ഉറ്റസുഹൃത്തുക്കളുടെ ആത്മഹത്യാശ്രമത്തിന്റെ കാരണം അന്വേഷിച്ച് പോലീസ്..... കൂട്ടുകാരിയുടെ ആത്മഹത്യാശ്രമത്തിന്റെ വിവരമറിഞ്ഞ് വിഷം കഴിച്ച കൂട്ടുകാരി മരിച്ചു, ഒരു പെണ്‍കുട്ടി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍...

ഉറ്റസുഹൃത്തുക്കളായ രണ്ടു പെണ്‍കുട്ടികളാണ് വിഷക്കായ കഴിച്ചു. ഒരാള്‍ മരിച്ചു. രണ്ടാമത്തെ പെണ്‍കുട്ടി ഗുരുതരനിലയില്‍ ആശുപത്രിയില്‍ തുടരുന്നു. അതേസമയം ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം അന്വേഷിച്ച് പോലീസ്.
തലയോലപ്പറമ്പ് പഴമ്പട്ടി ചാലിത്തറ വീട്ടില്‍ കുഞ്ഞുമോന്റെ മകള്‍ കൃഷ്ണമോള്‍ (18) ആണ് മരിച്ചത്. കൃഷ്ണമോളുടെ കൂട്ടുകാരി ഇറുമ്പയം സ്വദേശിനി (18) കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നു. ഇന്നലെ ഇറുമ്പയം സ്വദേശിനിയും ചൊവ്വാഴ്ച കൃഷ്ണമോളും വിഷക്കായ കഴിച്ചു. ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതിന്റെ കാരണം വ്യക്തമല്ല.
ഒന്നര വര്‍ഷം മുന്‍പുണ്ടായ പോക്സോ കേസിലെ അതിജീവിതയാണ് ഇറുമ്പയം സ്വദേശിനി. രണ്ടു പേരും ഒരുമിച്ച് ഞായറാഴ്ച തലയോലപ്പറമ്പില്‍ സിനിമ കാണാന്‍ പോയി. കൃഷ്ണമോളുടെ വീട്ടിലേക്കാണ് തിരിച്ചെത്തിയത്. വീടിനു മുന്‍വശത്തെ റോഡില്‍ ഇരുവരും ഡാന്‍സ് കളിച്ചെന്നും ഇതു കണ്ട ബന്ധു വഴക്കു പറയുകയും തല്ലുകയും ചെയ്തെന്നും കൃഷ്ണമോള്‍ സഹപാഠികളോടു പറഞ്ഞിരുന്നു. ഞായറാഴ്ച വൈകിട്ട് കൃഷ്ണമോള്‍ കൈ മുറിച്ച് ജീവനൊടുക്കാന്‍ ശ്രമം നടത്തുകയും ചെയ്തു.
അതേസമയം തിങ്കളാഴ്ച വൈകുന്നേരം കൂട്ടുകാരിയെ വിഷക്കായ കഴിച്ച നിലയില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞ കൃഷ്ണമോളും വിഷക്കായ കഴിക്കുകയായിരുന്നു.
കൃഷ്ണമോളെയും കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചയോടെ മരിച്ചു. വീടിനു സമീപത്തെ മരത്തില്‍ നിന്നാണ് രണ്ടുപേരും വിഷക്കായ പറിച്ചെടുത്തതെന്നാണ് പൊലീസ് പറഞ്ഞു. കടുത്തുരുത്തിയില്‍ ഫാഷന്‍ ഡിസൈനിങ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് കൃഷ്ണമോള്‍. കഴിഞ്ഞ ഏപ്രില്‍ 7ന് കൃഷ്ണമോളെയും ഇറുമ്പയം സ്വദേശിനിയെയും കാണാതായതായി വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ പിറ്റേന്ന് ഇരുവരും മടങ്ങിയെത്തി. ഇറുമ്പയം സ്വദേശിനിയുടെ മൊഴി എടുക്കുന്നതിനായി വെള്ളൂര്‍ പൊലീസ് മെഡിക്കല്‍ കോളജില്‍ എത്തിയെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല. കൃഷ്ണമോളുടെ സംസ്‌കാരം നടത്തി.
കുഞ്ഞുമോനും ഭാര്യ പുഷ്പയും വര്‍ഷങ്ങളായി പിണങ്ങിക്കഴിയുകയാണ്. കുഞ്ഞുമോനോടൊപ്പമാണ് കൃഷ്ണമോള്‍ കഴിഞ്ഞിരുന്നത്.
"
https://www.facebook.com/Malayalivartha























