ലവ് ജിഹാദ് പരാമര്‍ശം.... നാക്കുപിഴവാണെന്ന് പരസ്യമായി സമ്മതിച്ച ജോര്‍ജ് എം തോമസിന് പരസ്യ ശാസന; ഡി.വൈ.എഫ്.ഐ നേതാവിന്റെ മിശ്രവിവാഹവുമായി ബന്ധപ്പെട്ടായിരുന്നു ജോര്‍ജ് എം തോമസിന്റെ ലവ് ജിഹാദ് പരാമര്‍ശം; മുസ്‌ലീം സമുദായാംഗവുമായ ഷെജിനും ക്രിസ്ത്യന്‍ മത വിഭാഗത്തില്‍പ്പെട്ട ജ്യോയ്‌സ്‌നയും തമ്മിലായിരുന്നു വിവാഹം

ലവ് ജിഹാദ് പരാമര്‍ശത്തില്‍ നാക്കുപിഴവാണെന്ന് പരസ്യമായി സമ്മതിച്ച ജോര്‍ജ് എം തോമസിന് പരസ്യ ശാസനയുമായി പാര്‍ട്ടി. മാധ്യമങ്ങളോടും കോടഞ്ചേരിയില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീരണയോഗത്തിലും തെറ്റ് ഏറ്റുപറഞ്ഞ സാഹചര്യത്തിലാണ് കൂടുതല്‍ നടപടിയിലേക്ക് ജില്ലാ നേതൃത്വം കടക്കാതിരുന്നത്. ഡി.വൈ.എഫ്. ഐ നേതാവും മുസ്്‌ലീം സമുദായാംഗവുമായ ഷെജിനും ക്രിസ്ത്യന്‍ മത വിഭാഗത്തില്‍പ്പെട്ട ജ്യോയ്‌സ്‌നയും തമ്മിലായിരുന്നു വിവാഹം.
ലവ് ജിഹാദ് പരാമര്‍ശത്തില്‍ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ എം.എല്‍.എയുമാണ് ജോര്‍ജ് എം തോമസ്. മിശ്രവിവാഹവുമായി ബന്ധപ്പെട്ടായിരുന്നു ജോര്‍ജ് എം തോമസിന്റെ ലവ് ജിഹാദ് പരാമര്‍ശം. ലവ് ജിഹാദ് പരാമര്‍ശം നാക്കുപിഴയാണെന്ന് ജോര്‍ജ് എം തോമസ് പരസ്യമായി സമ്മതിച്ചതാണ്. പക്ഷെ ഈ പരാമര്‍ശം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി.
പ്രതിപക്ഷ പാര്‍ട്ടികള്‍ സി.പി.എമ്മിനെതിരെ ഇത് ആയുധമാക്കി. ഈ സാഹചര്യത്തിലായിരുന്നു ജോര്‍ജ് എം തോമസിനെതിരെ നടപടി ഉണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ഇന്നലെ വ്യക്തമാക്കിയത്.നടപടി തീരുമാനിക്കാന്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. ലവ് ജിഹാദ് പരാമര്‍ശം ഗൗരവമുള്ളതാണെന്നും പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. വിവാദമുണ്ടായ ഉടന്‍ തെറ്റ് സംഭവിച്ചതായി ജോര്‍ജ് എം തോമസ് ജില്ലാ കമ്മിറ്റിയെ അറിയിച്ചിരുന്നു.
ഉന്നത വിദ്യാഭ്യാസം നേടിയ യുവതികളെ പ്രേമം നടിച്ച് മതംമാറ്റാന്‍ നീക്കം നടക്കുന്നതായി പാര്‍ട്ടി രേഖകളില്‍ ഉണ്ടെന്നായിരുന്നു ജോര്‍ജ് എം തോമസിന്റെ വിവാദ പ്രസ്താവന. ജോര്‍ജ് എം. തോമസിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനനും രംഗത്തെത്തിയിരുന്നു.
ഒടുവില്‍ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് ജോര്‍ജ് എം തോമസിന് നാക്കുപിഴ സംഭവിച്ചതാണെന്ന് വ്യക്തമാക്കി. വിവാഹം കഴിച്ചതിന്റെ പേരില്‍ ഷിജിനെതിരെ നടപടിയുണ്ടാകില്ലെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞു. ഡിവൈഎഫ്‌ഐ, സിപിഎം നേതൃത്വത്തിലുള്ള പലരും ജോയ്!സ്‌നയ്ക്കും ഷിജിനും തുറന്ന പിന്തുണയുമായി രംഗത്ത് വന്നു.
https://www.facebook.com/Malayalivartha























