പോലീസ് ഒത്തുകളിക്കുന്നു... 2010ല്‍ ജോലി വാഗ്ദാനം നല്‍കി എറണാകുളത്തെ ഗാനരചയിതാവിന്റെ വീട്ടില്‍വച്ചു പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പോലീസ് നടപടി സ്വീകരിക്കുന്നില്ല

പീഡനക്കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നതായി ഡിജിപിക്കും മുഖ്യമന്ത്രിക്കും കണ്ണൂര്‍ സ്വദേശിനിയുടെ പരാതി. 2010ല്‍ ജോലി വാഗ്ദാനം നല്‍കി എറണാകുളത്തെ ഗാനരചയിതാവിന്റെ വീട്ടില്‍വച്ചു പീഡിപ്പിച്ചെന്നാണു യുവതിയുടെ പരാതി.
എളമക്കര പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടും ബാലചന്ദ്രകുമാറിനെ അറസ്റ്റു ചെയ്യാനുള്ള യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നു പരാതിയില്‍ പറയുന്നു. ബാലചന്ദ്രകുമാര്‍ പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിലും ചാനല്‍ ചര്‍ച്ചയിലും പങ്കെടുത്തിട്ടും അയാളെ സംരക്ഷിച്ച്, അന്വേഷണം അട്ടിമറിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്.
കേസ് പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. തന്നെ അപായപ്പെടുത്താനും സാധ്യതയുണ്ട്. ബാലചന്ദ്രകുമാര്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ജാമ്യഹര്‍ജി പിന്‍വലിച്ചിട്ടും, മറ്റൊരു കോടതിയില്‍ ജാമ്യഹര്‍ജി നല്‍കാതിരുന്നിട്ടും, വാറന്റ് നിലനില്‍ക്കുന്ന പ്രതിയെ പൊലീസ് സംരക്ഷിക്കുകയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ബാലചന്ദ്രകുമാര്‍ 12 വര്‍ഷം മുമ്പ് പീഡിപ്പിച്ചതായാണ് യുവതി പരാതി നല്‍കിയിരുന്നത്. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
ബാലചന്ദ്ര കുമാര്‍ തന്നെ പീഡിപ്പിച്ചു എന്ന വാര്‍ത്ത ഒരു യൂട്യൂബ് ചാനല്‍ വഴിയാണ് യുവതി പുറത്ത് വിട്ടത്. ജോലി വാഗ്ദാനം ചെയ്ത് തന്നെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയും ആ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്.
12 വര്‍ഷം മുന്‍പാണ് ഈ സംഭവം നടന്നതെന്നും യുവതി വെളിപ്പെടുത്തുന്നു. സ്ത്രീ സംരക്ഷണമൊരുക്കുന്ന കേരളാ പോലീസ് വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാത്തത് എന്താണെന്ന ചോദ്യമുയരുന്നു.
പെണ്‍കുട്ടികളുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ എന്തുകൊണ്ട് പോലീസ്, വനിത കമ്മീഷന്‍ ഒന്നും അനങ്ങുന്നില്ലെന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.
ബാലചന്ദ്ര കുമാര്‍ ഒരു വെളിപ്പെടുത്തല്‍ നടത്തിയപ്പോഴേക്കും ഓടിച്ചെന്ന് ദിലീപിനെതിരെ കേസെടുത്ത പോലീസ് എന്തുകൊണ്ടാണ് അയാള്‍ക്കെതിരെ ഇത്രയും വലിയൊരു വെളിപ്പെടുത്തല്‍ നടത്തിയിട്ടും കേസെടുക്കാത്തത് എന്നാണ് സോഷ്യല്‍ മീഡിയ നിരീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha


























