മാസങ്ങളോളം ലിവിങ് ടുഗദര്‍ നടത്തി.... ഒന്നിച്ചു താമസിച്ച ശേഷം മുങ്ങിയ യുവാവിന്റെ വീടിന്റെ മുന്നില്‍ സമരമിരുന്ന് യുവതി

മാസങ്ങളോളം ലിവിങ് ടുഗദര്‍ നടത്തി ഒന്നിച്ച് താമസിച്ച ശേഷം കടന്നുകളഞ്ഞെന്ന പരാതിയുമായി യുവാവിന്റെ വീടിനു മുന്നില്‍ സമരം ചെയ്ത് യുവതി. പഴനി സ്വദേശിയായ യുവതിയാണ് മലപ്പുറത്തുകാരനായ യുവാവിന്റെ വീടിനു മുന്നില്‍ സമരം ഇരിക്കുന്നത്. ലപ്പുറം മഞ്ചേരി കൂമംകുളത്തെ യുവാവിന്റെ വീടിനു മുന്നിലാണ് യുവതി മൂന്നു ദിവസമായി സമരം ചെയ്യുന്നത്.
സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായ യുവതിയാണ് ഇപ്പോള്‍ പീഡനത്തിനിരയായി ആരോപിപ്പ് പരാതി നല്‍കിയിരിക്കുന്നത്. പഠനാാവശ്യത്തിനായി ചെന്നൈയിലെത്തിയ യുവാവ് പ്രണയം നടിച്ച് പെണ്‍കുട്ടിയോട് അടുത്തുകൂടുകയും ഒരുമിച്ച് താമസമാക്കുകയും ചെയ്തു.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം കടന്നു കളഞ്ഞു എന്നാണ് പരാതി. മാസങ്ങളോളം ഇരുവരും ഒന്നിച്ചു താമസിച്ചതായും യുവതി ആരോപിക്കുന്നു. യുവാവ് തന്നെ വിവാഹം കഴിക്കണമെന്നതാണ് യുവതിയുടെ ആവശ്യം.
പെണ്‍കുട്ടി തന്നെ വിവാഹം കഴിക്കണമെന്ന് യുവാവിനോട് ആവശ്യപ്പെട്ടു. ഇതോടെ വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കിയ ശേഷം യുവാവ് കേരളത്തിലേക്ക് മുങ്ങുകയായിരുന്നു. കുടുംബത്തിന്റെ സമ്മതം വാങ്ങി വരാമെന്ന് അറിയിച്ചാണ് യുവാവ് നാട്ടിലേക്ക് വന്നത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാണാതായതോടെ യുവതി അന്വേഷിച്ച് എത്തുകയായിരുന്നു.
തുടര്‍ന്ന് താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലായതോടെ പെണ്‍കുട്ടി യുവാവിന്റെ വീടിനു മുന്നില്‍ സമരം ആരംഭിച്ചു. ഇതോടെ യുവാവിനൊപ്പം കുടുംബവും വീട്ടില്‍ നിന്ന് അപ്രത്യക്ഷരായി.
ഒടുവില്‍ പീഡനം നടന്നത് ചെന്നൈയില്‍ ആയതുകൊണ്ട് തമിഴ്‌നാട് പൊലീസ് കേസെടുക്കണമെന്ന് കേരള പൊലീസ് യുവതിയെ അറിയിച്ചു. സമരം നടത്തിയ യുവതിയെ മഞ്ചേരി പൊലീസ് സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.
https://www.facebook.com/Malayalivartha























