ഏറ്റവും പ്രതികൂലമായ പോരാട്ടരംഗത്തുപോലും ആങ്കിൾ തെറ്റാതെ അനുപാതമൊപ്പിച്ച് ഫ്രയിമാരുക്കുന്ന എണ്ണം പറഞ്ഞ ഫോട്ടോ ജേർണലിസ്റ്റുകളുടെ നഗരത്തിൽ ഇത്രയും അനുപാതരഹിതമായ ചിത്രം പകർത്താൻ മാത്രം അരാഷ്ട്രീയ / വലതു രാഷ്ട്രീയം വളർന്നു എന്നത് ഭയപ്പെടുത്തുന്നു; ഭരണഘടനയുടേയും നിയമവാഴ്ചയുടേയും റേപ് അറ്റംപ്റ്റാണ്; വിമർശനവുമായി ഡോ. അരുൺകുമാർ

ഏറ്റവും പ്രതികൂലമായ പോരാട്ടരംഗത്തുപോലും ആങ്കിൾ തെറ്റാതെ അനുപാതമൊപ്പിച്ച് ഫ്രയിമാരുക്കുന്ന എണ്ണം പറഞ്ഞ ഫോട്ടോ ജേർണലിസ്റ്റുകളുടെ നഗരത്തിൽ ഇത്രയും അനുപാതരഹിതമായ ചിത്രം പകർത്താൻ മാത്രം അരാഷ്ട്രീയ / വലതു രാഷ്ട്രീയം വളർന്നു എന്നത് ഭയപ്പെടുത്തുന്നു. ഭരണഘടനയുടേയും നിയമവാഴ്ചയുടേയും
റേപ് അറ്റംപ്റ്റാണ്. പ്രതിരോധം തീർത്തത് ഡ്രാമാറ്റിക് പ്രൊപ്പഗാൻഡിസ്റ്റ് ഒറ്റയാൾ പോരാട്ടമല്ല, ഒരു കൊടുങ്കാറ്റിലും വലതുചായാത്ത ഒരു രാഷ്ട്രീയ നിലപാടാണ്. വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഡോ. അരുൺകുമാർ . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
എല്ലായിടത്തും അവരിങ്ങനെയാണ്. വർഗ്ഗീയ കലാപത്തിൻ്റെ കനലാദ്യം.. പിന്നെ കുടിലുകളിൽ ബുൾഡോസിംഗ്.. ഉത്തർപ്രദേശിൽ, ഗുജറാത്തിൽ ഒക്കെ കണ്ടതാണ്. ജഹാംഗീർ പുരിയിൽ കണ്ടത് ലക്ഷണമൊത്ത എത്നിക് ക്ലീൻ സിംഗിൻ്റെ ട്രയൽ റണ്ണാണ്.
ഭരണഘടനയുടേയും നിയമവാഴ്ചയുടേയും റേപ് അറ്റംപ്റ്റാണ്. പ്രതിരോധം തീർത്തത് ഡ്രാമാറ്റിക് പ്രൊപ്പഗാൻഡിസ്റ്റ് ഒറ്റയാൾ പോരാട്ടമല്ല, ഒരു കൊടുങ്കാറ്റിലും വലതുചായാത്ത ഒരു രാഷ്ട്രീയ നിലപാടാണ്. വോട്ടിനു ഇനിയും വിട്ടുകൊടുക്കാത്ത ഉറച്ച നിലപാടാണ്. വലതു ചാഞ്ഞു മിടിക്കാത്ത ഹൃദയമേ നിനക്കഭിവാദനം!
https://www.facebook.com/Malayalivartha


























