുന്നതിനെ മുന്നിൽ കണ്ടിട്ടും ആകാം. പോലീസ് ജീപ്പിന് പെട്രോൾ അടിക്കാൻ പോലും നിവർത്തിയില്ലാതെ ഉത്തരവിറക്കിയതും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാ വിഷയമായി മാറിയിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍  (11 minutes ago)

പുനലൂരില്‍ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി  (25 minutes ago)

ശ്യാം മെറ്റാലിക്‌സ് വിപുലീകരണത്തിന് 2,700 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു  (33 minutes ago)

മരണമല്ലാതെ മറ്റൊരു മാർ​ഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത  (38 minutes ago)

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് തിളക്കമാർന്ന സാമ്പത്തിക നേട്ടം; നാലാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച  (40 minutes ago)

സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് വിദ്യാർത്ഥിനികൾക്കായി എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്  (43 minutes ago)

സൈബർ പാർക്കിൽ ലഹരി വിമോചന സെഷൻ  (48 minutes ago)

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (53 minutes ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (1 hour ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (1 hour ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (1 hour ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (1 hour ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (1 hour ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (1 hour ago)

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ  (1 hour ago)

Malayali Vartha Recommends