സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ദ്ധന അടുത്തമാസം ഒന്നു മുതല്‍..... ഓര്‍ഡിനറി മിനിമം നിരക്ക് 10 രൂപ, ഓട്ടോറിക്ഷ മിനിമം നിരക്ക് 30 രൂപയാക്കി, അധിക കിലോമീറ്ററിന് 15 രൂപ വച്ച്... .... സാധാരണക്കാര്‍ നെട്ടോട്ടത്തില്‍

സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ദ്ധന അടുത്തമാസം ഒന്നു മുതല്‍..... ഓര്‍ഡിനറി മിനിമം നിരക്ക് 10 രൂപ, ഓട്ടോറിക്ഷ മിനിമം നിരക്ക് 30 രൂപയാക്കി, അധിക കിലോമീറ്ററിന് 15 രൂപ വച്ച്... .
ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കിയതോടെ പുതിയ നിരക്കുകള്‍ മേയ് ഒന്നുമുതല്‍ പ്രാബല്യത്തിലാകും. കൊവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ 25 ശതമാനം വര്‍ദ്ധന പിന്‍വലിക്കാതെ അതിന്മേലാണ് ഫാസ്റ്റ് പാസഞ്ചര്‍ വരെയുള്ള ബസുകളുടെ മിനിമം നിരക്ക് വര്‍ദ്ധിപ്പിച്ചത്.
എക്‌സ്പ്രസ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ എയര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് / സെമി സ്ലീപ്പര്‍, ലക്ഷ്വറി / ഹൈടെക് ആന്‍ഡ് എ.സി, സിംഗിള്‍ ആക്‌സില്‍, മള്‍ട്ടി ആക്‌സില്‍, ലോ ഫ്ളോര്‍ എ.സി സര്‍വീസുകളുടെ മിനിമം നിരക്കില്‍ വര്‍ദ്ധന ഇല്ല.
വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധനയില്‍ തീരുമാനമെടുത്തില്ല. പഠിക്കാന്‍ കമ്മിഷനെ നിയോഗിക്കും. കെ.എസ്.ആര്‍.ടി.സിക്ക് ഒരു മാസത്തേക്കോ അതില്‍കൂടുതലോ സ്ഥിരം യാത്രക്കാര്‍ക്ക് പൊതുനിരക്കിന്റെ 30 ശതമാനംവരെ ഇളവു നല്‍കി സീസണ്‍ ടിക്കറ്റുകള്‍ നല്‍കാന്‍ അനുമതി നല്‍കി.
നിരക്ക് വര്‍ദ്ധനയ്ക്ക് നേരത്തെ ഇടതുമുന്നണി അനുമതി നല്‍കിയിരുന്നു.പുതിയ ബസ് നിരക്ക് (മിനിമം)(നിലവിലേത് ബ്രായ്ക്കറ്റില്‍) ഓര്‍ഡിനറി - 10 (8) സിറ്റി ഫാസ്റ്റ് - 12 (10) ഫാസ്റ്റ് പാസഞ്ചര്‍/ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍- 15 (14) സൂപ്പര്‍ഫാസ്റ്റ്- 22 (20) സ്വിഫ്ട് എ.സി സ്ലീപ്പര്‍- 130--ലോ ഫ്ളോര്‍ നോണ്‍ എ.സി(ജന്റം) കുറച്ചു- 13ല്‍ നിന്ന് 10ഓട്ടോ, ടാക്‌സി ഓട്ടോ- 30 (1.5 കി.മീറ്റര്‍), ഓരോ കി.മീറ്ററിനും 15 രൂപ ക്വാഡ്രിസൈക്കിള്‍- 35 (1.5 കി.മീറ്റര്‍), ഓരോ കി.മീറ്ററിനും 15 1500 സിസിക്ക് താഴെയുള്ള മോട്ടോര്‍ കാബ്- 200 (5 കി.മീറ്റര്‍), ഓരോ കി.മീറ്ററിനും 18 1500 സിസിക്ക് മുകളില്‍ -225 (5 കി.മീറ്റര്‍) ഓരോ കി.മീറ്ററിനും 20 രൂപ നിരക്കില്‍ നല്‍കണം.
അതേസമയം പെട്രോള്‍., ഡീസല്‍ , പാചക വാതക വിലയ്ക്കു പുറമെ ബസ് ഓട്ടോ ടാക്‌സി നിരക്ക് വര്‍ദ്ധനവ് സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുകയാണ്.
https://www.facebook.com/Malayalivartha























