Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

പാര്‍ട്ടി കോണ്‍ഗ്രസ്; സീതാറാം യെച്ചൂരിയെന്ന സൂത്രക്കാരന്റെ വിജയമോ? പിണറായിയുടെ താൽപ്പര്യങ്ങൾ പാളിയതെങ്ങനെ? പാർട്ടി കോൺഗ്രസിലെ തെരഞ്ഞെടുപ്പുദിവസം അണിയറയില്‍ നടന്നതെന്ത്? പി എ മുഹമ്മദ് റിയാസിനെ കേന്ദ്രകമ്മിറ്റിയിൽ നിന്ന് വെട്ടിയതെങ്ങനെ? പുറത്തുവിടുന്നു മലയാളി വാര്‍ത്ത

20 APRIL 2022 05:45 PM IST
മലയാളി വാര്‍ത്ത
  കണ്ണൂരില്‍ നടന്ന ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് യഥാര്‍ഥത്തില്‍ സീതാറാം യെച്ചൂരിയുടെ വിജയമായിരുന്നോ? ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുകയാണ്. പിണറായി വിജയന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ പാര്‍ട്ടിയെ പൂര്‍ണ്ണമായി വരുതിയിലാക്കാമെന്ന കേരള ഘടകത്തിന്റെ വ്യാമോഹത്തിന് തിരിച്ചടിെേയറ്റെന്നാണ് സി പി എം നേതാക്കള്‍ക്കിടയിലും പൊതുവെ ഉയരുന്ന സംസാരം.     പാര്‍ട്ടി കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പുദിവസം അതിനാടകീയമായ സംഭവങ്ങളാണ് അണിയറയില്‍ നടന്നത്. കേന്ദ്രകമ്മിറ്റിയിലേക്ക് കേരള ഘടകം നല്‍കിയ ലിസ്റ്റില്‍ പുതിയ അംഗങ്ങളായി മന്ത്രി പി എ മുഹമ്മദ് റിയാസിന്റെയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാകേഷിന്റെയും പേരുണ്ടായിരുന്നു. ദീര്‍ഘ ചര്‍ച്ചകള്‍ക്ക് ശേഷം യെച്ചൂരിയുടെ 'അനുനയ'ത്തില്‍ ഇവര്‍ ഒഴിവാക്കപ്പെടുകയും ലിസ്റ്റില്‍ ഉണ്ടായിരുന്ന യെച്ചൂരിക്ക് കൂടുതല്‍ അഭിമതരായ പി രാജീവ്, കെ എന്‍ ബാലഗോപാല്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തുകയുമായിരുന്നു.   സാധാരണ ഗതിയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിക്കുന്ന ദിവസം ഉച്ചയോടെ തന്നെ കേന്ദ്രകമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിക്കുകയാണ് പതിവ്. ചര്‍ച്ചകള്‍ നീണ്ടതോടെ ഇത്തവണ പാനല്‍ അവതരിപ്പിച്ചത് വളരെ വൈകിയാണ്.സകല മാനദണ്ഡങ്ങളും തെറ്റിച്ചുള്ള തന്ത്രങ്ങള്‍ വഴിയായിരുന്നു പി എ മുഹമ്മദ് റിയാസിനെ സംസ്ഥാന നേതൃത്വം സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയത്.   സെക്രട്ടേറിയറ്റ് അംഗങ്ങള്‍ മന്ത്രിമാരാവുമ്പോള്‍ സംഘടനാ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കുന്നില്ല എന്ന് കണ്ട് മന്ത്രിമാരെ പരമാവധി സെക്രട്ടേറിയറ്റില്‍ നിന്ന്് ഒഴിവാക്കുകയായിരുന്നു വി എസ് ചെയ്തത്. എന്നാല്‍ പാര്‍ട്ടിയുമായുള്ള ഏകോപനം ശരിയാവാന്‍ പരമാവധി മന്ത്രിമാര്‍ സെക്രട്ടേറിയറ്റില്‍ വരണമെന്നായിരുന്നു പി എ മുഹമ്മദ് റിയാസിനെ ഉള്‍പ്പെടുത്തുമ്പോള്‍ എടുത്ത നിലപാട്.   എന്നാല്‍ ഇത്തരം തന്ത്രങ്ങളൊന്നും റിയാസിനെയും രാഗേഷിനെയും കേന്ദ്രകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്ന ചര്‍ച്ചയില്‍ ഫലം കണ്ടില്ല. എന്നാല്‍ സംസ്ഥാന ഘടകത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടി ഇതായിരുന്നില്ല. പിണറായിയെ നേതാവായി ഉയര്‍ത്തിക്കാട്ടി ദേശീയതലത്തില്‍ ഒരു ബദല്‍ മുന്നണി പാര്‍ട്ടി കോണ്‍ഗ്ര്‌സില്‍ അംഗീകരിപ്പിക്കുകയായിരുന്നു കേരള ഘടകത്തിെന്റ ലക്ഷ്യം. ബംഗാള്‍ ഘടകം ഈ നീക്കത്തെ പരിഹസിക്കുകയാണ് ചെയ്തത്.     സി പി എം പറഞ്ഞാല്‍ ഇന്ത്യയില്‍ ഏത് പാര്‍ട്ടി ഇപ്പോള്‍ കൂടെനില്‍ക്കുമെന്നായിരുന്നു ബംഗാളിലെ അംഗങ്ങളുടെ ചോദ്യം. പാര്‍ട്ടി കോണ്‍ഗ്രസില്‍ കെ കെ രാഗേഷ് ദേശീയതലത്തില്‍ പിണറായിയുടെ നേതൃത്വത്തിലുള്ള ബദല്‍ മുന്നണി ലക്ഷ്്യമാക്കി ഒരു പ്രമേയം അവതരിപ്പിച്ചു. എന്നാല്‍ പുറത്തുനിന്നുള്ള പ്രതിനിധികളുടെ വിമര്‍ശനങ്ങളെത്തുടര്‍ന്ന് പ്രമേയം പന്‍വലിക്കേണ്ട സാഹചര്യവും ഉണ്ടായി. കേരള ബദല്‍ മാതൃകയാണെന്നത് നേതാക്കള്‍ പുറത്ത് പറയട്ടെ.       എന്നാല്‍ അഖിലേന്ത്യാതലത്തില്‍ ബദല്‍ മുന്നണിക്ക് നേതൃത്വം നല്‍കേണ്ടത് ഇപ്പോള്‍ ആലോചിക്കുന്നില്ല എന്ന യെച്ചൂരിയുടെ അനുനയമാണ് വീണ്ടും തീരുമാനമായി വന്നത്. കോണ്‍ഗ്രസിലേക്കെത്തുന്നതിന് തൊട്ടുമുമ്പ് സീതാറാം യെച്ചൂരി നടത്തിയ സ്റ്റാാലിനെ പുകഴ്ത്തിയുള്ള പ്രസ്താവനയും ആലോചിച്ചുറപ്പിച്ച് പറഞ്ഞതാണെന്നാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്.     പിണറായിയുടെ നേതൃത്വത്തിലെ അഖിലേന്ത്യാ ബദലിന് കേരള ഘടകം നീക്കം നടത്തുമ്പോഴായിരുന്നു സ്റ്റാലിനാണ് ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രിയെന്ന യെച്ചൂരിയുടെ ഞെട്ടിക്കുന്ന പ്രസ്താവന. കേരള ഘടകത്തെ എങ്ങനെ നേരിടണമെന്ന് യെച്ചൂരി നടത്തിയ ഹോംവര്‍ക്കിന്റെ ഫലം കൂടിയായിരുന്നു    കോൺഗ്രസ് ബന്ധത്തിന്റെ കാര്യത്തിലായിരുന്നു അടുത്ത അടിയേറ്റത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള ബന്ധം പൂര്‍ണ്ണമായി ഉപേക്ഷിക്കണമെന്നായിരുന്നു കേരള ഘടകത്തിന്റെ നിലപാട്. ഇതും പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചില്ല. അതത് സംസ്ഥാനങ്ങളില്‍ അപ്പോഴത്തെ സാഹചര്യമനുസരിച്ച് കോണ്‍ഗ്രസ് ബന്ധം തീരുമാനിക്കാമെന്ന നിലപാടിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് എത്തിയത്.      പി ബി അംഗങ്ങളുടെ കാര്യത്തിലും യെച്ചൂരിയുടെ ഹോംവര്‍ക്ക് ഫലം കണ്ടു. പാര്‍ട്ടി തകര്‍ന്നടിഞ്ഞിട്ടും ബംഗാളില്‍ നിന്ന് അഞ്ച് പി ബി അംഗങ്ങളുണ്ട്. കേരളത്തില്‍ നിന്ന് നാല് പേര്‍ മാത്രം. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പി ബി അംഗമായ ഡോ. അശോക് ധാവ്‌ലെ കേരളഘടകത്തിന്റെ എക്കാലത്തെയും വലിയ ശത്രുവാണ്. ധാവ്‌ലയെ പി ബിയില്‍ ഉള്‍പ്പെടുത്താനും യെച്ചൂരിക്ക് കഴിഞ്ഞു. കേന്ദ്രകമ്മിറ്റിയിലും ഇതേ കൗശലത്തോടെ ആധിപത്യം ഉറപ്പിക്കാന്‍ സാധിച്ച, യെച്ചൂരിയുടെ വിജയമായിത്തന്നെ ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിനെ കണക്കാക്കാം.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍  (13 minutes ago)

പുനലൂരില്‍ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി  (27 minutes ago)

ശ്യാം മെറ്റാലിക്‌സ് വിപുലീകരണത്തിന് 2,700 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു  (35 minutes ago)

മരണമല്ലാതെ മറ്റൊരു മാർ​ഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത  (40 minutes ago)

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് തിളക്കമാർന്ന സാമ്പത്തിക നേട്ടം; നാലാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച  (42 minutes ago)

സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് വിദ്യാർത്ഥിനികൾക്കായി എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്  (45 minutes ago)

സൈബർ പാർക്കിൽ ലഹരി വിമോചന സെഷൻ  (50 minutes ago)

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (55 minutes ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (1 hour ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (1 hour ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (1 hour ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (1 hour ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (1 hour ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (1 hour ago)

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ  (2 hours ago)

Malayali Vartha Recommends