ജാമ്യം റദ്ദാക്കിയാൽ ഇന്ന് വീട്ടിൽ കയറി പൊക്കും; പത്മസരോവരത്ത് പ്രാർത്ഥനകൾ മാത്രം... ചങ്കിടിപ്പിന്റെ നിമിഷങ്ങൾ! പതിനെട്ടാം അടവുമായി രാമൻപിള്ള

ദിനംപ്രതി വമ്പൻ ട്വിസ്റ്റുകളാണ് നടിയെ ആക്രമിച്ച കേസിൽ പുറത്ത് വരുന്നത്. ഇന്നിപ്പോൾ ദിലീപിനെ സംബന്ധിച്ച് നിർണായക ദിവസം തന്നെയാണ്. നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും നടൻ ശ്രമിച്ചതിന് തെളിവുണ്ടെന്നും ഹർജിയിൽ പറയുന്നു. 2017 ഫെബ്രുവരി 17ന് രാത്രിയാണു നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. ജൂലായിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. 85 ദിവസം റിമാൻഡിൽ കഴിഞ്ഞിരുന്നു. കേസിനെ ഒരു തരത്തിലും സ്വാധീനിക്കരുതെന്ന കർശന വ്യവസ്ഥയോടെയാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. കേസിൽ കോടതിയിൽ നൽകുന്ന അപേക്ഷകളിലെയും സത്യവാങ്മൂലങ്ങളിലെയും വിവരങ്ങൾ മാദ്ധ്യമങ്ങളുൾപ്പെടെ ആർക്കും നൽകരുതെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. തുടരന്വേഷണത്തിന് ഒന്നരമാസം കൂടി അനുവദിച്ച ഉത്തരവിലാണ് നിർദ്ദേശമുള്ളത്. അന്വേഷണ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണം. ഇക്കാര്യം പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഉറപ്പാക്കണം. തുടരന്വേഷണം പൂർത്തിയാക്കാൻ സമയം നീട്ടിച്ചോദിച്ച് അന്വേഷണസംഘം കോടതിയിൽ നൽകിയ അപേക്ഷയിലെ വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ലഭിച്ചതു ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഇങ്ങനെ നിർദ്ദേശിക്കുന്നതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം നടി ആക്രമിക്കപ്പട്ട കേസ് റിപ്പോർട്ട് ചെയ്യുന്നത് വിലക്കിയിരിക്കുകയാണ് ഹൈക്കോടതി. കോടതികളിൽ നൽകുന്ന അപേക്ഷയിലേയോ സത്യവാങ്ങ്മൂലത്തിലേയോ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകരുതെന്നാണ് കോടതി നിർദ്ദേശം. അന്വേഷണ വിവരങ്ങൾ പുറത്തുവിടരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഡിജിപി ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. വധഗൂഢാലോചന കേസിൽ വിവരങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു.ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജ് സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. രഹസ്യവിചാരണ സംബന്ധിച്ച് മാധ്യമങ്ങൾ വ്യാജവാർത്തകൾ ചമയ്ക്കുകയാണെന്ന് ആരോപിച്ച് സുരാജ് നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. കേസ് വിവരങ്ങൾ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയാണെന്നും സുരാജ് ഹർജിയിൽ പറഞ്ഞിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ ഒരു മാസത്തെ സമയം കൂടി ഹൈക്കോടതി നീട്ടി നൽകിയിട്ടുണ്ട്. ഇതിനുള്ളിൽ പരമാവധി തെളിവുകൾ ശേഖരിക്കാനും കൂടുതൽ പേരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലുമാണ് ക്രൈംബ്രാഞ്ച്. കേസിൽ കഴിഞ്ഞ ദിവസം ദിലീപിന്റെ സഹോദരൻ അനൂപിനേും സഹോദരി ഭർത്താവ് സുരാജിനേയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇനി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ കൂടി ചോദ്യം ചെയ്യേണ്ടതുണ്ട്. നേരത്തേ കാവ്യയ്ക്ക് ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയിട്ടും ഹാജരായിരുന്നില്ല. സാക്ഷിയായതിനാൽ വീട്ടിൽ വെച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു കാവ്യ ആവശ്യപ്പെട്ടത്. ഇതിനോട് ക്രൈംബ്രാഞ്ച് അനുകൂല നിലപാടല്ല സ്വീകരിച്ചത്. തുടരന്വേഷണം അനുവദിച്ച സാഹചര്യത്തിൽ കാവ്യയെ ഉൾപ്പെടെ ചോദ്യം ചെയ്യുന്ന നടപടികൾക്ക് ക്രൈംബ്രാഞ്ച് വേഗം കൂട്ടിയേക്കും.
https://www.facebook.com/Malayalivartha























