കണ്ണൂരില്‍ 16 വയസ്സുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ 14 വയസ്സുകാരനെതിരെ കേസ്

കണ്ണൂരിലെ എടക്കാട് 16 വയസ്സുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ അയല്‍വാസിയായ 14 വയസ്സുകാരനെതിരെ കേസ്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ജനുവരിയിലാണു പീഡനം നടന്നതെന്നാണു പരാതിയില്‍ പറയുന്നത്. സ്ഥിരമായി വീട്ടില്‍ വരുമായിരുന്ന 14 വയസ്സുകാരന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.
വയറുവേദനയെ തുടര്‍ന്നു പെണ്‍കുട്ടിക്കു ചികിത്സ തേടിയപ്പോഴാണു ഗര്‍ഭിണിയായ വിവരം അറിഞ്ഞത്. ഭയന്നിട്ടാണ് പീഡനവിവരം പുറത്ത് പറയാതിരുന്നതെന്നും പെണ്‍കുട്ടി പറഞ്ഞതായി പരാതിയിലുണ്ട്.
സമാനരീതിയില്‍ രണ്ട് വര്‍ഷം മുമ്പാണ് വയറുവേദനയുമായി പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.
തുടര്‍ന്ന് നടന്ന പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ക്ക് സംശയം തോന്നിയതോടെ ഡോക്ടര്‍ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിതാവ് മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയതാണെന്ന് കണ്ടെത്തിയത്.
ഡിഎന്‍എ പരിശോധനയുടെ റിപ്പോര്‍ട്ട് അടക്കം 22 രേഖകലാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത് കേസില്‍ സാക്ഷികളെയാണ് കോടതിയില്‍ വിസ്തരിച്ചത്.പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ.കെ.എന്‍.സിനിമോള്‍ ഹാജരായി. സി ഐ മാരായ ബിജോയ് പി ആര്‍, എം ജെ ജിജോ, പി ജി അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha


























